Asianet News MalayalamAsianet News Malayalam

സൗദി സർക്കാരുദ്യോഗസ്ഥർക്ക് പാർട്ട് ടൈം ജോലി; നിയമ ഭേദഗതി ഉടൻ

ഗവൺമെന്‍റ്  ഓഫീസുകളിലെ ജോലി സമയം കഴിഞ്ഞ് സ്വകാര്യ മേഖലയിൽ പാർട്ട് ടൈം ജോലി ചെയ്യാനും സ്വന്തം ബിസിനസിൽ ഇടപെടാനും അനുവാദം നൽകാനുള്ള നിയമഭേദഗതി നിർദേശം തിങ്കളാഴ്ച നടക്കുന്ന ശൂറ കൗൺസിൽ യോഗം ചർച്ച ചെയ്യും

part-time job for Saudi government workers ; Law amendment soon
Author
Riyadh Saudi Arabia, First Published Nov 29, 2019, 9:19 PM IST

റിയാദ്: സൗദി അറേബ്യയിലെ സർക്കാരുദ്യോഗസ്ഥർക്ക് പാർട്ട് ടൈം ജോലി ചെയ്യാൻ അനുവാദം കിട്ടിയേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗവൺമെൻറ് ഓഫീസുകളിലെ ജോലി സമയം കഴിഞ്ഞ് സ്വകാര്യ മേഖലയിൽ പാർട്ട് ടൈം ജോലി ചെയ്യാനും സ്വന്തം ബിസിനസിൽ ഇടപെടാനും അനുവാദം നൽകാൻ സാധ്യതയെന്നാണ് സൂചന.

സിവിൽ സർവീസ് റെഗുലേഷൻ ആർട്ടിക്കിൾ 13ൽ ഇതിനാവശ്യമായ നിയമ ഭേദഗതി വരുത്താനുള്ള നിർദേശം വരുന്ന തിങ്കളാഴ്ച നടക്കുന്ന ശൂറ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും. ഭേദഗതി നിർദേശം സംബന്ധിച്ച മന്ത്രിസഭാ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ശുറ കൗൺസിലിന് കൈമാറിയതായി അൽറിയാദ് പത്രം റിപ്പോർട്ട് ചെയ്തു.

നിശ്ചിത കാറ്റഗറികളിൽ ജോലി ചെയ്യുന്നവരെ സ്വകാര്യ മേഖലയിൽ പാർട്ട് ടൈമായി തൊഴിലെടുക്കാനും സ്വകാര്യ വ്യാപാരത്തിൽ ഏർപ്പാടാനും കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങളാവാനും വിവിധ കമ്പനികളിലും കടകളിലും ജോലി ചെയ്യാനും അനുവാദം നൽകാനുള്ള നിയമ ഭേദഗതി നിർദേശമാണ് ശൂറ കൗൺസിൽ യോഗത്തിെൻറ പരിഗണനയ്ക്ക് എത്തുന്നത്. 

Follow Us:
Download App:
  • android
  • ios