റിയാദ്: സൗദിയിൽ ഇ--പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾ അടപ്പിക്കുമെന്ന് വാണിജ്യ മന്ത്രാലയം മെയ് പത്തുമുതൽ ചെറിയ കടകളിലും മിനി സൂപ്പർമാർക്കറ്റുകളിലും ഇ-പേയ്‌മെന്റ് സംവിധാനം നിർബന്ധം. രാജ്യത്തെ ബിനാമി ബിസിനസ് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വ്യാപാര സ്ഥാപനങ്ങളിൽ ഇ---പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നത്.

ഈ വർഷം ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ--പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിന് ഇ--പേയ്‌മെന്റ് സംവിധാനവുമായി മന്ത്രാലയം ബന്ധിപ്പിച്ചിട്ടുണ്ട്. 

ഈ മാസം പത്തുമുതൽ ബഖാലകളിലും മിനി സൂപ്പർ മാർക്കറ്റുകളിലും ഇ-പേയ്‌മെന്റ് സംവിധാനം നിർബന്ധമാക്കും. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇ-പേയ്‌മെന്റ് നിർബന്ധമാക്കുന്ന പദ്ധതി കഴിഞ്ഞ വർഷം മുതലാണ് ആരംഭിച്ചത്. ആറു ഘട്ടങ്ങളായാണ് ഇത് നടപ്പിലാക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 25 നു മുൻപ് പദ്ധതി പൂർത്തിയാക്കും.