Asianet News MalayalamAsianet News Malayalam

എസ്എസ്എല്‍വി വിക്ഷേപണം : വിക്ഷേപിച്ച ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായില്ലെന്ന് ഐസ്ആര്‍ഒ

വിക്ഷേപണത്തിന് ശേഷം 12 മിനുട്ടും 36 സെക്കന്‍റും പിന്നിട്ടപ്പോള്‍ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം ഇഒഎസ 2 ഭ്രമണപഥത്തിലെത്തിയെന്നും. അൻപത് സെക്കന്‍റുകൾ കൂടി പിന്നിടുമ്പോൾ ആസാദി സാറ്റും ഭ്രമണപഥത്തിലെത്തിയെന്നും ഐഎസ്ആര്‍ഒ മിഷന്‍ കണ്‍ട്രോള്‍ റൂം അറിയിച്ചിരുന്നു.

suffered data loss at terminal phase of the SSLV mission says ISRO Chief
Author
Sriharikota, First Published Aug 7, 2022, 10:33 AM IST

ശ്രീഹരിക്കോട്ട:  ശ്രീഹരിക്കോട്ട: ഐഎസ്ആർഒ വികസിപ്പിച്ച എസ്എസ്എല്‍വിയുടെ കന്നി പറക്കല്‍  ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള  അവസാന ഘട്ടത്തിൽ ഡാറ്റാ നഷ്ടം അനുഭവപ്പെട്ടതിനെ  തുടർന്ന് ദൌത്യം ആശങ്കയില്‍. 

120 ടൺ ഭാരമുള്ള സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) രണ്ട് ഉപഗ്രഹങ്ങളെ സ്ഥിരതയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിഞ്ഞോ എന്നതില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുകയാണ്. എന്ന് മനസിലാക്കാൻ ഐഎസ്ആർഒ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ഇപ്പോൾ ശ്രമിക്കുന്നത് എന്നാണ് വിവരം. ഇത് വ്യക്തമാകുന്നതുവരെ ദൗത്യം വിജയകരമാണോ എന്നതില്‍ പ്രഖ്യാപനം ഉണ്ടാകില്ല എന്നാണ് സൂചന. 

മാധ്യമങ്ങളെ കണ്ട ഐഎസ്ആര്‍ഒ തലവന്‍ അവസാനഘട്ടത്തിലെ പ്രശ്നം സൂചിപ്പിച്ചു. എസ്‌എസ്‌എൽവിയുടെ എല്ലാ ഘട്ടങ്ങളും പ്രതീക്ഷിച്ച പോലെ തന്നെ നിർവഹിച്ചുവെങ്കിലും ദൗത്യത്തിന്റെ ടെർമിനൽ ഘട്ടത്തിൽ ഡാറ്റ നഷ്‌ടപ്പെട്ടുവെന്ന് ഐഎസ്ആർഒ മേധാവി സോമനാഥ് പറഞ്ഞു. 

ഞങ്ങൾ ഡാറ്റ വിശകലനം ചെയ്യുകയാണ്, ഉപഗ്രഹങ്ങളുടെ നിലയെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ പിന്നീട് പങ്കുവയ്ക്കാം എന്നാണ് ഐഎസ്ആര്‍ഒ മേധാവി അറിയിച്ചത്.

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ പിഎസ്എൽവിയുടെ ഒരു ചെറു പതിപ്പാണ് എസ്എസ്എല്‍വി. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റർ വ്യാസം. 500 കിലോമീറ്റ‍ർ വരെ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്കാകും. 

ഒരാഴ്ച കൊണ്ട് വാഹനം വിക്ഷേപണത്തിന് സജ്ജമാക്കിയത്. പിഎസ്എൽവിയുടെ കാര്യത്തിൽ വാഹനം വിക്ഷേപണ സജ്ജമാകാൻ 40 ദിവസമെങ്കിലും വേണം. ഈ പ്രത്യേകതയെല്ലാം കൊണ്ട് വാണിജ്യ വിക്ഷേപണ രംഗത്ത് ഇസ്രോയ്ക്ക് എസ്എസ്എൽവി പുതിയ മുതൽക്കൂട്ടാകും എന്നാണ് കരുതുന്നത്. 

ഭൗമ നിരീക്ഷണ ഉപഗ്രമായ ഇഒഎസ് 2, വിദ്യാർത്ഥികൾ നിർമിച്ച ആസാദി സാറ്റ് എന്നിവയാണ് ആദ്യവിക്ഷേപണത്തിൽ എസ്എസ്എൽവി ആദ്യ വിക്ഷേപണത്തില്‍ വഹിച്ചിരുന്നത്. മൈക്രോസാറ്റ് ശ്രേണിയിൽപ്പെട്ട ഇഒഎസ് 2 ന്‍റെ ലക്ഷ്യം ഭൗമനിരീക്ഷണവും ഗവേഷണവുമാണ് ലക്ഷ്യം വയ്ക്കുന്നത്. ഭാവിയിൽ ഈ ഓർബിറ്റിൽ നമ്മൾ സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീർഘകാല ഉപഗ്രഹങ്ങൾക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും.

രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ് ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം. എട്ട് കിലോഗ്രാം ആണ് ഭാരം. ഹാം റേ‍ഡിയോ ട്രാൻസ്മിറ്റർ, റേഡിയേഷൻ കൗണ്ടർ തുടങ്ങി 75 പേലോഡുകളാണ് ഇതിലുള്ളത്. ഇവ ഭ്രമണപഥത്തില്‍ എത്തിയ ശേഷം ഇവയുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചില്ലെന്നാണ് ലഭിക്കുന്ന വിവരം.

എന്താണ് എസ്എസ്എല്‍വി, എന്തുകൊണ്ട് ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ തുരുപ്പ്ചീട്ടാകുന്നു; അറിയാം
 

Follow Us:
Download App:
  • android
  • ios