Asianet News MalayalamAsianet News Malayalam

'അനാവശ്യമായ തുഴച്ചില്‍'; ജയിച്ചിട്ടും ഇന്ത്യന്‍ താരത്തിനെതിരെ ആരാധകര്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 90 റണ്‍സിന് വിജയിച്ചെങ്കിലും മധ്യനിര താരം അമ്പാട്ടി റായുഡുവിനെതിരെ വിമര്‍ശനം. ഇന്ത്യ 350ലേറെ സ്കോര്‍ ചെയ്യേണ്ടിയിരുന്ന മത്സരത്തില്‍ വില്ലനായത് റായുഡുവിന്‍റെ മെല്ലെപ്പോക്കാണെന്ന് ആരാധകര്‍.

ambati rayudus slow knock vs new zealand
Author
Maunganui Bluff Reserve Oromanga Road, First Published Jan 27, 2019, 6:18 PM IST

ബേ ഓവല്‍: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 90 റണ്‍സിന് വിജയിച്ചെങ്കിലും മധ്യനിര താരം അമ്പാട്ടി റായുഡുവിനെതിരെ വിമര്‍ശനം ഉയരുന്നു. 350ലേറെ സ്‌കോര്‍ ചെയ്യേണ്ടിയിരുന്ന മത്സരത്തില്‍ അമ്പാട്ടി റായുഡുവിന്‍റെ മെല്ലെപ്പോക്കാണ് ഇന്ത്യയെ 324ല്‍ ഒതുക്കിയത് എന്നാണ് ആരാധകരുടെ വിമര്‍ശനം. ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും നല്‍കിയ മികച്ച തുടക്കം മുതലാക്കാനായില്ലെന്നും ആരാധകര്‍ വാദിക്കുന്നു. 

മത്സരത്തില്‍ 49 പന്തില്‍ 47 റണ്‍സാണ് റായുഡു നേടിയത്. നാലാം വിക്കറ്റില്‍ എം എസ് ധോണിക്കൊപ്പം ബാറ്റുചെയ്ത റായുഡു ഒട്ടേറെ പന്തുകള്‍ പാഴാക്കിയിരുന്നു. ഇതോടെ 41-45 ഓവറുകളില്‍ 29 റണ്‍സ് മാത്രമാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് ഏഴ് വിക്കറ്റുകള്‍ കയ്യിലിരിക്കുമ്പോഴായിരുന്നു റായുഡുവിന്‍റെ തുഴച്ചില്‍. എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്തിയ ധോണി- ജാദവ് സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios