മുംബൈ: ടി20- ഏകദിന പരമ്പരയ്ക്കായി ഓസ്‌ട്രേലിയ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തും. രണ്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. മത്സരവേദികളും ബിസിസിഐ പ്രഖ്യാപിച്ചു. ഫെബ്രുവരി 24ന് ആരംഭിക്കുന്ന പര്യടനം മാര്‍ച്ച് 13ന് അവസാനിക്കും. ടി20 മത്സരങ്ങള്‍ വൈകിട്ട് ഏഴിനും ഏകദിന മത്സരങ്ങള്‍ ഉച്ചയ്ക്ക് 1.30നുമാണ് ആരംഭിക്കുക.

24ന് ബംഗളൂരുവിലാണ് ആദ്യ ടി20. രണ്ടാം മത്സരം 27ന്വിശാഖപട്ടണ്‌ നടക്കും. മാര്‍ച്ച് രണ്ടിന് ആദ്യ ഏകദിന മത്സരം നടക്കും. ഹൈദരാബാദാണ് ആദ്യ ഏകദിനത്തിന്റെ വേദി. രണ്ടാം ഏകദിനം ഹൈദരാബാദിലും (മാര്‍ച്ച് 5) മൂന്നാം ഏകദിനം റാഞ്ചിയിലും (മാര്‍ച്ച്)നടക്കും. 10ന് മൊഹാലിയിലാണ് നാലാം ഏകദിനം. അവസാന ഏകദിനം മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ നടക്കും.