ഈസ്റ്റ് ബംഗാൾ സൂപ്പര്‍ കപ്പ് ഫൈനലില്‍

First Published 16, Apr 2018, 6:26 PM IST
East Bengal FC defeat fc goa
Highlights
  • സെമിയില്‍ എഫ്സി ഗോവയെ തോല്‍പ്പിച്ചു

ഭുവനേശ്വര്‍:സൂപ്പർ കപ്പ് ഫുട്ബോളിൽ ഈസ്റ്റ് ബംഗാൾ ഫൈനലിൽ.സെമിയിൽ ഒറ്റ ഗോളിന് എഫ്സി ഗോവയെ തോൽപ്പിച്ചു. 78ാം മിനുട്ടില്‍ ഡുഡു നേടിയ ഗോളിലായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. അഞ്ച് പ്രധാന താരങ്ങളെ സസ്പെന്‍ഷന്‍ മൂലവും നഷ്ടമായ എഫ്സി ഗോവയ്ക്കെതിരെ ഒരു ഗോള്‍ മാത്രമേ ഈസ്റ്റ് ബംഗാളിനു നേടാനായുള്ളു. ശക്തരായ  ഈസ്റ്റ് ബംഗാളിനോട് പൊരുതി നില്‍ക്കാന്‍ ഗോവയ്ക്ക സാധിച്ചു. 

സബ് ബെഞ്ചിൽ ആകെ രണ്ട് ഔട്ട് ഫീൽഡ് പ്ലയറുമായി ഇറങ്ങിയ ഗോവ ഗോൾകീപ്പർ കട്ടിമണിയുടെ മികവിലാണ് 78ആം മിനുട്ട് വരെ കളിയിൽ ഒപ്പം നിന്നത്. കളിയിലുടനീളം ഗോവ ഡിഫൻസിനെ വിറപ്പിച്ച കട്സുമി യുസ ആയിരുന്നു ഡുഡുവിന്റെ ഗോളിന് വഴിയിരുക്കിയത്.

ഫൈനലിൽ ബെംഗളൂരു എഫ് സി മോഹൻ ബഗാൻ മത്സരത്തിലെ വിജയികളെ ആകും ഈസ്റ്റ് ബംഗാൾ നേരിടുക. സൂപ്പർ കപ്പിൽ കൊൽക്കത്തൻ ഡെർബി വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

loader