മത്സരത്തില്‍ റൂസ്സോ അര്‍ധ സെഞ്ചുറി തികച്ചയുടനെ തോക്കുകൊണ്ട് വെടിയുതിര്‍ക്കുന്ന രീതിയിലുള്ള ആഘോഷം നടത്തിയിരുന്നു.

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 60 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ജയത്തോടെ, വിദൂരമെങ്കിലും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നു. പഞ്ചാബ് പുറത്താവുകയും ചെയ്തു. മത്സരത്തിലെ ഹീറോ വിരാട് കോലിയായിരുന്നു. ബാറ്റുകൊണ്ടും ഫീല്‍ഡിംഗിലും കോലി ഗംഭീര പ്രകടനം പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിയെ 92 റണ്‍സെടുത്ത കോലിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.

കോലിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പഞ്ചാബ് താരം റിലീ റൂസ്സോയുടെ ട്രോളുന്ന വീഡിയോ ആയിരുന്നത്. മത്സരത്തില്‍ റൂസ്സോ അര്‍ധ സെഞ്ചുറി തികച്ചയുടനെ തോക്കുകൊണ്ട് വെടിയുതിര്‍ക്കുന്ന രീതിയിലുള്ള ആഘോഷം നടത്തിയിരുന്നു. പിന്നീട് വ്യക്തിഗത സ്‌കോര്‍ 61ല്‍ നില്‍ക്കെ റൂസ്സോ പുറത്തായി. കരണ്‍ ശര്‍മയുടെ പന്തില്‍ വില്‍ ജാക്‌സിന് ക്യാച്ച് നല്‍കിയാണ് റൂസ്സോ മടങ്ങുന്നത്. അപ്പോഴാണ് കോലി, റൂസ്സോയെ പരിഹസിക്കുന്ന രീതിയിലുള്ള ആഘോഷം നടത്തിയത്. കോലി റൂസ്സോയെ ട്രോളുന്ന രീതിയില്‍ അനുകരിക്കുകയായിരുന്നു. വീഡിയോ കാണാം.. 

Scroll to load tweet…
Scroll to load tweet…

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്താവുകയായിരുന്നു. കോലിയുടെ (47 പന്തില്‍ 92) ഇന്നിംഗ്സിന് പുറമെ രജത് പടീധാര്‍ 23 പന്തില്‍ 55 റണ്‍സെടുത്തു. കാമറോണ്‍ ഗ്രീന്‍ (27 പന്തില്‍ 46), ദിനേശ് കാര്‍ത്തിക് (7 പന്തില്‍ 18) എന്നിവരും തിളങ്ങി. പഞ്ചാബിന് വേണ്ടി ബാറ്റിംഗില്‍ 27 പന്തില്‍ 61 റണ്‍സെടുത്ത റിലീ റൂസോ മാത്രമാണ് തിളങ്ങിയത്. ശശാങ്ക്, കറന്‍ എന്നിവര്‍ക്ക് പുറമെ ജോണി ബെയര്‍സ്റ്റോയാണ് (27) രണ്ടക്കം കണ്ട മറ്റൊരു താരം.

കോലിയെ ടി20 ലോകകപ്പ് കളിപ്പിക്കരുതെന്ന് പറയുന്നവര്‍ ഇതൊന്ന് കാണണം! ടീമിലെ യുവതാരങ്ങള്‍ തോറ്റ് പോവും

പ്രഭ്സിമ്രാന്‍ സിംഗ് (6), ജിതേശ് ശര്‍മ (5), ലിയാം ലിവിംഗ്സ്റ്റണ്‍ (0), അഷുതോഷ് ശര്‍മ (8), ഹര്‍ഷല്‍ പട്ടേല്‍ (0), അര്‍ഷ്ദീപ് സിംഗ് (4) എന്നിവരും പുറത്തായി. രാഹുല്‍ ചാഹര്‍ (5) പുറത്താവാതെ നിന്നു. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ലോക്കി ഫെര്‍ഗൂസണ്‍, സ്വപ്നില്‍ സിംഗ്, കരണ്‍ ശര്‍മ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.