മൂന്നാം ജയത്തിനായി ചെന്നൈ ഇന്നിറങ്ങുന്നു

First Published 15, Apr 2018, 4:33 PM IST
ipl2018 kings XI punjab vs chennai super kings
Highlights
  • എതിരാളികള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ്

മൊഹാലി: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിംഗ്സ് ഇലവന്‍ പഞ്ചാബ് നേരിടും. രാത്രി എട്ട് മണിക്ക് മൊഹാലിയിലാണ് മത്സരം. താരലേലത്തില്‍ ചെന്നൈ കൈവിട്ട ആര്‍ അശ്വിന്‍ പഞ്ചാബിനെ നയിക്കുന്നു എന്നതാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. ബാംഗ്ലൂരിനെതിരെ പൂജ്യത്തിന് പുറത്തായ ആരോണ്‍ ഫിഞ്ചിന് പഞ്ചാബ് വീണ്ടും അവസരം നല്‍കിയേക്കും. യുവ്‍‍രാജിന് പകരം മനോജ് തിവാരിയെ ഉള്‍പ്പെടുത്തുന്നതും പഞ്ചാബ് പരിഗണിക്കുന്നുണ്ട്. 

ഡല്‍ഹിക്കെതിരായ ജയത്തോടെ സീസണ്‍ തുടങ്ങിയ പഞ്ചാബ് കഴിഞ്ഞ ദിവസം ബാംഗ്ലൂരിനോട് തോറ്റിരുന്നു. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലും അവസാന ഓവറില്‍ ജയിച്ച ചെന്നൈ മൂന്നാം ജയമാണ് നോട്ടമിടുന്നത്. പരിക്കേറ്റ സുരേഷ് റെയ്നയുടെ അഭാവം ചെന്നൈക്ക് തിരിച്ചടിയാകും. പരിക്ക് ഭേദമാകാത്ത ഡുപ്ലെസിയും അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയ പേസര്‍ എന്‍ഗിഡിയും ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ ഇന്ന് ഉണ്ടാകില്ല.

loader