Asianet News MalayalamAsianet News Malayalam

മന്ദാനയ്ക്കിനി പൊട്ടിച്ചിരി ആവാം; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

നേപ്പിയറിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു സ്‌മൃതി മന്ദാന. നാല് വിദേശ രാജ്യങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മന്ദാന.

smriti mandhana creates new record in odi
Author
Napier, First Published Jan 25, 2019, 5:53 PM IST

നേപ്പിയര്‍: ന്യൂസീലാന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ താരം സ്‌മൃതി മന്ദാന തകര്‍പ്പന്‍ സെഞ്ചുറി നേടിയിരുന്നു. ഓപ്പണറായ മന്ദാന 104 പന്തില്‍ ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 105 റണ്‍സാണെടുത്തത്. മന്ദാനയുടെ നാലാം ഏകദിന സെഞ്ചുറിയാണിത്. നേപ്പിയറിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചു സ്‌മൃതി മന്ദാന. 

ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മന്ദാന. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ട് താരം ക്ലെയര്‍ ടെയ്‌ലറാണ് ഈ നേട്ടം മുന്‍പ് കൈവരിച്ചിട്ടുള്ള ഏക താരം. കഴിഞ്ഞ വര്‍ഷം ഐസിസിയുടെ മികച്ച വനിത താരവും മികച്ച ഏകദിന താരവുമായി തെരഞ്ഞെടുക്കപ്പെട്ട മന്ദാനയുടെ 2019ലെ തുടക്കം ഗംഭീരമായി.

സഹ ഓപ്പണര്‍ ജെമീമ റോഡ്രിഗസും(81) തകര്‍ത്തടിച്ചപ്പോള്‍ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കിവികള്‍ 48.4 ഓവറില്‍ 192 റണ്‍സാണെടുത്തത്. എന്നാല്‍ ഇന്ത്യന്‍ വനിതകള്‍ ഓപ്പണര്‍മാരുടെ കരുത്തില്‍ 33 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി.

Follow Us:
Download App:
  • android
  • ios