Asianet News MalayalamAsianet News Malayalam

നിരോധിച്ചിട്ടും പബ്ജി ആവേശം കുറയുന്നില്ല; ഗുജറാത്തില്‍ എട്ട് പേര്‍ കൂടി അറസ്റ്റില്‍

ഐ.പി.സി സെക്ഷന്‍ 188 പ്രകാരമാണ് പബ്ജി കളിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത്. അതേസമയം നിരോധനം മറികടക്കാന്‍ ആരാധകരെ സഹായിക്കാനുള്ള ശ്രമത്തിലാണ് പബ്ജിയുടെ ഇന്ത്യന്‍ വിഭാഗം.

10 more PUBG players arrested in Gujarat
Author
Gandhinagar, First Published Mar 17, 2019, 1:20 PM IST

ഗാന്ധിനഗര്‍: നിരോധിച്ചിട്ടും പബ്ജി കളി തുടര്‍ന്ന എട്ടുപേരെ കൂടി ഗുജറാത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ ഏഴ് പേര്‍ വിദ്യാര്‍ത്ഥികളാണ്. ഐപിസി 188 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതോടെ പബ്ജി കളിച്ചതിന് ഗുജറാത്തില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം 18 ആയി.

ജനുവരിയിലാണ് ഗുജറാത്തില്‍ പബ്ജി മൊബൈല്‍ ഗെയിമും മോമോ ചാലഞ്ചും നിരോധിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിടുന്നത്. തുടര്‍ന്ന് ഈ മാസം 13 ന് പത്തുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഹമ്മദാബാദ്, ഹിമ്മത്‌നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെല്ലാം ജാമ്യം അനുവദിച്ചിട്ടുണ്ട്.

ലോകമെമ്പാടും വൈറലായ മൊബൈല്‍ ഗെയിമാണ് പബ്ജി. ഇന്ത്യയിലും വന്‍സ്വീകാര്യതയാണ് ഗെയിമിന് ലഭിച്ചത്. എന്നാല്‍ കളിക്കുന്നവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന അപകടകാരിയായ ഗെയിമാണ് മോമോ ചാലഞ്ച്. ഇതേ വിഭാഗത്തില്‍ പബ്ജിയെ ഉള്‍പ്പെടുത്തിയത് ഗെയിമിന്റെ നിര്‍മാതാക്കളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഈ രണ്ടുഗെയിമുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നതാണ് വാസതവം. ഇതു സംബന്ധിച്ച് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗം ഒരു ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

തങ്ങളുടെ ഗെയിം കളിച്ചതിന്റെ പേരില്‍ സാധാരണക്കാരെ അറസ്റ്റ് ചെയ്തതില്‍ കമ്പനി ആശങ്ക രേഖപ്പെടുത്തി. ചിലയിടങ്ങളില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തിയെന്ന വാര്‍ത്തയെയും ഞെട്ടലോടെയാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. വരുംദിവസങ്ങളില്‍ അധിക്യതരുമായി സംസാരിച്ച് നിരോധനം നീക്കാനാണ് കമ്പനിയുടെ ശ്രമം. ഗെയിമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റും. അതുവരെ ആരാധകരോടൊപ്പം നിലകൊള്ളുമെന്നും കമ്പനി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios