Asianet News MalayalamAsianet News Malayalam

മറ്റൊരാള്‍ക്ക് റീച്ചാര്‍ജ് ചെയ്യൂ, ക്യാഷ് ഡിസ്ക്കൗണ്ട് നേടൂ; അമ്പരിപ്പിക്കാന്‍ ബിഎസ്എന്‍എല്‍

മറ്റ് ബിഎസ്എന്‍എല്‍ നമ്പറുകളില്‍ റീചാര്‍ജ് ചെയ്യുന്നതിനാണ് ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കുക. കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത് ടെല്‍കോ അതിന്റെ ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം രണ്ട് പ്രധാന റീചാര്‍ജ് സ്‌കീമുകളും അവതരിപ്പിച്ചിട്ടുണ്ട്. 

bsnl new cash discount offer when recharge for others
Author
Kochi, First Published Apr 28, 2020, 11:32 PM IST

കൊച്ചി: മറ്റൊരാള്‍ക്ക് റീച്ചാര്‍ജ് ചെയ്യുന്നതിലൂടെ ക്യാഷ് ഡിസ്ക്കൗണ്ട് സ്വന്തമാക്കാനാവുന്ന ഓഫറുമായി ബിഎസ്എന്‍എല്‍. മറ്റൊരാള്‍ക്ക് വേണ്ടി റീചാര്‍ജ് ചെയ്താല്‍ നിങ്ങള്‍ക്ക് നാലു ശതമാനം ക്യാഷ് ഡിസ്‌ക്കൗണ്ട് നേടാനാവും. നേരത്തെ, ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ എന്നിവരും സമാന ഓഫറുമായി രംഗത്തു വന്നിരുന്നു. ബിഎസ്എന്‍എല്ലിന്റെ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ബാധകമായ ഈ സ്‌കീം ഉപയോഗിച്ചുള്ള ഓഫറിന് മെയ് 31 വരെ വാലിഡിറ്റിയുണ്ട്.

മറ്റ് ബിഎസ്എന്‍എല്‍ നമ്പറുകളില്‍ റീചാര്‍ജ് ചെയ്യുന്നതിനാണ് ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ലഭിക്കുക. കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത് ടെല്‍കോ അതിന്റെ ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം രണ്ട് പ്രധാന റീചാര്‍ജ് സ്‌കീമുകളും അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ സ്‌കീം അപ്‌നോ കി മഡാഡ് സെ റീചാര്‍ജ് ആണ്. ഇത് ഒരു ബിഎസ്എന്‍എല്‍ ഉപയോക്താവിനെ മറ്റൊരു ബിഎസ്എന്‍എല്‍ നമ്പര്‍ റീചാര്‍ജ് ചെയ്യാന്‍ പ്രാപ്തമാക്കുന്നു. ഇങ്ങനെ ചെയ്യുന്ന ബിഎസ്എന്‍എല്‍ ഉപയോക്താവിന് നാല് ശതമാനം കിഴിവ് ലഭിക്കും.

ഒപ്പം ക്യാഷ്ബാക്കിന് അര്‍ഹതയുമുണ്ടാകും. അടുത്ത സ്‌കീം ഘര്‍ ബൈഥെ റീചാര്‍ജ് ആണ്. ഇത് ഒരു ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനോട് റീചാര്‍ജ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. അവര്‍ വരിക്കാര്‍ക്ക് അഭ്യര്‍ത്ഥിച്ച റീചാര്‍ജ് ചെയ്തു നല്‍കും. ഓണ്‍ലൈനില്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് മൈ ബിഎസ്എന്‍എല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍, ബിഎസ്എന്‍എല്‍ വെബ്‌സൈറ്റ്, മറ്റ് ജനപ്രിയ വാലറ്റ് സേവനങ്ങള്‍ എന്നിവയിലൂടെ ഇത് ചെയ്യാന്‍ കഴിയും.

ഡിജിറ്റല്‍ പ്രോസസ്സ് പരിചയമില്ലാത്തവര്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ 5670099 എന്ന നമ്പറിലെ 'റീചാര്‍ജ് ഹെല്‍പ്പ് ലൈനില്‍' എത്തിച്ചേരാം. ഇത് ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ വീടുകളില്‍ ഇരിക്കുമ്പോള്‍ റീചാര്‍ജുകള്‍ നേടാന്‍ അനുവദിക്കും. റിലയന്‍സ് ജിയോയും ഇത്തരത്തിലൊരു ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ഒരു ഉപയോക്താവിന് ജിയോ പോസ് ലൈറ്റ് ആപ്ലിക്കേഷന്‍ വഴി ഒരു തരം വെര്‍ച്വല്‍ റീചാര്‍ജ് സ്‌റ്റോര്‍ സൃഷ്ടിക്കാന്‍ കഴിയും.

ഉപയോക്താക്കള്‍ക്ക് ഏത് ജിയോ ഉപയോക്താവിന്റെയും അക്കൗണ്ടില്‍ കറന്‍സി ഉള്‍പ്പെടുത്താനും 4.16 ശതമാനം വരെ കമ്മീഷന്‍ നേടാനും കഴിയും. ജിയോ പോസ് ലൈറ്റ് ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവും. ഇത് ഡൗണ്‍ലോഡ് ചെയ്യുന്ന വ്യക്തിക്ക് ഒരു ജിയോ നമ്പര്‍ ഉണ്ടായിരിക്കണമെന്ന് ഉപയോക്താക്കള്‍ ശ്രദ്ധിക്കണം. മറ്റ് ഉപയോക്താക്കള്‍ക്കായി കറന്‍സി റീചാര്‍ജ് ചെയ്യുകയാണെങ്കില്‍ എയര്‍ടെലും വോഡഫോണും അവരുടെ ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

എയര്‍ടെല്‍ അപ്ലിക്കേഷനില്‍ നിന്ന് മറ്റ് ഉപയോക്താക്കള്‍ക്ക് കറന്‍സി ഇടുന്നതിന് എയര്‍ടെല്‍ 4 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു. 'വീട്ടില്‍ നിന്ന് സമ്പാദിക്കുക' എന്നാണ് ഈ സ്‌കീം അറിയപ്പെടുന്നത്. വോഡഫോണ്‍ അതിന്റെ 'റീചാര്‍ജ് ഫോര്‍ ഗുഡ്' സംരംഭവും പ്രഖ്യാപിച്ചിരുന്നു. ഒരു ഉപഭോക്താവ് മറ്റൊരു വോഡഫോണ്‍ ഉപഭോക്താവിനായി ഒരു ഓണ്‍ലൈന്‍ റീചാര്‍ജ് നടത്തുകയാണെങ്കില്‍, അയാള്‍ക്ക് ആറ് ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും.

Follow Us:
Download App:
  • android
  • ios