ഇന്ത്യൻ കുടുംബങ്ങളെ ഉദ്ദശിച്ച് ഒരേസമയം 4 സ്‌ക്രീനുകൾ ആക്‌സസ് നല്‍കുന്ന  അധിക ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന 'ഫാമിലി' പ്ലാനും പ്രതിമാസം 89 എന്ന നിരക്കിൽ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 

മുംബൈ: പ്രീമിയം സ്ട്രീമിംഗിംഗ് കണ്ടന്‍റുകളില്‍ ആളുകളെ കൂടുതലായി ലഭിക്കാന്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പരസ്യരഹിത സ്ട്രീമിംഗ് അനുവദിക്കുന്നതിന് പ്രതിമാസം 29 മുതൽ ആരംഭിക്കുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ജിയോസിനിമ അവതരിപ്പിച്ചു. 

നിലവിൽ, ജിയോ സിനിമ അതിന്‍റെ എല്ലാ ഉപയോക്താക്കൾക്കും അവര്‍ കാണുന്ന കണ്ടന്‍റില്‍ പരസ്യം കാണിക്കുന്നുണ്ട്. വൂട്ടിൽ നിന്ന് ജിയോ സിനിമയില്‍ എത്തിയ സബ്‌സ്‌ക്രൈബർമാര്‍ക്കും ഇതേ അനുഭവമാണ് നല്‍കുന്നത്.

നെറ്റ്ഫ്ലിക്സ്, ആമസോൺ തുടങ്ങിയ എതിരാളികളായ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ഷോകൾക്കും സിനിമകൾക്കും ഇടയിൽ പരസ്യങ്ങൾ കാണിക്കാറില്ല. എന്നാൽ അവ ജിയോ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളേക്കാൾ ചെലവേറിയതാണ്.

ഇന്ത്യൻ കുടുംബങ്ങളെ ഉദ്ദശിച്ച് ഒരേസമയം 4 സ്‌ക്രീനുകൾ ആക്‌സസ് നല്‍കുന്ന അധിക ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന 'ഫാമിലി' പ്ലാനും പ്രതിമാസം 89 എന്ന നിരക്കിൽ ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള ജിയോസിനിമ പ്രീമിയം അംഗങ്ങൾക്ക് ഇപ്പോൾ ‘ഫാമിലി’ പ്ലാനിന്‍റെ എല്ലാ അധിക ആനുകൂല്യങ്ങളും അധിക ചെലവില്ലാതെ ആസ്വദിക്കാനാകും. 

ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള സ്പോർട്സ് ഉള്ളടക്കം പരസ്യത്തോടെ സൗജന്യമായി തുടർന്നും ലഭ്യമാകും എന്നും ജിയോ അറിയിച്ചു.

എല്ലാ ഇന്ത്യൻ കുടുംബങ്ങള്‍ക്കും വേണ്ടി ഒരുക്കിയ പ്ലാനുകളാണ് ഇതെന്ന് വയാകോം 18 ഡിജിറ്റല്‍ സിഇഒ കിരൺ മണി പറഞ്ഞു. ജിയോസിനിമ പ്രീമിയം അവതരിപ്പിക്കുന്നത് പ്രീമിയം എന്‍റര്‍ടെയ്മെന്‍റ് ഷോകളും മറ്റും ഉപയോഗിക്കാനുള്ള അധിക ചിലവും മറ്റും ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Scroll to load tweet…

നമ്മുക്ക് 'ഷെയർഇറ്റ്' പോലെ ഒരു വിദ്യ പ്രയോഗിക്കാം: പുതിയ മാറ്റത്തിന് വാട്ട്സ്ആപ്പ്

വൺപ്ലസ് ഫോണുകളുടെ വില്‍പ്പന മെയ് 1 മുതല്‍ നിലയ്ക്കുമോ? ; പ്രതികരണവുമായി കമ്പനി