Asianet News MalayalamAsianet News Malayalam

വാട്‌സാപ്പും സൂമും ഇന്ത്യയില്‍ നിരോധിക്കുമോ? വാസ്തവം ഇതാണ്!

59 ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ ജനപ്രിയ പബ്ജി, വാട്‌സാപ്പ്, സൂം എന്നിവയും നിരോധിക്കുമെന്ന വാര്‍ത്തകള്‍ നിരവധി പേര്‍ വിശ്വസിക്കുകയും ചെയ്തു

Is it WhatsApp and Zoom will ban in India here is the reality
Author
Delhi, First Published Jul 1, 2020, 1:55 PM IST

ദില്ലി: 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനത്തിനു പിന്നാലെ ഇന്ത്യയില്‍ വാട്‌സാപ്പ്, പബ്ജി, സൂം എന്നിവയും നിരോധിക്കുമത്രേ. മൂന്നിനും ചൈനയുമായി ഏതെങ്കിലുമൊരു ബന്ധമുണ്ടെന്നതാണ് ഈ പ്രചാരണത്തിന് പിന്നില്‍. എന്നാലിത് സത്യമാണോ? ഈ ആപ്ലിക്കേഷനുകള്‍ ഇപ്പോഴും സജീവവമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച സൂചനകള്‍ തന്നിട്ടുമില്ല. അതുകൊണ്ടുതന്നെ ഉറപ്പാക്കാം, ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. കഴിഞ്ഞ ദിവസം മുതലാണ് രാജ്യത്തുടനീളം ഇത്തരമൊരു കിംവദന്തി പരന്നത്. ടിക് ടോക്ക്, യുസി ബ്രൗസര്‍, ക്ലബ് ഫാക്ടറി, കാംസ്‌കാനര്‍, ഷെയറിറ്റ് തുടങ്ങിയ 59 ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ ജനപ്രിയ പബ്ജി, വാട്‌സാപ്പ്, സൂം എന്നിവയും നിരോധിക്കുമെന്ന വാര്‍ത്തകള്‍ നിരവധി പേര്‍ വിശ്വസിക്കുകയും ചെയ്തു.

വാട്‌സാപ്പ് ഒരു ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അതിനാല്‍ ഇത് നിരോധിക്കുമെന്നുമാണ് ചില വ്യാജ വാര്‍ത്താ സന്ദേശങ്ങള്‍ പ്രചരിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്ക് വാട്‌സാപ്പ് സ്വന്തമാക്കിയതിനാല്‍ ഇതില്‍ യാതൊരു സത്യവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന് ചൈനയുമായി ഒരു തരത്തിലും യാതൊരു ബന്ധവുമില്ല. എല്ലാ പ്ലാറ്റ്‌ഫോമുകളിലും വാട്‌സാപ്പ് ഇപ്പോള്‍ ലഭ്യവുമാണ്. അതിനാല്‍, ഫോര്‍വേഡ് ചെയ്യപ്പെട്ടത് വ്യാജ സന്ദേശമാണെന്ന് ഉറപ്പിക്കാം.

ഇതുപോലെ, ഒരു ചൈനീസ് കമ്പനിയാണ് സൂം വികസിപ്പിച്ചതെന്നും അതിനാല്‍ ഇതും നിരോധിക്കുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചൈനീസ് വംശജനായ യുഎസ് പൗരത്വമുള്ള എറിക് യുവാന്‍ എന്ന കമ്പനിയുടെ സ്ഥാപകനും വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് സ്വന്തമാക്കിയ കമ്പനിയും യുഎസ് ആസ്ഥാനമായുള്ള കമ്പനിയായതിനാല്‍ ഇതിലും വലിയ സത്യമില്ല. അതിനാല്‍ ഇവിടെയും യുവാന്റെ വേരുകളല്ലാതെ ചൈനയുമായി ഈ ആപ്പിന് ഒരു ബന്ധവുമില്ല. സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഇത് ഒന്നിലധികം തവണ പിന്‍വലിക്കുകയും ഗൂഗിള്‍ പോലുള്ള കമ്പനികളും ചില സര്‍ക്കാരുകളും നിരോധിക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ച അപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഇത് ഉള്‍പ്പെടുന്നില്ല. അതിനാല്‍ രാജ്യത്ത് സൂം അപ്ലിക്കേഷന്‍ നിരോധിച്ചുവെന്ന സന്ദേശത്തിലും വിശ്വസിക്കരുത്.

ജനപ്രിയ ഗെയിം പബ്ജിക്കും വിലക്ക് ഏര്‍പ്പെടുത്തുവെന്ന വാര്‍ത്തകള്‍ വന്നു. ദക്ഷിണ കൊറിയയിലെ ബ്ലൂഹോള്‍ ഗെയിം സ്റ്റുഡിയോ വികസിപ്പിച്ചെടുത്തുവെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം ചൈനീസ് കമ്പനിയായ ടെന്‍സെന്റ് സ്റ്റുഡിയോയുമായി ചൈനയില്‍ പബ്ജി വില്‍ക്കാന്‍ ഒരു കരാറുണ്ടാക്കിയിരുന്നു. അതിനാല്‍ പബ്ജിയുടെ ഉടമസ്ഥതയില്‍ ഒരു ചെറിയ വ്യത്യാസം ഉണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട ഗെയിം പ്ലേ സ്‌റ്റോറില്‍ ഇപ്പോഴും ലഭ്യമാണ്. തെറ്റായ സന്ദേശവുമായെത്തുന്ന വാട്‌സാപ്പ് ഫോര്‍വേഡുകളെ ഒരിക്കലും ആശ്രയിക്കരുതെന്ന് ഒരിക്കല്‍ കൂടി ഇതു വെളിവാക്കുന്നു.

Read more: ചൈനീസ് ബന്ധമുണ്ടെങ്കിലും പബ്‌ജിക്ക് എന്തുകൊണ്ട് ഇന്ത്യയില്‍ നിരോധനമില്ല; കാരണമിതോ?

Follow Us:
Download App:
  • android
  • ios