Asianet News MalayalamAsianet News Malayalam

JioMart ties up with WhatsApp : വാട്ട്സ്ആപ്പുമായി സഹകരിക്കാൻ റിലയൻസ്, പലചരക്കും പച്ചക്കറികളും ഓര്‍ഡര്‍ ചെയ്യാം

വാട്ട്സ്ആപ്പ് വഴി പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പുതിയ 'ടാപ്പ് ആന്‍ഡ് ചാറ്റ്' ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഡെലിവറി സൗജന്യമാണ്.

Reliance JioMart ties up with WhatsApp to deliver groceries and vegetables
Author
Mumbai, First Published Dec 16, 2021, 4:28 PM IST

മുകേഷ് അംബാനിയുടെ (Mukesh Ambani) ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജിയോമാര്‍ട്ട് (Jio Mart), ആമസോണിന്റെയും വാള്‍മാര്‍ട്ടിന്റെയും ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടുമായി (Flipkart) വമ്പന്‍ പോരാട്ടത്തിന്. ഓണ്‍ലൈന്‍ ബിസിനസ്സ് (Online Business) വര്‍ദ്ധിപ്പിക്കുന്നതിനായി ജനപ്രിയ ആപ്പായ വാട്ട്‌സ്ആപ്പുമായി (WhatsApp) സഹകരിക്കാനാണ് ജിയോ (Jio) ഒരുങ്ങുന്നത്. ഇതിലൂടെ പലചരക്ക് സാധനങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും ഓര്‍ഡര്‍ ചെയ്യാനാവും. അംബാനിയുടെ ഇരട്ട മക്കളായ ആകാശും ഇഷയും മെറ്റയുടെ രണ്ടാം പതിപ്പായ ഫ്യൂവല്‍ ഫോര്‍ ഇന്ത്യ ഇവന്റില്‍ ഓര്‍ഡറിംഗിന്റെ പ്രിവ്യൂ നല്‍കി.

വാട്ട്സ്ആപ്പ് വഴി പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ പുതിയ 'ടാപ്പ് ആന്‍ഡ് ചാറ്റ്' ഓപ്ഷന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഡെലിവറി സൗജന്യമാണ്. കൂടാതെ മിനിമം ഓര്‍ഡര്‍ മൂല്യം ഇല്ല. ഉപഭോക്താവിന് അവരുടെ ഷോപ്പിംഗ് കാര്‍ട്ടുകള്‍ ആപ്പില്‍ നിറയ്ക്കാനും ജിയോ വഴിയോ ക്യാഷ് ഓണ്‍ ഡെലിവറിയായോ പണമടയ്ക്കാം. ഇപ്പോള്‍ മെറ്റാ എന്നറിയപ്പെടുന്ന ഫേസ്ബുക്ക്, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍, ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്ഫോമുകളില്‍ 9.99 ശതമാനത്തിന് 5.7 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. റിലയന്‍സിന്റെ നെറ്റ്വര്‍ക്കിലുള്ള 400 ദശലക്ഷത്തിലധികം വാട്ട്സ്ആപ്പ് ഉപയോക്താക്കളെയും അര ദശലക്ഷം റീട്ടെയിലര്‍മാരെയും ബന്ധിപ്പിക്കുന്നതിനാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. ഏറ്റവും വലിയ ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ സ്റ്റോര്‍ ശൃംഖലയായ റിലയന്‍സ് റീട്ടെയിലിന്റെ നെറ്റ്വര്‍ക്ക് ഉപയോഗിച്ചാണ് ഓര്‍ഡറുകള്‍ നടപ്പിലാക്കുന്നത്.

കൂടാതെ, റിലയന്‍സ് ജിയോയുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാം. ഇത് ഉപഭോക്താക്കള്‍ക്ക് മുമ്പെങ്ങുമില്ലാത്ത വിധം സൗകര്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വാട്ട്സ്ആപ്പ് വഴി റീചാര്‍ജ് ചെയ്യുന്നതിനുള്ള എന്‍ഡ്-ടു-എന്‍ഡ് അനുഭവവും പേയ്മെന്റുകള്‍ നടത്താനുള്ള കഴിവും ദശലക്ഷക്കണക്കിന് ജിയോ സബ്സ്‌ക്രൈബര്‍മാരുടെ ജീവിതം എങ്ങനെ കൂടുതല്‍ സൗകര്യപ്രദമാക്കും എന്നത് വളരെ ആവേശകരമാണെന്ന് ആകാശ് പറഞ്ഞു. പഴങ്ങളും പച്ചക്കറികളും മുതല്‍ ധാന്യങ്ങള്‍, ടൂത്ത്പേസ്റ്റ്, പന്നര്‍, ചെറുപയര്‍ മാവ് തുടങ്ങിയ പാചക സാധനങ്ങള്‍ വരെ ജിയോമാര്‍ട്ട് വാട്ട്സ്ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാം.

ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ അഭിപ്രായത്തില്‍, ഇന്ത്യയുടെ റീട്ടെയില്‍ ചെലവിന്റെ പകുതിയോളം ഭക്ഷണവും പലചരക്ക് സാധനങ്ങളും വഹിക്കുന്നു, ഇത് 2025 ഓടെ 1.3 ട്രില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗൂഗിളുമായി സഹകരിച്ച് വാഗ്ദാനം ചെയ്യുന്ന ജിയോയുടെ കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട്ഫോണാണ് മുഴുവന്‍ സ്‌കീമുമായും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. ജിയോമാര്‍ട്ട്, വാട്ട്സ്ആപ്പ് ആപ്പുകള്‍ പ്രീലോഡ് ചെയ്താണ് ഫോണ്‍ വരുന്നത്. കഴിഞ്ഞ വര്‍ഷം, ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ 7.73 ശതമാനം ഓഹരികള്‍ക്കായി ഗൂഗിള്‍ 4.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു.

400 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ആക്സസ് നല്‍കുന്ന വാട്ട്സ്ആപ്പ് പ്ലാറ്റ്ഫോമിന്റെ ശക്തി വേഗത്തില്‍ പ്രയോജനപ്പെടുത്താന്‍ മെറ്റയുമായുള്ള പങ്കാളിത്തം അനുവദിച്ചു. ജിയോമാര്‍ട്ടിന് നിലവില്‍ അര ദശലക്ഷത്തിലധികം റീട്ടെയിലര്‍മാരുണ്ടെന്നും ഓരോ ദിവസവും വളരുകയാണെന്നും ആകാശ് പറഞ്ഞു. 'മെറ്റയുമായുള്ള പങ്കാളിത്തത്തിലും വാട്ട്സ്ആപ്പ് ടീമുമായുള്ള സഹകരണവും വളരെ ആവേശഭരിതമായി തുടരുന്നു, ഉപയോക്താക്കളെ വാട്ട്സ്ആപ്പില്‍ പരിധികളില്ലാതെ ഷോപ്പുചെയ്യാന്‍ സഹായിക്കുക മാത്രമല്ല, റീട്ടെയിലര്‍മാര്‍ക്ക് സ്റ്റോക്ക് ശേഖരണം വര്‍ദ്ധിപ്പിക്കാനും മാര്‍ജിനുകള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന നേറ്റീവ് സവിശേഷതകള്‍ നിര്‍മ്മിക്കാനും ഉദ്ദേശിക്കുന്നു. സ്ഥിരം ഉപയോക്തൃ അടിത്തറയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം അവര്‍ക്ക് പുതിയ ഓര്‍ഡറുകള്‍ നേടാനും കഴിയും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios