തിരുവനന്തപുരം: വാട്സാപ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി. മെയ് 15ന് മുമ്പ് സ്വകാര്യതാ നയം 
അംഗീകരിക്കണമെന്ന നിർദേശത്തില്‍ നിന്നാണ് വാട്സാപ്പിന്‍റെ പിന്മാറ്റം.

ഭൂരിഭാഗം ആളുകളും ഇതിനോടകം വാട്സാപ്പിന്‍റെ പ്രൈവസി പോളിസി അംഗീകരിച്ചു. കുറച്ചുപേർ ബാക്കിയുണ്ട്. എന്നാൽ സ്വകാര്യതാ നയം 
അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ നഷ്ടപ്പെടില്ലെന്ന് കമ്പനി വക്താവ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. പക്ഷേ, വാട്സാപ്പിന്‍റെ ഈ പിന്മാറ്റത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

ജനുവരിയിലാണ് വാട്സാപ്പ് സ്വകാര്യതാ നയം തിരുത്തിയത്. ഫെബ്രുവരിയിൽ തന്നെ നടപ്പാക്കാനായിരുന്നു ഒരുക്കം. ഉപയോക്താക്കളുടെ വിവരം 
മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ സാധ്യതയുണ്ടെന്ന വിമർശനം വൻ പ്രതിഷേധമായി മാറിയിരുന്നു. ഇതിനിടെയാണ് മെയ് 15 വരെ നീട്ടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona