Parag Agarwal : ആരാണ് പരാഗ് അഗര്‍വാള്‍? ഇന്ത്യക്കാരനായ ട്വിറ്റര്‍ സിഇഒയുടെ വിശേഷങ്ങള്‍ ഇങ്ങനെ
ഡോര്‍സി ദശലക്ഷക്കണക്കിന് ട്വിറ്റര്‍ ഫോളോവേഴ്സുള്ള ഒരു കോടീശ്വരന്‍ സെലിബ്രിറ്റിയാണെങ്കിലും, അഗര്‍വാള്‍ ഇപ്പോഴും അജ്ഞാതനാണ്. അഗര്‍വാളിന്റെ നിയമനം കൊണ്ട് കമ്പനിക്കുണ്ടായ മെച്ചം, ആദ്യമായി ട്വിറ്ററിന് ഒരു മുഴുവന്‍ സമയ സിഇഒ ഉണ്ടായിരിക്കും എന്നതാണ്.

മുപ്പത്തിയേഴുകാരനായ പരാഗ് അഗര്‍വാളിനെ (Parag Agarwal ) സിഇഒ ആയി നിയമിച്ചുകൊണ്ട് സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ട്വിറ്റര്‍ (Twitter). സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ (Jack Dorsey) പിന്‍ഗാമിയാണ് ഈ ഇന്ത്യക്കാരന്‍. 45 കാരനായ ഡോര്‍സി ബോര്‍ഡില്‍ തുടരും. കൂടാതെ അദ്ദേഹം സഹസ്ഥാപകനായ പേയ്മെന്റ് കമ്പനി സ്‌ക്വയര്‍ ഇങ്കിന്റെ അമരത്ത് തുടരുകയും ചെയ്യും. ഡോര്‍സി ദശലക്ഷക്കണക്കിന് ട്വിറ്റര്‍ ഫോളോവേഴ്സുള്ള ഒരു കോടീശ്വരന്‍ സെലിബ്രിറ്റിയാണെങ്കിലും, അഗര്‍വാള്‍ ഇപ്പോഴും അജ്ഞാതനാണ്. ഡോര്‍സിയുടെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍, സംഗീതവും ബിറ്റ്കോയിനും പോലുള്ളവ പലപ്പോഴും അദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ പ്രത്യക്ഷപ്പെടുകയും ഒടുവില്‍ കമ്പനിയുടെ ഉല്‍പ്പന്ന റോഡ് മാപ്പില്‍ ഇടംപിടിക്കുകയും ചെയ്തു. എന്നാല്‍ സിഇഒ ആയി രണ്ടാം തവണ ചുമതലയേറ്റത് മുതല്‍ ബിസിനസ് മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.
മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിലക്കിയതിനെതിരായ വിമര്‍ശനവും ഇന്ത്യയുടെ ഭരണകക്ഷിയുമായുള്ള സംഘര്‍ഷവും ഉള്‍പ്പെടെ ട്വിറ്ററിന്റെ രാഷ്ട്രീയ കലഹങ്ങള്‍ കമ്പനിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ അഗര്‍വാളിന് പിടിപ്പതു പണിയുണ്ട്. ഉപയോക്തൃ വളര്‍ച്ച, ഇരട്ടി വരുമാനം, ഉല്‍പ്പന്ന നിര്‍വ്വഹണം ത്വരിതപ്പെടുത്തല്‍ എന്നിവയ്ക്കായി മികച്ച പ്രകടനം കാഴ്ച വെക്കേണ്ടി വരും. ബ്ലൂംബെര്‍ഗ് സമാഹരിച്ച ഡാറ്റ പ്രകാരം എസ് ആന്റ് പി 500 ല്‍ ഒരു കമ്പനി നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് അഗര്‍വാള്‍.
ട്വിറ്ററിലേക്ക് മാറുന്നതിന് മുമ്പ്, അഗര്‍വാള്‍ ബോംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും എഞ്ചിനീയറിംഗിലും ബിരുദവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റും നേടി. അദ്ദേഹം മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനായ യാഹൂവില്‍ ഗവേഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്! 2011-ലാണ് എന്‍ജിനീയറായി അദ്ദേഹം ട്വിറ്ററില്‍ ചേര്‍ന്നത്. ആ റോളില്‍, കമ്പനിയുടെ വളര്‍ച്ചയും വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ട്വിറ്ററിന്റെ ആദ്യത്തെ വിശിഷ്ട എഞ്ചിനീയറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 2017-ല്‍ CTO ആയി ചുമതലയേറ്റ ശേഷം, മെഷീന്‍ ലേണിംഗിലെ പുരോഗതിയുടെ മേല്‍നോട്ടം ഉള്‍പ്പെടെ കമ്പനിയുടെ സാങ്കേതിക തന്ത്രങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
വര്‍ഷങ്ങളായി പുതിയ ഉല്‍പ്പന്നങ്ങളും ഫീച്ചറുകളും പുറത്തിറക്കുന്നത് മന്ദഗതിയിലായിരുന്ന കമ്പനിയെയാണ് ഇപ്പോള്‍ അഗര്‍വാള്‍ ഏറ്റെടുക്കുന്നത്. കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്തുകയും തത്സമയ ഓഡിയോയും സബ്സ്‌ക്രിപ്ഷനുകളും പോലെ ബിസിനസ് വിപുലീകരിക്കാന്‍ സാധ്യതയുള്ള മേഖലകളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആക്ടിവിസ്റ്റ് നിക്ഷേപകനായ എലിയറ്റ് മാനേജ്മെന്റ് കോര്‍പ്പറേഷന്‍ 2020-ന്റെ തുടക്കത്തില്‍ കമ്പനിയുടെ ബിസിനസ്സ് ആരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഒരു ഓഹരി എടുത്തതിന് ശേഷമാണ് ട്വിറ്ററിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തിയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കിയത്. 2021 ഫെബ്രുവരിയില്‍ ട്വിറ്റര്‍ 2023-ഓടെ വാര്‍ഷിക വരുമാനം ഇരട്ടിയാക്കാനും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഉപയോക്തൃ അടിത്തറ 20% വര്‍ദ്ധിപ്പിക്കാനും ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു.
അഗര്‍വാളിന്റെ നിയമനം കൊണ്ട് കമ്പനിക്കുണ്ടായ മെച്ചം, ആദ്യമായി ട്വിറ്ററിന് ഒരു മുഴുവന്‍ സമയ സിഇഒ ഉണ്ടായിരിക്കും എന്നതാണ്. ട്വിറ്റര്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ കമ്പനിയുടെ വരുമാനവും ഉപഭോക്താക്കളെയും വര്‍ദ്ധിപ്പിക്കുന്നതിന് ഒരു സുസ്ഥിരമായ കോഴ്‌സ് ചാര്‍ട്ട് ചെയ്യാന്‍ അഗര്‍വാളിനെ പ്രേരിപ്പിക്കും. ട്വിറ്ററിന്റെ ഉപയോക്തൃ അടിത്തറ വര്‍ഷങ്ങളായി ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുമ്പോള്‍, സ്നാപ്പ്ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയവരുടെ വളര്‍ച്ചയോ സ്റ്റോക്ക് റിട്ടേണുകളോ പൊരുത്തപ്പെടുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടു. 2015-ല്‍ ഡോര്‍സി തിരിച്ചെത്തിയതിന് ശേഷം ട്വിറ്റര്‍ സ്റ്റോക്ക് 62% ഉയര്‍ന്നു. വാര്‍ഷിക വരുമാനം 2015 ലെ നിലയേക്കാള്‍ 68% വര്‍ദ്ധിച്ചു. അതേ സമയം തന്നെ മെറ്റയുടെ സ്റ്റോക്ക് 260% ഉയര്‍ന്നു, വില്‍പ്പന നാലിരട്ടിയിലധികം വര്‍ദ്ധിച്ചു. ഇതിനോടു കിടപിടിക്കാനായിരിക്കും അഗര്‍വാള്‍ ശ്രമിക്കുക.