ജോജു ജോര്‍ജ്ജിനൊപ്പം അനശ്വര രാജനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അവിയല്‍' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ഷാനില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സുജിത് സുരേന്ദ്രനാണ്. സുദീപ് ഇളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

ALSO READ 'അയാള്‍ സൈക്കോയാണെന്ന് പറഞ്ഞപ്പോള്‍ എല്ലാവരും എന്റെ തലയില്‍ കയറി'; രജിത്തിനെതിരെ ജസ്‌ല

എഡിറ്റിംഗ് റഹ്മാന്‍ മുഹമ്മദ് അലി, ലിജോ പോള്‍ എന്നിവര്‍ ചേര്‍ന്ന്. പാട്ടുകള്‍ ശങ്കര്‍ ശര്‍മ്മയും ശരത്തും ചേര്‍ന്ന്. പശ്ചാത്തല സംഗീതം ശങ്കര്‍ ശര്‍മ്മ. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. സംഘട്ടനം ശ്രാവണ്‍ സത്യ, ഷാനില്‍, രവിചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷഫീര്‍ ഖാന്‍, സൈഗൗള്‍ എന്നിവര്‍.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക