ഗോള്‍ മഴയില്‍ ഇറാഖിനെ മുക്കി മാലി ക്വാര്‍ട്ടറില്‍
പനാജി: കൗമാര ലോകകപ്പില്‍ ഇറാഖിനു മേല്‍ ഗോള്‍വര്‍ഷം തീര്‍ത്ത് മാലി ക്വാര്‍ട്ടറില്‍. ഫറ്റോഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറാഖ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മാലിയെ പരാജയപ്പെടുത്തി. 25-ാം മിനുറ്റില്‍ ഡ്രമേയാണ് മാലിയുടെ ഗോള്‍വേട്ടയ്ക്ക് കിക്കോഫ് കുറിച്ചത്.
പിന്നീട് കണ്ടത് കൃത്യമായ ഇടവേളകളില്‍ ഇറാഖ് ഗോള്‍മുഖത്ത് ആഹ്ലാദാരവം മുഴക്കുന്ന മാലിയെ. മാലിക്കായി ഡയേ രണ്ടും ഡ്രമേ, കമറ, കൊണാട്ടേ എന്നിവര്‍ ഓരോ ഗോളും നേടി. ഇറാഖിനായി 85-ാം മിനുറ്റില്‍ അലി കരീമാണ് ഏക ഗോള്‍ മടക്കിയത്. തോല്‍വിയോടെ ഇറാഖ് ലോകകപ്പില്‍ നിന്ന് പുറത്തായി.