Asianet News MalayalamAsianet News Malayalam

ക്രിക്കറ്റ് ലോകകപ്പിനെയും പിന്നിലാക്കി കൗമാരലോകകപ്പിന്‍റെ കുതിപ്പ്

u 17 wc attendence breaks world recordes
Author
First Published Oct 29, 2017, 5:25 PM IST

കൊല്‍ക്കത്ത: ഇന്ത്യയില്‍ ക്രിക്കറ്റിനെക്കാള്‍ പ്രചാരം ഫുട്ബോളിനെന്ന് കണക്കുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിട്ടും ആതിഥേയരായ ഇന്ത്യ കാണികളുടെ എണ്ണത്തില്‍  താരമായി. ആറ് സ്റ്റേഡിയങ്ങളിലായി 13,47143 കാണികള്‍ മത്സരങ്ങള്‍ കണ്ടതോടെ ചൈനയെ പിന്നിലാക്കി ഇന്ത്യ റെക്കോര്‍ഡിട്ടു. 2011ലെ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയങ്ങളിലെത്തിയത് 12,29826 കാണികള്‍ മാത്രമാണ്.

1985ലെ ചൈന ലോകകപ്പിനെക്കാള്‍  116,167 കാണികള്‍ കൂടുതലാണിത്. ബ്രസീല്‍-മാലി ലൂസേഴ്‌സ് ഫൈനലില്‍ തന്നെ ഇന്ത്യ ചൈനയെ മറികടന്ന് മുന്നിലെത്തിയിരുന്നു. അണ്ടര്‍ 20 ലോകകപ്പിലെ കാണികളുടെ എണ്ണത്തിന്‍റെ റെക്കോര്‍ഡും ഇന്ത്യന്‍ ലോകകപ്പ് പിന്നിലാക്കി. ഓരോ മത്സരത്തിലും ശരാശരി 25,906 പേര്‍ കളികാണാനെത്തിയപ്പോള്‍ ഇംഗ്ലണ്ട്- സ്പെ‌യിന്‍ ഫൈനല്‍ കാണാന്‍ സാള്‍ട്ട്‌ലേകില്‍ 66684 പേരെത്തി. 

Follow Us:
Download App:
  • android
  • ios