Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ നിന്ന് കിരീടം ഇംഗ്ലണ്ടിലേക്ക്

u17 wc englad won
Author
First Published Oct 28, 2017, 9:56 PM IST

കൊല്‍ക്കത്ത: ലോകം പന്തിനുചുറ്റും ചുവടുവെച്ച ഇന്ത്യന്‍ ലോകകപ്പില്‍ കന്നികിരീടം‍ ചൂടി ഇംഗ്ലണ്ട്. ഒരുമാസം നീണ്ടുനിന്ന അണ്ടര്‍ 17 ലോകകപ്പിന്‍റെ കലാശക്കളിയില്‍ സ്‌പെയിനിനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോല്‍പിച്ച് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായി. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവന്ന ഇംഗ്ലണ്ട് ഇന്ത്യയിലെ ആദ്യ ലോകകപ്പ് കിരീടം ആവേശമാക്കി. 

10-ാം മിനുറ്റില്‍ സൂപ്പര്‍താരം സെര്‍ജിയോ ഗോമസിലൂടെ സ്‌പെയിന്‍ മുന്നിലെത്തി. 31-ാം മിനുറ്റില്‍ വീണ്ടും ഇംഗ്ലണ്ട് ഗോള്‍മുഖത്ത് മികവുകാട്ടി സെര്‍ജിയോ ഗോമസിന്‍റെ രണ്ടാം ഗോള്‍. എന്നാല്‍ കൗമാരവിസ്മയം ബ്രൂസ്റ്ററിലൂടെ 44-ാം മിനുറ്റില്‍ ഗോള്‍മടക്കി ഇംഗ്ലണ്ട് മത്സരം ആവേശമാക്കി. അതോടെ ആദ്യ പകുതിയില്‍ ലീഡുറപ്പിച്ചു യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിന്‍.   

എന്നാല്‍ രണ്ടാം പകുതിയില്‍ കളിമാറി. ആദ്യ പകുതിയില്‍ നിര്‍ത്തിയിടത്തുനിന്ന് ഇംഗ്ലണ്ട് തൂടങ്ങി. 58-ാം മിനുറ്റില്‍ ഗിബ്സ് വൈറ്റും 69-ാം മിനുറ്റില്‍ ഫോഡനും യൂറോപ്യന്‍ കരുത്തര്‍ക്ക് ഇരട്ടപ്രഹരം നല്‍കി. 84-ാം മിനുറ്റില്‍ ഗ്യൂഹിയുടെ വക ഇംഗ്ലണ്ടിന് നാലാം ഗോള്‍. 88-ാം മിനുറ്റില്‍ ഫിലിപ്പ് ഫോഡന്‍ പട്ടിക പൂര്‍ത്തിയാക്കി ഇംഗ്ലണ്ട് കപ്പുയര്‍ത്തി. രണ്ട് ഹാട്രിക്കടക്കം എട്ട് ഗോളുകള്‍ നേടിയ ബ്രൂസ്റ്ററിനാണ് ഗോള്‍ഡന്‍ ബൂട്ട്.

സ്‌പെയിന്‍ രണ്ടും ബ്രസീല്‍ മൂന്നും മാലി നാലും സ്ഥാനങ്ങളിലെത്തി. രണ്ട് ഹാട്രിക്കടക്കം ഏട്ട് ഗോളുകള്‍ നേടിയ ഇംഗ്ലണ്ടിന്‍റെ ലിവര്‍പൂള്‍ താരം റയാന്‍ ബ്രൂസ്റ്ററിനാണ് സുവര്‍ണ്ണ പാദുകം. ഇംഗ്ലണ്ടിന്‍റെ ഫിലിപ്പ് ഫോഡന്‍ മികച്ച താരവും ബ്രസീലിന്‍റെ ഗബ്രിയേല്‍ ബ്രസോ മികച്ച ഗോള്‍കീപ്പമായി തിരഞ്ഞെടുക്കപ്പെട്ടു. കാണികളുടെ എണ്ണത്തില്‍ റെക്കോര്‍ഡിടാന്‍ ആതിഥേയരായ ഇന്ത്യക്കായി.
 

Follow Us:
Download App:
  • android
  • ios