Asianet News MalayalamAsianet News Malayalam

Atul Sarin : വിദേശത്ത് നിന്നെത്തി, ​ഗോവയിൽ സ്ഥിരതാമസമാക്കി, ജീവിതം പശുക്കൾക്കുവേണ്ടി...

WAG -ന് കീഴിൽ ഏകദേശം രണ്ട് ഷെൽട്ടർ ഹോമുകൾ ഉണ്ട് - ഒന്ന് നായ്ക്കളെയും പൂച്ചകളെയും സംരക്ഷിക്കാനും മറ്റൊന്ന് പശുക്കൾക്കും കന്നുകാലികൾക്കുമുള്ളതുമാണ്. 

man who save and rehabilitate cows in goa
Author
Goa, First Published Jan 9, 2022, 3:27 PM IST
  • Facebook
  • Twitter
  • Whatsapp

ഒരു ദശാബ്ദം മുമ്പാണ്, 41 -കാരനായ അതുൽ സരിൻ(Atul Sarin) ഗോവ(Goa)യിൽ സ്ഥിരതാമസമാക്കിയത്. അന്ന് തെരുവുകളിൽ അലഞ്ഞുതിരിയുന്ന നിരവധി പശുക്കളെ കണ്ട് അവയോട് സഹതാപം തോന്നി. അതിലൊന്ന്, അം​ഗവൈകല്യമുള്ള പോഷകാഹാരക്കുറവുള്ള പശുവായിരുന്നു. അതുൽ അതിനെ സംരക്ഷിക്കാൻ തീരുമാനിച്ചു, അതിനെ പരിപാലിക്കാൻ തന്റെ തോട്ടത്തിലേക്ക് കൊണ്ടുപോയി. 

“എന്നാൽ, പശുക്കൾ ശ്രദ്ധ ആവശ്യമുള്ള, ബുദ്ധിശക്തിയുള്ള, സെൻസിറ്റീവായ ജീവികളാണെന്ന് ഞാൻ മനസ്സിലാക്കി. ഇപ്പോൾ, അവയ്ക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പ്രധാനമായും മനുഷ്യരുണ്ടാക്കുന്നതാണ്. ഗോവയിൽ പ്രത്യേകിച്ച്, അവ പലപ്പോഴും റോഡപകടങ്ങൾക്ക് ഇരയാകുന്നു” അതുൽ സോഷ്യൽസ്റ്റോറിയോട് പറയുന്നു. 

താമസിയാതെ, ദുരിതത്തിലായ മറ്റ് പശുക്കളെ രക്ഷിക്കാൻ സഹായം അഭ്യർത്ഥിച്ച് ആളുകൾ അതുലിനെ സമീപിച്ചു തുടങ്ങി. അവയിൽ പലതും മർദിക്കപ്പെട്ടു, ആസിഡ് ആക്രമണങ്ങൾക്ക് വിധേയരായി, പരിക്കേറ്റു, പോഷകാഹാരക്കുറവ് അനുഭവിച്ചു, മലിനമായ വെള്ളം പോലും കുടിക്കേണ്ടി വന്നവയായിരുന്നു. 2001 അവസാനത്തോടെയാണ് പശുക്കളെ സംരക്ഷിക്കുന്നത് കുറച്ചുകൂടി ഭേദപ്പെട്ട നിലയിലാക്കാൻ ഒരു ട്രസ്റ്റ് രജിസ്റ്റർ ചെയ്യാൻ അദ്ദേഹം തീരുമാനിക്കുന്നത്. കഴിയുന്നത്ര പശുക്കളെയും മറ്റ് മൃഗങ്ങളെയും രക്ഷിക്കാനും പുനരധിവസിപ്പിക്കാനും 2005 -ൽ വെൽഫെയർ ഫോർ അനിമൽസ് ഇൻ ഗോവ (WAG) സ്ഥാപിച്ചു. 

അതുൽ കെനിയയിലും യുകെയിലുമാണ് വളർന്നത്. പിന്നീട്, നിയമം പഠിച്ചു. യുകെയിലെ രണ്ട് ഹാർഡ്‌വെയർ, ഗാർഡൻ ഉൽപന്ന കടകളിൽ, മാതാപിതാക്കളുടെ ബിസിനസ്സിൽ ചേർന്ന് അവ വിപുലീകരിച്ചു. എന്നിരുന്നാലും, യുകെയിലെ ജീവിതം സമ്മർദ്ദപൂർണമാണെന്ന് തോന്നി 2001-ൽ ഗോവയിലേക്ക് മാറാൻ അദ്ദേഹം തീരുമാനിച്ചു. ഒരു പഴയ വീട് വാങ്ങി അത് ഗസ്റ്റ് ഹൗസായി നടത്തി. 

ഗോവയിൽ താമസിക്കുമ്പോൾ, സംസ്ഥാനത്ത് ആവശ്യത്തിന് ഗോശാലകളില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെയാണ് പശുക്കളെ സംരക്ഷിക്കുന്നതിലേക്ക് തിരിയുന്നത്. ഈ മൃഗങ്ങളെ പരിപാലിക്കുന്നതിൽ തന്നെ സഹായിക്കാൻ ഒരു വെറ്ററിനറി ഡോക്ടർ, സഹായികൾ, രക്ഷാപ്രവർത്തകർ എന്നിവരടങ്ങുന്ന 11 പേരുടെ ഒരു ടീമിനെ അതുൽ ഒരുമിച്ച് കൊണ്ടുവന്നു.

WAG -ന് കീഴിൽ ഏകദേശം രണ്ട് ഷെൽട്ടർ ഹോമുകൾ ഉണ്ട് - ഒന്ന് നായ്ക്കളെയും പൂച്ചകളെയും സംരക്ഷിക്കാനും മറ്റൊന്ന് പശുക്കൾക്കും കന്നുകാലികൾക്കുമുള്ളതുമാണ്. ഇപ്പോൾ 58 വയസ്സുള്ള അതുലിനും സംഘത്തിനും ഒരു പതിറ്റാണ്ടായി ഷെൽട്ടർ ഹോമുകൾ നടത്തി പരിചയമുണ്ട്. പരിക്കേറ്റ പശുക്കളെ എങ്ങനെ ചികിത്സിക്കണമെന്നും പുനരധിവസിപ്പിക്കണമെന്നും അറിയാം. നിലവിൽ, സിയോലിമിലെ WAG ഷെൽട്ടറിൽ 60 ഓളം പശുക്കൾ ഉണ്ട്. പശുക്കൾ പൂർണ്ണമായി സുഖം പ്രാപിച്ചുകഴിഞ്ഞാൽ, അവയെ വലിയ ഷെൽട്ടറുകളിലേക്ക് അയയ്ക്കുന്നു.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, അദ്ദേഹം WAG ആരംഭിച്ചതുമുതൽ, കന്നുകാലികൾ, നായ്ക്കൾ, പൂച്ചകൾ എന്നിവയുൾപ്പെടെ 16,000 -ത്തോളം മൃഗങ്ങളെ രക്ഷിച്ചു പുനരധിവസിപ്പിച്ചിട്ടുണ്ട്. 

(കടപ്പാട്: യുവർ സ്റ്റോറി)

Follow Us:
Download App:
  • android
  • ios