മുംബൈ: റിലയന്‍സ് ജിയോ അടുത്ത ഘട്ടമായ ജിയോ ഫൈബര്‍ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഇതാ ജിയോ പ്രഖ്യാപിച്ചതിന്‍റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ പ്ലാനുകളും ജിയോ ഫൈബര്‍ പ്രഖ്യാപിച്ചു. 700 രൂപ മുതല്‍ 9000 രൂപവരെയുള്ള പ്ലാനുകളാണ് ജിയോ ഫൈബര്‍ വഴി ലഭ്യമാകുക. സാധാരണ പ്ലാനിന്‍റെ വേഗത 100 എംബിപിഎസും, കൂടിയ പ്ലാനിന്‍റെ വേഗത 1ജിബിപിഎസ് വരെയാണ്. ജിയോ ബ്രോഡ്ബാന്‍റ് പ്ലാനിനൊപ്പം വോയിസ് കോള്‍ ഫ്രീയാണ്. വിവിധ പ്ലാനുകള്‍ പരിചയപ്പെടാം.


699 രൂപയുടെ ബ്രോൺസ് പ്ലാൻ

699 രൂപയിലാണ് ജിയോ പ്രീപെയ്ഡ് പ്ലാനുകൾ തുടങ്ങുന്നത്. ഈ പ്ലാനിൽ 100 ജിബി അതിവേഗ ഡാറ്റയും 50 ജിബി അധിക ഡാറ്റയും ലഭിക്കും. 100 എംബിപിഎസ് വരെയാണ് ഈ പ്ലാനിൽ ബ്രോഡ്ബാന്‍റ് വേഗം. ഡാറ്റ പരിധി കഴിഞ്ഞാൽ ഒരു എംബിപിഎസ് ആയി വേഗം കുറയും. വെൽകം ഓഫറിന്‍റെ ഭാഗമായി മൂന്ന് മാസം ജിയോ സിനിമ, ജിയോ സാവൻ സേവനങ്ങൾ ഉപയോഗിക്കാം. 30 ദിവസമാണ് വാലിഡിറ്റി. ഒരു വർഷത്തേക്ക് സൗജന്യ വോയ്സ് കോൾ സൗകര്യം, ടിവി വീഡിയോ കോൾ/ കോൺഫറൻസിങ് സൗകര്യം, ഗെയിമിങ്, ഹോം നെറ്റ് വർക്ക്, അഞ്ച് ഉപകരണങ്ങളിൽ വർഷം 999 രൂപ വിലവരുന്ന നോർട്ടൺ സൈബർ സുരക്ഷ എന്നിവ ഈ പ്ലാനിൽ ഉപയോഗിക്കാം. 5000 രൂപ വിലയുള്ള ജിയോ ഹോം ഗേറ്റ് വേയും 6400 രൂപ വിലയുള്ള ജിയോ 4കെ സെറ്റ് ടോപ്പ് ബോക്സും ഇതിൽ ലഭിക്കും.

849 രൂപയുടെ സിൽവർ പ്ലാൻ

849 രൂപയുടെ സിൽവർ പ്ലാനിൽ 200 ജിബി ഡാറ്റയും. 200 ജിബി അധിക ഡാറ്റയും ഉൾപ്പടെ 400 ജിബി ഡാറ്റ 30 ദിവസത്തേക്ക് ഉപയോഗിക്കാം. വെൽകം ഓഫറായി ഓണ്‍ലൈന്‍ സ്ട്രീമിംഗ്  ആപ്ലിക്കേഷനുകൾ മൂന്ന് മാസത്തേക്ക് ലഭിക്കും. ഒരു വർഷത്തേക്ക് സൗജന്യ വോയ്സ് കോൾ സൗകര്യം, ടിവി വീഡിയോ കോൾ/ കോൺഫറൻസിങ് സൗകര്യം, ഗെയിമിങ്, ഹോം നെറ്റ് വർക്ക്, അഞ്ച് ഉപകരണങ്ങളിൽ വർഷം 999 രൂപ വിലവരുന്ന നോർട്ടൺ സൈബർ സുരക്ഷ എന്നിവ ഈ പ്ലാനിൽ ഉപയോഗിക്കാം. 5000 രൂപ വിലയുള്ള ജിയോ ഹോം ഗേറ്റ് വേയും 6400 രൂപ വിലയുള്ള ജിയോ 4കെ സെറ്റ് ടോപ്പ് ബോക്സും ഇതിൽ ലഭിക്കും.

1299 രൂപയുടെ ഗോൾഡ് പ്ലാൻ

ഗോൾഡ് പ്ലാനിൽ 500 ജിബി ഡാറ്റയും 250 ജിബി അധിക ഡാറ്റയുംഉൾപ്പടെ 750 ജിബി ഡാറ്റ ഉപയോഗിക്കാനാവും. സെക്കന്‍റില്‍ 250 എംബി വേഗതയിൽ ഈ പ്ലാനിൽ ഡേറ്റ ഉപയോഗിക്കാം. ഒരു വർഷത്തേക്ക് സൗജന്യ വോയ്സ് കോൾ സൗകര്യം, ടിവി വീഡിയോ കോൾ/ കോൺഫറൻസിങ് സൗകര്യം, ഗെയിമിങ്, ഹോം നെറ്റ് വർക്ക്, അഞ്ച് ഉപകരണങ്ങളിൽ വർഷം 999 രൂപ വിലവരുന്ന നോർട്ടൺ സൈബർ സുരക്ഷ എന്നിവ ഈ പ്ലാനിൽ ഉപയോഗിക്കാം. 5000 രൂപ വിലയുള്ള ജിയോ ഹോം ഗേറ്റ് വേയും 6400 രൂപ വിലയുള്ള ജിയോ 4കെ സെറ്റ് ടോപ്പ് ബോക്സും ഇതിൽ ലഭിക്കും. 

2499 രൂപയുടെ ഡയമണ്ട് പ്ലാന്‍

സെക്കന്‍റില്‍ 500 എംബി വേഗത്തിലുള്ള ബ്രോഡ്ബാന്‍റ് സേവനങ്ങളാണ് ഈ പ്ലാനിൽ ലഭിക്കുക. 1250 ജിബി ഡേറ്റയും 250 ജിബി അധികഡേറ്റയുംഈ പ്ലാനിൽ ലഭിക്കും. ഒരു വർഷത്തേക്ക് സൗജന്യ വോയ്സ് കോൾ സൗകര്യം, ടിവി വീഡിയോ കോൾ/ കോൺഫറൻസിങ് സൗകര്യം, ഗെയിമിങ്, ഹോം നെറ്റ് വർക്ക്, അഞ്ച് ഉപകരണങ്ങളിൽ വർഷം 999 രൂപ വിലവരുന്ന നോർട്ടൺ സൈബർ സുരക്ഷ എന്നിവ ഈ പ്ലാനിൽ ഉപയോഗിക്കാം. 5000 രൂപ വിലയുള്ള ജിയോ ഹോം ഗേറ്റ് വേയും 6400 രൂപ വിലയുള്ള ജിയോ 4കെ സെറ്റ് ടോപ്പ് ബോക്സും ഇതിൽ ലഭിക്കും. വിആർ സേവനങ്ങളും, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മൂവീസ്, സ്പോര്‍ട്സ്, ജിയോയുടെ പ്രീമിയം വീഡിയോകളും ഇതിൽ ആസ്വദിക്കാം.

3999 രൂപയുടെ പ്ലാറ്റിനം പ്ലാൻ

ഈ പ്ലാനിൽ സെക്കന്‍റില്‍ ഒരു ജിബി വേഗതയിൽ ബ്രോഡ്ബാന്റ് സേവനങ്ങൾ ലഭ്യമാണ്. 2500 ജിബി ഡാറ്റയാണ് ഈ പ്ലാനിൽലഭിക്കുക. ഒരു വർഷത്തേക്ക് സൗജന്യ വോയ്സ് കോൾ സൗകര്യം, ടിവി വീഡിയോ കോൾ/ കോൺഫറൻസിങ് സൗകര്യം, ഗെയിമിങ്, ഹോം നെറ്റ് വർക്ക്, അഞ്ച് ഉപകരണങ്ങളിൽ വർഷം 999 രൂപ വിലവരുന്ന നോർട്ടൺ സൈബർ സുരക്ഷ എന്നിവ ഈ പ്ലാനിൽ ഉപയോഗിക്കാം. വിആർ സേവനങ്ങളും, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മൂവീസ്, ജിയോയുടെ പ്രീമിയം വീഡിയോകളും ഇതിൽ ആസ്വദിക്കാം.  ഓടിടി ആപ്ലിക്കേഷനുകളുടെ വാർഷിക സബ്സ്ക്രിപ്ഷനും ഇതിൽ ലഭിക്കും.

8499 രൂപയുടെ ടൈറ്റാനിയം പ്ലാൻ

ഈ പ്ലാനിൽ സെക്കന്‍റില്‍ ഒരു ജിബി വേഗതയിൽ ബ്രോഡ്ബാന്റ് സേവനങ്ങൾ ലഭ്യമാണ്. 5000 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഒരു വർഷത്തേക്ക് സൗജന്യ വോയ്സ് കോൾ സൗകര്യം, ടിവി വീഡിയോ കോൾ/ കോൺഫറൻസിങ് സൗകര്യം, ഗെയിമിങ്, ഹോം നെറ്റ് വർക്ക്, അഞ്ച് ഉപകരണങ്ങളിൽ വർഷം 999 രൂപ വിലവരുന്ന നോർട്ടൺ സൈബർ സുരക്ഷ എന്നിവ ഈ പ്ലാനിൽ ഉപയോഗിക്കാം. വിആർ സേവനങ്ങളും, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ മൂവീസ്, പ്രത്യേക സ്പോർട്സ് ഉള്ളടക്കങ്ങളും, ജിയോയുടെ പ്രീമിയം വീഡിയോകളും ഇതിൽ ആസ്വദിക്കാം. ജിയോ ഓടിടി ആപ്ലിക്കേഷനുകളുടെ വാർഷിക സബ്സ്ക്രിപ്ഷനും ഇതിൽ ലഭിക്കും.

ലഭിക്കുന്ന സൗജന്യങ്ങള്‍

മുകളിൽ പറഞ്ഞവയെല്ലാം ജിയോ ഫൈബർ നൽകുന്ന പ്രതിമാസ പ്ലാനുകളാണ്. ഇത് കൂടാതെ ദീർഘ നാളത്തേക്കുള്ള പ്ലാനുകളും ജിയോ നൽകുന്നുണ്ട്. മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെയുള്ള സബ്സ്ക്രിപ്ഷൻ പ്ലാനുകളാണിവ ബാങ്കുകളുമായി സഹകരിച്ച് ആകർഷകമായ ഇഎംഐ പ്ലാനുകളും ജിയോ നൽകും. വാർഷിക പ്ലാനുകൾ ഇഎംഐ ആയി നൽകിയും ജിയോ ഫൈബർ കണക്ഷനുകൾ ഉപയോഗിക്കാനാവും. ജിയോ ഫൈബർ വാർഷിക വരിക്കാരാവുന്നവർക്ക്  ജിയോ ഹോം ഗേറ്റ് വേ, ജിയോ 4കെ സെറ്റ് ടോപ്പ് ബോക്സ് 4കെ എച്ച്ഡി ടെലിവിഷൻ (ഗോൾഡ് പ്ലാനിന് മുകളിലുള്ളവർക്ക് ) ,പ്രിയപ്പെട്ട ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുടെ സബ്സ്ക്രിപ്ഷൻ, അൺലിമിറ്റഡ് വോയ്സ് കോള്‍ എന്നിവ സൗജന്യമാണ്