Asianet News MalayalamAsianet News Malayalam

സ്റ്റാര്‍ലിങ്കിന് ടെലികോം മുന്നറിയിപ്പ്, സേവനങ്ങള്‍ നല്‍കുന്നതിന് മുമ്പ് ലൈസന്‍സ് വേണമെന്ന് നിര്‍ദ്ദേശം

എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്ക് 2022 ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ആദ്യം ലൈസന്‍സ് വേണമെന്നും പിന്നീട് മതി കച്ചവടമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു

Telecom warning to Starlink requiring a license before providing services
Author
India, First Published Nov 28, 2021, 6:53 PM IST

എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്ക് 2022 ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ആദ്യം ലൈസന്‍സ് വേണമെന്നും പിന്നീട് മതി കച്ചവടമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ലൈസന്‍സ് ലഭിക്കാത്തിടത്തോളം സേവനങ്ങള്‍ നല്‍കാന്‍ സ്റ്റാര്‍ലിങ്കിന് കഴിയില്ല. ഇക്കാര്യം ഇന്ത്യാ ഗവണ്‍മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ചൂണ്ടിക്കാട്ടി കഴിഞ്ഞു. 

അതിനുള്ള ലൈസന്‍സ് വാങ്ങാതെ ഉപഗ്രഹ അധിഷ്ഠിത സേവനങ്ങള്‍ കമ്പനി മുന്‍കൂട്ടി വില്‍ക്കാന്‍/ബുക്ക് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെതിരേയാണ് മുന്നറിയിപ്പ്. രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ അനുമതി വാങ്ങരുതെന്നാണ് സ്റ്റാര്‍ലിങ്കിന് ടെലിക്കോം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ സാറ്റലൈറ്റ് അധിഷ്ഠിത സേവനങ്ങള്‍ക്ക്, ഇന്ത്യാ ഗവണ്‍മെന്റിന്റെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ നിന്ന് ആവശ്യമായ ലൈസന്‍സ് ആവശ്യമാണെന്ന് ടെലികോം ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

''പ്രസ്തുത കമ്പനി വെബ്സൈറ്റില്‍ ബുക്ക് ചെയ്യുന്ന സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ റെന്‍ഡര്‍ ചെയ്യുന്നതിന് ലൈസന്‍സ്/അംഗീകാരം ഒന്നും നേടിയിട്ടില്ലെന്ന് ഇതിനാല്‍ പൊതുജനങ്ങളെ അറിയിക്കുന്നു. അതനുസരിച്ച്, സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഇന്ത്യന്‍ റെഗുലേറ്ററി ചട്ടക്കൂട് പാലിക്കാനും ഇന്ത്യയില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്നും / റെന്‍ഡര്‍ ചെയ്യുന്നതില്‍ നിന്നും ഉടനടി പ്രാബല്യത്തില്‍ വരാനും സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്, ''ടെലികോം വകുപ്പ് അറിയിച്ചു. പരസ്യം ചെയ്യുന്ന സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ സബ്സ്‌ക്രൈബ് ചെയ്യരുതെന്നും വകുപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ സ്റ്റാര്‍ലിങ്കിന്റെ കണ്‍ട്രി ഡയറക്ടര്‍ സഞ്ജയ് ഭാര്‍ഗവ ഇന്ത്യയില്‍ ഉപഗ്രഹ സേവനങ്ങള്‍ ആരംഭിക്കാനുള്ള കമ്പനിയുടെ പദ്ധതികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സ്പേസ് എക്സിന് ഇപ്പോള്‍ ഇന്ത്യയില്‍ 100 ശതമാനം ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറി ഉണ്ടെന്നും അതിന് ലൈസന്‍സുകള്‍ക്കായി അപേക്ഷിക്കാനും ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും കഴിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ഇതിനകം 5,000 പ്രീ-ഓര്‍ഡറുകള്‍ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കമ്പനി ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന് ലൈസന്‍സ് തേടാത്തതിനാല്‍ അതൊന്നും ഇപ്പോള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്റ്റാര്‍ലിങ്ക് ഉപഭോക്താക്കള്‍ക്ക് പട്ടികയുടെ ഭാഗമാകാന്‍ 99 ഡോളര്‍ അല്ലെങ്കില്‍ 7,350 നിക്ഷേപം നല്‍കണം. സേവനങ്ങള്‍ സജീവമാക്കിയാല്‍, തുക പ്രതിമാസ ഫീസുമായി ക്രമീകരിക്കും.

100 ശതമാനം ബ്രോഡ്ബാന്‍ഡ് ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഗ്രാമീണ മേഖലകളുമായി സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിക്കുമെന്ന് ഭാര്‍ഗവ പങ്കുവെച്ചിരുന്നു. ടെറസ്ട്രിയല്‍ ബ്രോഡ്ബാന്‍ഡ് വഴി സേവനങ്ങള്‍ നല്‍കാനാണ് കമ്പനിയുടെ പദ്ധത. എന്നാല്‍ എത്തിച്ചേരാന്‍ പ്രയാസമുള്ള മേഖലകളില്‍ സ്റ്റാര്‍ലിങ്ക് പോലുള്ള സാറ്റ്കോം ദാതാക്കളാണ് ഇതു കൈകാര്യം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios