പ്രഫഷണല്‍ തിരക്കുകള്‍ തന്റെ മൂന്ന് മക്കളെ ബാധിക്കാതിരിക്കാന്‍ താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന്  യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മകള്‍ ഇവാന്‍ക ട്രംപ്. 'രാവിലെ അഞ്ച് മണിക്ക് ഉണര്‍ന്നാല്‍ ആദ്യം മക്കള്‍ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കായി സമയം നീക്കി വെയ്ക്കാറുണ്ട്. രാവിലെ ഉണരുമ്പോള്‍ തന്നെ മക്കള്‍ എന്നെ കാണണം എന്നത് എനിക്ക് നിര്‍ബന്ധമുളള കാര്യമാണ്. അവര്‍ ഉണരും മുമ്പേ എന്‍റെ വ്യായാമവും ദിനചര്യകളുംമെല്ലാം ഞാന്‍ തീര്‍ക്കും' - ഇവാന്‍ക പറയുന്നു. 

മകള്‍ അരബെല്ലയ്ക്ക് ഇവാന്‍ക പ്രത്യേകം ചില ടിപ്പ്സുകള്‍ പറഞ്ഞുകൊടുക്കാറുണ്ട്. നമ്മുടെ ഉള്ളിലുള്ള സൗന്ദര്യമാണ് പ്രധാനമെന്നാണ് ഇവാന്‍ക മകള്‍ക്ക് നല്‍കുന്ന പ്രധാന ഉപദേശം. 'അവള്‍ ആത്മവിശ്വാസത്തോടെ വളരണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ആത്മവിശ്വാസം, നല്ലപെരുമാറ്റരീതി, മനശ്ശക്തി എന്നിവയാണ് ഒരു സ്ത്രീയെ സുന്ദരിയാക്കുന്നത്. മേക്കപ്പും ചര്‍മ്മ സംരക്ഷണവുമൊക്കെ രസകരമായ കാര്യങ്ങളാണ്. എന്നാല്‍ നിങ്ങള്‍ നിങ്ങളായിരിക്കുന്നതാണ് കൂടുതല്‍ പ്രധാനം. എന്‍റെ കൗമാരത്തില്‍ അമ്മ പഠിപ്പിച്ച കാര്യങ്ങളും മകള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ ശ്രമിക്കാറുണ്ട്'- ഇവാന്‍ക തുടരുന്നു.

 

'അക്കാലത്ത് താന്‍ മേക്കപ്പോടെ ഉറങ്ങിയാല്‍ പാതിരാത്രി ആയാലും അമ്മ തന്നെ വിളിച്ചുണര്‍ത്തി അത് നീക്കം ചെയ്തിട്ടേ ഉറങ്ങാന്‍ സമ്മതിക്കുമായിരുന്നോള്ളൂ. ചര്‍മ്മ ത്തെ അത് മോശമായി ബാധിക്കുമെന്ന് അമ്മ പറയുമായിരുന്നു. ഞാനും അത് അംഗീകരിക്കുന്നു'- ഇവാന്‍ക കൂട്ടിച്ചേര്‍ത്തു.