Asianet News MalayalamAsianet News Malayalam

അമ്മയായിക്കഴിഞ്ഞാൽ സ്ത്രീയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങൾ; പഠനം പറയുന്നത്

അമ്മയായി കഴിഞ്ഞാൽ സ്ത്രീയിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളെ കുറിച്ച്  ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിലെ ​​ഗവേഷകർ അടുത്തിടെ ഒരു പഠനം നടത്തി. 

Motherhood can make women body positive study
Author
Trivandrum, First Published Jun 28, 2019, 12:15 PM IST

അമ്മയായി കഴിഞ്ഞാൽ മാനസികമായും ശാരീരികമായും ഒരുപാട് മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ശരീരത്തിൽ വരുന്ന മാറ്റങ്ങളോടൊപ്പം അവളുടെ ചിന്തകളും മാറുന്നു. ശരീരസൗന്ദര്യത്തെക്കുറിച്ചുള്ള ചിന്തകൾ മാറ്റി, എങ്ങനെ തന്റെ കുഞ്ഞിനു വേണ്ടി ശരീരം പ്രവര്‍ത്തിക്കുന്നു എന്ന പാഠമാണ് മാതൃത്വം സ്ത്രീയെ പഠിപ്പിക്കുന്നതെന്ന് 'ബോഡി ഇമേജ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 484 സ്ത്രീകളിൽ പഠനം നടത്തുകയായിരുന്നു.

സ്തനവലുപ്പം, സ്തനസൗന്ദര്യം ഇവയെല്ലാം പെർഫക്ട് ആയിരിക്കണം എന്ന ചിന്ത അമ്മമാരല്ലാത്ത സ്ത്രീകൾക്കാണെന്ന് പഠനത്തിൽ കണ്ടെത്തിയതായി ബ്രിട്ടനിലെ ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിലെ പ്രൊഫസറായ വിരേൻ സ്വാമി പറയുന്നു. പഠനത്തിൽ 69 ശതമാനം പേരും തങ്ങളുടെ സ്തനവലുപ്പത്തിൽ അസംതൃപ്തരാണെന്നും 44 ശതമാനം പേരും
വലുപ്പം കൂടിയ സ്തനങ്ങൾ ആഗ്രഹിക്കുന്നുവെന്നും പഠനത്തിൽ കണ്ടെത്താനായതായി  ഫ്രൊ.വിരേൻ സ്വാമി പറയുന്നു.

അമ്മയായിക്കഴിഞ്ഞാൽ കുഞ്ഞിനാണ് അവർ കൂടുതൽ പ്രാധാന്യം നൽകുന്നത്. അമ്മയാകുമ്പോൾ സ്തനങ്ങളുടെ രൂപത്തിൽ സ്വാഭാവികമായും മാറ്റങ്ങൾ വരുന്നു. കുഞ്ഞിനു മുലപ്പാൽ നൽകണമെന്നാകും അമ്മയുടെ ചിന്ത. അമ്മയായി കഴിഞ്ഞാൽ സ്തനങ്ങളുടെ രൂപത്തിൽ സ്വാഭാവികമായും മാറ്റങ്ങൾ വരുന്നു. കുഞ്ഞിനു മുലപ്പാൽ നൽകണം എന്നാകും അമ്മയുടെ ചിന്ത.

അപ്പോൾ തങ്ങളുടെ സ്തനസൗന്ദര്യം നഷ്ടപ്പെടുമല്ലോ എന്ന ചിന്ത അമ്മമാർക്കുണ്ടാവില്ലെന്ന് പ്രൊഫ. വിരേൻ സ്വാമി പറയുന്നു. അമ്മയായി കഴിഞ്ഞാൽ ശരീരസൗന്ദര്യത്തെ കുറിച്ച് അവർ ചിന്തിക്കാറുണ്ടാവില്ല. ഓരോ സ്ത്രീയും അമ്മയാകുന്ന ആ നിമിഷം ശരീരത്തെ പോസിറ്റീവായാണ് കാണുന്നതെന്നും ​പഠനത്തിൽ പറയുന്നു. 


 

Follow Us:
Download App:
  • android
  • ios