ആന്ധ്രപ്രദേശിലെ അതോട ഗ്രാമത്തിലെ ആളുകള്‍ നഗരങ്ങളില്‍ നിന്ന് തിരിച്ചുവന്ന കര്‍ഷകര്‍ക്ക് വിത്തുകള്‍ ശേഖരിക്കാനുള്ള വിത്ത്ബാങ്ക് ഉണ്ടാക്കാനുള്ള സഹായവും നല്‍കിയിരുന്നു.

ഗ്രാമീണമേഖലയിലെ കൃഷിരീതികളുമായി ബന്ധപ്പെട്ടാണ് പുതിയ പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ ഉണ്ടാകേണ്ടതെന്ന ചിന്താഗതിയില്‍ നിന്നാണ് ഇവിടെ ഒരു സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ പുതിയ കാര്‍ഷികരീതികള്‍ ആവിഷ്‌കരിക്കുന്നത്. ബപരാവോ അതോട എന്ന എന്‍ജിനീയര്‍ രാസവളങ്ങളും കീടനാശിനികളുമൊന്നും ഉപയോഗിക്കാതെ തന്നെ ധാരാളം വിളവ് നേടാനുള്ള സാങ്കേതികവിദ്യയാണ് കര്‍ഷകര്‍ക്കായി കൊണ്ടുവന്നത്. ഇതുവഴി പരമ്പരാഗതമായ വിത്തുകള്‍ ഉപയോഗിച്ചുതന്നെ ഉയര്‍ന്ന വിളവ് നേടാമെന്നാണ് തെളിയിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ ഇദ്ദേഹം ആന്ധ്രയിലെ അതോട എന്ന സ്ഥലത്തേക്കാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കൃഷിയും കൃഷിയുമായി ബന്ധപ്പെട്ട മേഖലയുമാണ് ഇന്ത്യയിലെ നല്ലൊരു വിഭാഗം ജനങ്ങളുടെയും വരുമാന മാര്‍ഗം. ഏകദേശം 70 ശതമാനത്തോളമുള്ള ഗ്രാമീണ ജനങ്ങള്‍ ഇന്നും കാര്‍ഷികമേഖലയില്‍ പണിയെടുക്കുന്നു. ഇത്രത്തോളം പ്രാധാന്യമുണ്ടായിട്ടും പലപല പ്രശ്‌നങ്ങള്‍ കാര്‍ഷികമേഖലയിലുണ്ട്. അതായത് വിത്ത് വിതയ്ക്കുന്നത് മുതല്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതുവരെയുള്ള മേഖലയില്‍ നിരവധി പ്രതിസന്ധികളുണ്ട്.

ആന്ധ്രപ്രദേശിലെ അതോട ഗ്രാമത്തിലെ ആളുകള്‍ നഗരങ്ങളില്‍ നിന്ന് തിരിച്ചുവന്ന കര്‍ഷകര്‍ക്ക് വിത്തുകള്‍ ശേഖരിക്കാനുള്ള വിത്ത്ബാങ്ക് ഉണ്ടാക്കാനുള്ള സഹായവും നല്‍കിയിരുന്നു. ബപരാവോ സ്വപ്രയ്തനം കൊണ്ട് നെല്ലിന്റെ 450 വിത്തുകള്‍ സംരക്ഷിക്കുന്നുണ്ട്. ബപരാവോ തന്റെ നിരീക്ഷണത്തില്‍ നിന്നും പല കാര്യങ്ങളും മനസിലാക്കി. ഏതു വിളയും പ്രകൃതിദത്തമായ ആവാസവ്യവസ്ഥയിലാണ് ഏറ്റവും നന്നായി വളരുന്നത്. രാസവസ്തുക്കള്‍ പ്രയോഗിച്ച് വളര്‍ച്ച വര്‍ദ്ധിപ്പിക്കേണ്ട കാര്യമേയില്ല. മണ്ണിരയുടെ സഹായമാണ് ഇദ്ദേഹം പ്രയോജനപ്പെടുത്തിയത്. വിളകള്‍ ആരോഗ്യത്തോടെ വളരാന്‍ ഇത് സഹായിക്കുന്നു.

ഭക്ഷണം കഴിക്കേണ്ട ശൈലിയെക്കുറിച്ചും അദ്ദേഹം നമ്മെ ബോധ്യപ്പെടുത്തുന്നു. ധാന്യങ്ങളും പരമ്പരാഗത ഭക്ഷ്യവസ്തുക്കളും കഴിക്കാനാണ് ഇദ്ദേഹം ഗ്രാമീണരെ പ്രോത്സാഹിപ്പിച്ചത്. അദ്ദേഹം ശേഖരിച്ചുവച്ച വിത്തുകള്‍ ഉയര്‍ന്ന മാംസ്യത്തിന്റെയും അന്നജത്തിന്റെയും കലവറയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ പരമ്പരാഗത കൃഷിരീതികള്‍ പഠിക്കാനായി ഇദ്ദേഹത്തെ സമീപിക്കുന്നു.