പരീക്ഷണാടിസ്ഥാനത്തിൽ 20 സെന്‍റ് സ്ഥലത്തായിരുന്നു ആദ്യ കൃഷി. നല്ല വിളവ് ലഭിച്ചതോടെ ഇത്തവണ ഒരേക്കറിലേക്ക് വ്യാപിപ്പിച്ചു.

കാസർകോട്: തണ്ണിമത്തന്‍ കൃഷിയില്‍ നൂറുമേനി വിജയഗാഥയുമായി കാസർകോട് പാടിയിലെ പ്രേമ എന്ന വീട്ടമ്മ. ഒരേക്കർ സ്ഥലത്താണ് ഇവരുടെ തണ്ണിമത്തൻ കൃഷി.

പാടിയിലെ പ്രേമ തണ്ണിമത്തൻ കൃഷി ആരംഭിച്ചത് രണ്ട് വർഷം മുമ്പാണ്. പരീക്ഷണാടിസ്ഥാനത്തിൽ 20 സെന്‍റ് സ്ഥലത്തായിരുന്നു കൃഷി. നല്ല വിളവ് ലഭിച്ചതോടെ ഇത്തവണ ഒരേക്കറിലേക്ക് വ്യാപിപ്പിച്ചു. തികച്ചും ജൈവ രീതിയിലാണ് തണ്ണിമത്തൻ പരിപാലനം. ചാണകപ്പൊടിയും പശുവിന്‍റെ മൂത്രവുമാണ് വളമായി ഉപയോഗിച്ചതെന്ന് പ്രേമ പറഞ്ഞു. 

പ്രവാസ ജീവിതം മതിയാക്കി വരുമ്പോൾ 2 പശുക്കൾ, ഇന്ന് 50 പശുക്കളുള്ള ഫാം; ഷിഹാബുദ്ദീന് ക്ഷീരവകുപ്പിന്‍റെ അംഗീകാരം

73 ദിവസത്തിനുള്ളിൽ തണ്ണിമത്തൻ പാകമായി. മികച്ച വിളവ് ലഭിച്ചെന്ന് പ്രേമ പറയുന്നു. കുടുംബശ്രീ സിഡിഎസ് വഴി ലഭിച്ച വിത്തിനമാണ് ഉപയോഗിച്ചത്. തണ്ണിമത്തന് പുറമേ പച്ചക്കറിയും ചോളവും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്.

YouTube video player