ലോകകപ്പിനോളം പഴക്കമുള്ള ഓസീസിന്‍റെ ആ ചരിത്രം എഡ്ജ്ബാസ്റ്റണില്‍ തിരുത്തപ്പെട്ടു

By Web TeamFirst Published Jul 12, 2019, 9:06 AM IST
Highlights

1975 ലെ ആദ്യ ലോകകപ്പിൽ തന്നെ സെമിയിലെത്തിയവരാണ് ഓസ്ട്രേലിയ. അന്ന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചായിരുന്നു ഫൈനൽ പ്രവേശം

ലണ്ടന്‍: ഓസ്ട്രേലിയയുടെ സെമി കരുത്തിന് ലോകകപ്പിനോളം പഴക്കമുണ്ടായിരുന്നു. ലോകകപ്പിൽ സെമിയിലെത്തിയാൽ ഫൈനലിലേക്ക് മുന്നേറുമെന്ന ഓസീസ് ചരിത്രമാണ് എഡ്ജ്ബാസ്റ്റണിൽ തിരുത്തപ്പെട്ടത്. 

1975 ലെ ആദ്യ ലോകകപ്പിൽ തന്നെ സെമിയിലെത്തിയവരാണ് ഓസ്ട്രേലിയ. അന്ന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചായിരുന്നു ഫൈനൽ പ്രവേശം. പക്ഷെ ഫൈനലിൽ കപ്പ് വിൻഡീസ് നേടി.1987 ലെ ലോകകപ്പിൽ വീണ്ടും സെമിയിൽ എത്തി. പാക്കിസ്ഥാനെ 18 റൺസിന് തോൽപ്പിച്ചായിരുന്നു അന്ന് ഫൈനലിലേക്ക് പ്രവേശനം നേടിയത്.  ഇംഗ്ലണ്ടിന്‍റെ സ്വപ്നങ്ങൾ തകർത്ത് കിരീടം സ്വന്തമാക്കിയാണ് മടങ്ങിയത്. 

2011 ൽ ഇന്ത്യയോട് ക്വാർട്ടറിൽ പുറത്തായതൊഴികെ 96 മുതലുള്ള എല്ലാ ലോകകപ്പ് ഫൈനലിലും ഓസ്ട്രേലിയ ഉണ്ട്. അവസാനം നടന്ന അഞ്ചിൽ നാലിലും കിരീടവും കങ്കാരുക്കൾക്കായിരുന്നു. 36 വർഷത്തെ ആ ചരിത്രം തിരുത്തപ്പെട്ടു. ഇനി കിരീടം പുതിയ കൈകളിലേക്ക്. 

click me!