ലോകകപ്പിലെ 'ഇരപിടിയന്‍' സ്റ്റാര്‍ക്; ഇതിഹാസത്തിന്‍റെ റെക്കോര്‍ഡ് പഴങ്കഥ

By Web TeamFirst Published Jul 11, 2019, 9:04 PM IST
Highlights

ഒരു ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടത്തിലെത്തി സ്റ്റാര്‍ക്. 

ബര്‍മിംഗ്‌ഹാം: ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബെയര്‍‌സ്റ്റോയെ എല്‍ബിയില്‍ കുടുക്കി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സ്വപ്‌ന നേട്ടത്തില്‍. ഒരു ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടത്തിലെത്തി സ്റ്റാര്‍ക്. ബെയര്‍സ്റ്റോയുടെ വിക്കറ്റോടെ ഈ ലോകകപ്പില്‍ സ്റ്റാര്‍ക് വീഴ്‌ത്തിയ വിക്കറ്റുകളുടെ എണ്ണം 27 ആയി. 

ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്‍റെ റെക്കോര്‍ഡാണ്(26 വിക്കറ്റുകള്‍) സ്റ്റാര്‍ക്ക് തകര്‍ത്തത്. കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റ് കൊയ്‌ത് ഗ്ലെന്‍ മഗ്രാത്തിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു സ്റ്റാര്‍ക്. മഗ്രാത്ത് 2007 ലോകകപ്പിലാണ് 26 വിക്കറ്റ് നേടിയത്. 

കഴിഞ്ഞ ലോകകപ്പിലെ മിന്നും ഫോം ഈ ലോകകപ്പിലും ആവര്‍ത്തിക്കുകയാണ് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്. 22 വിക്കറ്റാണ് സ്റ്റാര്‍ക് കഴിഞ്ഞ തവണ നേടിയത്. കഴിഞ്ഞ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു. 

click me!