
ഇംഗ്ലണ്ട്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. രണ്ടു യുവതികള്‍ക്കൊപ്പം നില്‍ക്കുന്ന രവിശാസ്ത്രിയുടെ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ കോച്ചിന് നേരെ വ്യാപകമായ ട്രോളുകളുയര്‍ന്നത്.
ഇങ്ങനെയാണ് ഇന്ത്യയുടെ ലോകകപ്പിന്‍റെ ഒരുക്കങ്ങള്‍ നടക്കുന്നതെന്നും ഇതാണോ ഇന്ത്യയുടെ കോച്ചിംഗ് രീതികളെന്നും ചില കമന്‍റുകളുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഇന്നത്തെ അവസ്ഥയിതാണെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ പാതയിലല്ലെന്നും ചിത്രം പങ്കുവെച്ചു കൊണ്ട് ചിലര്‍ പറയുന്നു.