'അഴിമതി, അക്രമം, കൊലപാതകം... വേണ്ടേ വേണ്ട'; കന്നി വോട്ടര്‍മാര്‍ക്കും പറയാനുണ്ട്

By Web TeamFirst Published Mar 20, 2019, 11:55 PM IST
Highlights

ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇലക്ഷന്‍ എക്സ്‍പ്രസിനോട് പങ്കുവച്ച അഭിപ്രായങ്ങളില്‍ ചിലത്

ചെങ്ങന്നൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കന്നി വോട്ട് ചെയ്യാന്‍  കാത്തിരിക്കുന്നത് ഏതാണ്ട് മൂന്ന് ലക്ഷത്തോളം ചെറുപ്പക്കാരാണ്. ആദ്യ വോട്ട് ആര്‍ക്ക് വേണമെന്നും അവര്‍ എങ്ങനെയുള്ളവരാകണമെന്നുമെല്ലാം കൃത്യമായ ധാരണയുണ്ട് പുതുതലമുറയ്ക്ക്. അക്രമവും കൊലപാതകവും വേണ്ടേ വേണ്ടെന്നാണ് ക്യാംപസിന്‍റെ ശബ്ദങ്ങള്‍ക്ക് പറയാനുള്ളത്. 

കഴിഞ്ഞ അഞ്ച്സ വര്‍ഷം ഭരിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ ഏറ്റവുമധികം സമരം നടന്നത് ക്യാംപസുകളിലാണെന്നും ഇത് ചുവടുപിടിച്ച് തന്നെയാണ് കേരളത്തിലെ ക്യാംപസിന്‍റെ മനസ്സെന്നുമാണ് വിദ്യാര്‍ത്ഥികളിലൊരാളുടെ അഭിപ്രായം. അഴിമതി, അക്രമം, കൊലപാതകം ഇതൊന്നും വേണ്ടെന്ന് മറ്റു ചിലര്‍. വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ മത്രം പോരാ, അത് പാലിക്കാന്‍ കരുത്തുള്ളവര്‍ ഭരണത്തിലെത്തണമെന്ന് മറ്റു ചിലര്‍. പാര്‍ട്ടിയെ നോക്കിയല്ല, വ്യക്തിയെ നോക്കി വോട്ടു ചെയ്യുമെന്നാണ് കുറച്ച് പേരുടെ നിലപാട്. 

ചെങ്ങന്നൂര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇലക്ഷന്‍ എക്സ്‍പ്രസിനോട് പങ്കുവച്ച അഭിപ്രായങ്ങളില്‍ ചിലത്

click me!