ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല; വരാപ്പുഴ ശ്രീജിത്തിന്‍റെ അമ്മ

By Web TeamFirst Published Mar 24, 2019, 6:44 PM IST
Highlights

ജോലിയും പത്ത് ലക്ഷം രൂപയും നൽകി പക്ഷേ അച്ഛൻ ഇപ്പോൾ വരും എന്ന് ചോദിക്കുന്ന ഒരു കുരുന്നുണ്ട് ഇവിടെ ശ്യാമള പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷൻ എക്സ്പ്രസ്സിനോട്.

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസ് അന്വേഷണത്തിൽ തൃപ്ചിയില്ലെന്ന് പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ അമ്മ ശ്യാമള. ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടി ഇലക്ഷൻ എക്സ്പ്രസ്സിനോടായിരുന്നു ശ്യാമളയുടെ പ്രതികരണം. 

നിലവിലെ അന്വേഷണത്തിൽ സംതൃപ്തിയില്ലെന്ന് അറിയിച്ച ശ്യാമള തുടക്കം മുതൽ ഞങ്ങൾ സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത് എന്ന് ഓർമ്മിപ്പിച്ചു. ഈ ലോകസഭ ഇലക്ഷനിൽ ആർക്കും വോട്ട് ചെയ്യില്ലെന്ന് ശ്യാമള വ്യക്തമാക്കി.  ജോലിയും പത്ത് ലക്ഷം രൂപയും നൽകി പക്ഷേ അച്ഛൻ ഇപ്പോൾ വരും എന്ന് ചോദിക്കുന്ന ഒരു കുരുന്നുണ്ട് ഇവിടെ ശ്യാമള പറയുന്നു.

ശ്രീജിത്തിന് നീതി കിട്ടിയെന്ന് കരുതുന്നില്ലെന്ന് ശ്രീജിത്തിന്‍റെ ഭാര്യ അഖിലയും ആവർത്തിച്ചു. ജോലി കിട്ടിയതിനാൽ തനിക്ക് മകളെ നോക്കാനാകുന്നുണ്ട് എങ്കിലും ശ്രീജിത്തന്‍റെ നിരപരാധിത്വം തെളിയക്കപ്പെടണമെന്ന് അഖില ആവശ്യപ്പെട്ടു. 

നഷ്ടപ്പെട്ട ജീവൻ തിരിച്ചുകിട്ടില്ലെങ്കിലും അയാൾക്ക് നീതി വേണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ശ്രീജിത്തിന്‍റെ അമ്മയും ഭാര്യയും വ്യക്തമാക്കി.  

click me!