നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ രാജിവെക്കുമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി

By Web TeamFirst Published May 17, 2019, 10:59 AM IST
Highlights

സംസ്ഥാനത്തെ 13 സീറ്റുകളും തൂത്തുവാരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

ഛണ്ഡീഗഢ്: ലോക്സഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കോണ്‍ഗ്രസിന് പ്രതീക്ഷിത നേട്ടമുണ്ടായിട്ടില്ലെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കും. സംസ്ഥാനത്തെ 13 സീറ്റുകളും തൂത്തുവാരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ പ്രകടനത്തില്‍ എല്ലാ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അമരീന്ദര്‍ കൂട്ടിച്ചേര്‍ത്തു. അവസാന ഘട്ടമായ മെയ് 19നാണ് പഞ്ചാബില്‍ തെര‍ഞ്ഞെടുപ്പ്. പഞ്ചാബ് നിയമസഭയില്‍ 117 സീറ്റില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി-അകാലിദള്‍ സഖ്യവും ആം ആദ്മി പാര്‍ട്ടിയും വെല്ലുവിളിയുയര്‍ത്തുന്നുണ്ടെങ്കിലും  കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!