'ഞങ്ങള്‍ക്ക് രണ്ട് പേരെയും വേണം'; പ്രദീപോ രാഘവനോ എന്ന ചോദ്യത്തില്‍ കുഴങ്ങി കോഴിക്കോട്ടുകാര്‍

By Web TeamFirst Published Mar 19, 2019, 6:35 PM IST
Highlights

അച്ഛനും അമ്മയും ഒഴിച്ച് എന്തും ലഭിക്കുമെന്ന് കോഴിക്കോട്ടുകാര്‍ തന്നെ അവകാശപ്പെടുന്ന മിഠായി തെരുവില്‍ നിന്ന് നാട്ടുകാരുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ തേടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷന്‍ എക്‍സ്പ്രസ്. 

കോഴിക്കോട്: രണ്ട് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന കോഴിക്കോട് തെരഞ്ഞെടുപ്പ് ചൂടിലാണ്. എം കെ രാഘവനും എ പ്രദീപ് കുമാറും മാറ്റുരയ്ക്കുന്ന മണ്ഡലത്തിന്‍റെ പള്‍സ് അറിയാന്‍ ജില്ലയിലെ ഏറ്റവും തിരക്കുള്ള മിഠായി തെരുവിലേക്ക് ഇറങ്ങിയാല്‍ മതി. അച്ഛനും അമ്മയും ഒഴിച്ച് എന്തും ലഭിക്കുമെന്ന് കോഴിക്കോട്ടുകാര്‍ തന്നെ അവകാശപ്പെടുന്ന മിഠായി തെരുവില്‍ നിന്ന് നാട്ടുകാരുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ തേടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഇലക്ഷന്‍ എക്‍സ്പ്രസ്. 

രണ്ട് പേരും മികച്ച സ്ഥാനാര്‍ത്ഥികളാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാകും നടക്കുകയെന്ന് നാട്ടുകാരിലൊരാള്‍ പറയുന്നു. എംഎല്‍എ ആയി പ്രദീപ് കുമാറിനെയും എം പിയായി എം കെ രാഘവനെയും തങ്ങള്‍ക്ക് വേണമെന്നാണ് മിഠായി തെരുവിലെത്തിയ വോട്ടര്‍ പറയുന്നത്. ഇരുവരും ഏറെ പ്രിയപ്പെട്ടവരാണ് കോഴിക്കോട്ടുകാര്‍ക്ക്. അതുകൊണ്ടുതന്നെ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന കാര്യത്തില്‍ ഒന്ന് സംശയിക്കും ഇവരെന്ന കാര്യത്തില്‍ സംശയമില്ല. 

പ്രൊഡ്യൂസര്‍: ഷെറിന്‍ വില്‍സണ്‍
ക്യാമറ: ജിബിന്‍ ബേബി
അവതരണം: പ്രിയ ഇലവള്ളി മഠം

click me!