കേരളത്തിന്‍റെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇന്നറിയാം

By Web DeskFirst Published May 20, 2016, 3:03 AM IST
Highlights

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തീരുമാനിക്കാനായി സിപിഐ(എം) നേതൃയോഗങ്ങള്‍ ഇന്ന് ചേരും. ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവര്‍ തിരുവനന്തപുരത്ത് നടക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കും. വി എസ് ആണോ പിണറായി  ആണോ മുഖ്യമന്ത്രിയെന്ന് ഇന്നറിയാം. 

മുഖ്യമന്ത്രി ആരാകുമെന്ന് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന്  സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ബിജെപിക്ക് അക്കൗണ്ട് തുറക്കാനായത് കോണ്‍ഗ്രസിന്‍റെ സഹായം കൊണ്ടാണെന്നും പിണറായി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിയ പിണറായിക്ക് തലസ്ഥാനത്തെ പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്.

click me!