ബിഗ് ബോസ് മലയാളം സീസൺ 8-ലേക്ക് അപ്രതീക്ഷിത മത്സരാർത്ഥിയായി ഫാത്തിമ നേഹ

ബിഗ് ബോസ് മലയാളം സീസൺ 8 ന് തുടക്കമായി. പ്രെഡിക്ഷൻ ലിസ്റ്റുകൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ വന്നുതുടങ്ങിയിരുന്നു. എന്നാൽ അത്തരം ലിസ്റ്റുകളിൽ ഒന്നും തന്നെ പേരില്ലാത്ത ഒരാളായിരുന്നു ഫാത്തിമ നേഹ. എന്നാൽ ഇപ്പോഴിതാ 20 വയസുകാരി നേഹ ബിസ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്. ലൈഫ് സ്റ്റൈൽ വ്ലോഗറാണ് നേഹ. ഫാഷൻ, മെന്റൽ ഹെൽത്ത് തുടങ്ങീ മേഖലകളിലാണ് കൂടുതലായും നേഹ വീഡിയോ ചെയ്യുന്നത്.

ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട വ്ലോഗുകളും നേഹ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. വ്ലോഗിങ്ങിനൊപ്പം തന്നെ മോഡലിംഗിലും നേഹ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്‌സും യൂട്യൂബിൽ 86000 സബ്സ്ക്രൈബേഴ്‌സും ഉള്ള നേഹ ബിഗ് ബോസ് വീട്ടിലേക്ക് എത്തുമ്പോൾ ജെൻസി പ്രേക്ഷകരും താരത്തിന്റെ പ്രകടനത്തെ ഉറ്റുനോക്കുന്നുണ്ട്.

പലപ്പോഴും ജെൻസി മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിൽ മറ്റുള്ള മത്സരാത്ഥികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന കാഴ്ച കഴിഞ്ഞ സീസണുകളിൽ അടക്കം പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ കേവലം 20 വയസ് മാത്രം പ്രായമുള്ള ഫാത്തിമ നേഹ ബിഗ് ബോസിലേക്ക് എത്തുമ്പോൾ വലിയ കൗതുകം തന്നെയാണ് പ്രേക്ഷകർക്ക് ഉള്ളത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming