സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മുഹമ്മദ് ആസിഫ് പ്രവചനങ്ങൾ ശരിവെച്ചുകൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 8 ൽ മത്സരാർത്ഥിയായി എത്തി.
ബിഗ് ബോസ് മലയാളം സീസൺ 8 ന് തുടക്കമായി. സീസൺ തുടങ്ങുന്നതിന് മുന്നേയുള്ള പ്രെഡിക്ഷൻ ലിസ്റ്റിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേരുകളിൽ ഒന്നായിരുന്നു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സ്ട്രീമറുമായ മുഹമ്മദ് ആസിഫിന്റേത്. പ്രവചനങ്ങളെല്ലാം ശരിവച്ചുകൊണ്ട് മുഹമ്മദ് ആസിഫ് ബിഗ് മലയാളം സീസൺ 8 ന്റെ വേദിയിലേക്ക് എത്തിയിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേഴ്സ് ഉള്ള ആസിഫിന് യൂട്യൂബിൽ 8 ലക്ഷത്തോളം സബ്സ്ക്രൈബേഴ്‌സും ഉണ്ട്. സമൂഹമാധ്യമങ്ങളിൽ കണ്ടന്റ് ക്രിയേഷനും ട്രോൾ വീഡിയോകളും റിയാക്ഷൻ വീഡിയോകളും ചെയ്യുന്ന ചെയ്യുന്ന ആസിഫ് ബിഗ് ബോസ്സിലേക്കെത്തുമ്പോൾ എങ്ങനെയായിരിക്കും മത്സരം മുന്നോട്ട് കൊണ്ടുപോവുകയെന്നത് പ്രേക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. സമൂഹമാധ്യമങ്ങളിൽ തനിക്കുള്ള പിന്തുണ ബിഗ് ബോസിലെ വോട്ടാക്കി മാറ്റാൻ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാവും ആസിഫ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. പല സീസണുകളിലും പ്രേക്ഷകരെയും മത്സരാർത്ഥികളെയും എന്റർടൈൻ ചെയ്യുന്ന വ്യക്തികൾ പലപ്പോഴും ഫൈനൽ വരെ എത്താറുണ്ട്, അത്തരത്തിൽ ബിജി ബോസ് വീട്ടിലെ ഒരു എന്റർടൈനാറായി മാറുമോ ആസിഫ് എന്നും കാറ്റത്തിരുന്ന തന്നെ കാണാം.
ആസിഫിന്റെ സമൂഹമാധ്യമ പശ്ചാത്തലവും എല്ലാ വെട്ടിതുറന്നുപറയുന്ന തുറന്ന സംസാര ശൈലിയും മത്സരത്തിന് വ്യത്യസ്തമായ കാഴ്ചപ്പാട് കൊണ്ടുവരുമെന്നതും ഉറപ്പുള്ള കാര്യമാണ്. ആസിഫിന്റെ ഉറ്റസുഹൃത്ത് കൂടിയായ വിക്കി തഗും ഇത്തവണ ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി ഉണ്ടെന്നുള്ളത് പ്രേക്ഷകരെ സംബന്ധിച്ച് കൗതുകകരമായ കാര്യം കൂടിയാണ്. സമൂഹമാധ്യമങ്ങളിൽ ഇടപെടുന്ന പോലെ തന്നെ ഇരുവരും ഒരുമിച്ചായിരിക്കുമോ ബിഗ് ബോസ് വീട്ടിലും എന്നാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്.

