'പുര കത്തുമ്പോള്‍ ടോര്‍ച്ച് അടിക്കുന്ന പരിപാടിയിറങ്ങിയിട്ടുണ്ട്'; വിമര്‍ശനവുമായി ലിജോ ജോസ് പെല്ലിശ്ശേരി

By Web TeamFirst Published Apr 3, 2020, 12:37 PM IST
Highlights

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് വരുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രിക്കെതിരെ ട്രോളുകളും സജീവമായി
 

ഞായറാഴ്ച രാത്രി ഒമ്പതിന് കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും ടോര്‍ച്ച് തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പുര കത്തുമ്പോള്‍ ടോര്‍ച്ച് അടിക്കുന്ന പരിപാടിയിറങ്ങിയിട്ടുണ്ട്. അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം. എന്‍ബി: മെഴുകുതിരി, മണ്ണെണ്ണ വിളക്ക്, പെട്രോമാസ്, അരിക്കലാമ്പ്, എമര്‍ജെന്‍സി ലൈറ്റ് എന്നിവയുമായി വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല. എന്ന് കമ്മിറ്റി-പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു. 

പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് വരുന്നത്. ചരിത്രകാരന്‍ രാമചന്ദ്രഗുഹ, എംപി ശശി തരൂര്‍, കണ്ണന്‍ ഗോപിനാഥന്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രിക്കെതിരെ ട്രോളുകളും സജീവമായി. നേരത്തെ ആരോഗ്യപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാന്‍ ബാല്‍ക്കണിയില്‍ നിന്ന് പാത്രങ്ങളെടുത്ത് ശബ്ദമുണ്ടാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
 

click me!