'ആരോടും ജോലി ചെയ്യണ്ട എന്ന് പറയാനാകില്ല'; പുതിയ സിനിമകൾക്ക് ഫെഫ്‌കയുടെ പിന്തുണ

By Web TeamFirst Published Jun 22, 2020, 7:27 AM IST
Highlights

സിനിമാ ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ കഴിയില്ല. മൂന്ന് മാസമായി തൊഴിലാളികൾ ദുരിതത്തിലാണ് ആരോടും ജോലി ചെയ്യണ്ട എന്ന് പറയാനാകില്ലെന്നും ഫെഫ്ക നേതൃത്വം

കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനിടെ ഷൂട്ടിംഗ് തുടങ്ങുന്ന പുതിയ സിനിമകൾക്ക് ഫെഫ്‌കയുടെ പിന്തുണ. പുതിയ സിനിമകളുടെ  ഷൂട്ടിംഗ് അനുമതിയോടെയെന്ന് ഫെഫ്ക വ്യക്തമാക്കി. എല്ലാ സംവിധായകരും ഫെഫ്കക്ക് കത്ത് നൽകിയിട്ടുണ്ട്. സിനിമാ ഷൂട്ടിംഗ് നിർത്തിവയ്ക്കാൻ കഴിയില്ല. മൂന്ന് മാസമായി തൊഴിലാളികൾ ദുരിതത്തിലാണ് ആരോടും ജോലി ചെയ്യണ്ട എന്ന് പറയാനാകില്ലെന്നും ഫെഫ്ക നേതൃത്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരുന്നു. കൊവിഡ് കാലത്ത് മുടങ്ങിയ ചിത്രങ്ങൾ പൂർത്തിയാക്കാതെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്നാണ് നിർമ്മാക്കളുടെ സംഘടന ആവശ്യപ്പെട്ടത്. പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയാൽ അണിയറ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്ന്  പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി ഷൂട്ടിംഗ് ആരംഭിക്കാനുള്ള ശ്രമത്തിലാണ് ചില സംവിധായകര്‍. ഫഹദ് ഫാസില്‍ നായനാവുന്ന മഹേഷ് നാരായണൻ ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയിൽ ഉടൻ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. വിവാദം കൊഴുക്കുന്നുന്നതിനിടെ പുതിയ ചിത്രത്തിന്റെ ഷൂട്ട് അടുത്ത മാസം തുടങ്ങുമെന്ന് ആഷിഖ് അബു ഫേസ്‌ബുക്കിലൂടെ അറിയിച്ചു. പുതിയ സിനിമയുമായി ഖാലിദ് റഹ്മാനും എത്തുകയാണ്. സാധ്യമായ എല്ലാ മുൻകരുതലുകൾ എടുത്തുകൊണ്ടും സിനിമ നാളെ ആരംഭിക്കുകയാണെന്ന് നിര്‍മ്മാതാവ് അറിയിച്ചു. 

നിര്‍മ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഞായറാഴ്‌ച രംഗത്തെത്തിയിരുന്നു. 'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ, ആരാടാ തടയാൻ' എന്നാണ് ആഷിഖ് അബു അടക്കമുള്ളവരെ പിന്തുണച്ച് ലിജോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ലിജോയുടെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 

Read more: 'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ, ആരാടാ തടയാൻ'; രൂക്ഷ പ്രതികരണവുമായി ലിജോ

click me!