ലൈംഗിക അതിക്രമം; ജര്‍മ്മനിയിലെ കൊളോൺ കത്തീഡ്രലിന് മുന്നില്‍ പ്രതിഷേധ ശില്‍പം

First Published Mar 18, 2021, 3:59 PM IST

ര്‍മ്മനിയിലെ കൊളോണില്‍ കത്തീഡ്രന് മുന്നില്‍ ജാക്വസ് ടില്ലി എന്ന കലാകാരന്‍റെ ശില്‍പം ഉയര്‍ന്നു. കത്തീഡ്രലിന് മുന്നിലായി സ്ഥാപിച്ച വലിയ രണ്ട് കുരിശുകളില്‍ കെട്ടിയ കയറില്‍ സ്ഥാപിച്ച തുണി തൊട്ടിലില്‍ കിടക്കുന്ന പുരോഹിതന്‍റെ രൂപമാണ് കത്തീഡ്രലിന് മുന്നില്‍ ഉയര്‍ത്തിയ പ്രതിഷേധ ശില്‍പം. ഇന്നലെയാണ്  ജാക്വസ് ടില്ലി തന്‍റെ ശില്പം കത്തീഡ്രലിന് മുന്നില്‍ സ്ഥാപിച്ചത്. പതിറ്റാണ്ടുകളായി ജര്‍മ്മന്‍ കത്തോലിക്കാസഭയില്‍ നിലനിന്നിരുന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. 1946 നും 2014 നും ഇടയില്‍ ഏതാണ്ട് 3500 ഓളം ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിനെ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഇന്ന് പുറത്ത് വിടുക. ഇതിന് മുന്നോടിയായാണ് ജാക്വസ് ടില്ലി തന്‍റെ പ്രതിഷേധ ശില്പം കത്തീഡ്രലിന് മുന്നില്‍ സ്ഥാപിച്ചത്. 

നിലവില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചോദ്യം ചെയ്യലിലൂടെയാണ് ജര്‍മ്മന്‍ കത്തോലിക്കാസഭ കടന്നുപോകുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ ക്രിസ്തുമത വിശ്വത്തിനോട് അവിശ്വാസം വർദ്ധിക്കുക, ജനങ്ങള്‍ പള്ളിയുടെ അധികാരത്തെ അംഗീകരിക്കാതിരിക്കുക, പൌരോഹിത്യത്തില്‍ വനിതകളെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യമുന്നയിച്ച മരിയ 2.0 പ്രസ്ഥാനം ഉയര്‍ത്തിയ പരിഷ്ക്കരണാവശ്യങ്ങള്‍, കത്തോലിക്കാ പുരോഹിതരുടെ പതിറ്റാണ്ടുകളായ ലൈംഗിക പീഢന പരാതികള്‍.... എന്നിങ്ങനെ നിരവധി പ്രശ്നങ്ങളിലൂടെയാണ് ജര്‍മ്മനിയിലെ കത്തോലിക്കാ സഭ ഇന്ന് കടന്നുപോകുന്നത്. അതിനിടെ ഇന്ന് ജര്‍മ്മന്‍ കത്തോലിക്കാ സഭയിലെ പുരോഹിതരുടെ പീഡനങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പുറത്ത് വിടും.
undefined
കൊളോൺ - പുരോഹിതന്മാർ കഴിഞ്ഞകാലത്തെ ലൈംഗിക പീഡനക്കേസുകൾ സഭാ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കൊളോൺ അതിരൂപത നിയോഗിച്ച കമ്മറ്റിയാണ് റിപ്പോർട്ട് പുറത്ത് വിടുന്നത്. തന്‍റെ ശില്പത്തില്‍ ശില്പി ജാക്വസ് ടില്ലി ഇങ്ങനെ എഴുതിവച്ചു. " 11 വര്‍ഷത്തെ ലൈംഗിക ചതിയുടെ സുക്ഷ്മമായ നടപടിക്രമം".
undefined
കൊളോണിന്‍റെ ആർച്ച് ബിഷപ്പ് കർദിനാൾ റെയ്‌നർ മരിയ വോൾക്കി നിരവധി പ്രാദേശിക റോമൻ കത്തോലിക്കാ വിശ്വാസികളെ പ്രകോപിപ്പിച്ചു. മാസങ്ങളോളം പുരോഹിതന്മാര്‍ ലൈംഗിക പീഡനം നടത്തിയപ്പോള്‍ പ്രാദേശിക സഭാ ഉദ്യോഗസ്ഥരുടെ പ്രതികരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ രഹസ്യമാക്കി വച്ചെന്ന ആരോപണം ഉയര്‍ന്നു.
undefined
എന്നാല്‍ നിയമ സ്ഥാപനം നടത്തിയ പഠനം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചുള്ള നിയമപരമായ ആശങ്കകള്‍ കർദിനാൾ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ജര്‍മ്മന്‍ സഭയ്ക്കുള്ളില്‍ വലിയ വിമര്‍ശനമുയര്‍ന്നു.
undefined
ജർമ്മൻ ബിഷപ്പുമാരുടെ കോൺഫറൻസിന്‍റെ അധ്യക്ഷനായ ലിംബർഗ് ബിഷപ്പ് ജോർജ്ജ് ബെയ്റ്റ്‌സിംഗ് കൊളോണിലെ ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് ഒരു “ദുരന്തം” ആണെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തിലിടപെടാനുള്ള പരമാധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
undefined
അതിനിടെ മാര്‍ച്ച് മാസം ആരംഭിച്ചപ്പോള്‍തന്നെ സഭയില്‍ നിന്ന് പുറത്ത് പോകാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം 1000 ല്‍ നിന്ന് 1500 ആയി ഉയര്‍ന്നെന്ന് കൊളോണ്‍ കോടതി അറിയിച്ചു.
undefined
ജർമ്മനിയിൽ സഭയിലെ അംഗങ്ങൾ ഗണ്യമായ നികുതിയാണ് പള്ളിയിലേക്ക് അടയ്ക്കുന്നത്. പള്ളി വിടാൻ തയ്യാറുള്ളവര്‍ 30 യൂറോ (2,598 രൂപ) നൽകുകയും അവർ പള്ളി വിട്ട് പോകുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും വേണം.
undefined
മുൻകാല ലൈംഗിക പീഡനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ വർഷങ്ങളായി ജർമ്മനിയിലെയും മറ്റ് രാജ്യങ്ങളിലെ സഭകളെയും ഏറെ ബാധിച്ചു. ഇത് സഭവിട്ട് പുറത്തേക്ക് പോകാന്‍ കൂടുതല്‍ ആളുകളെ നിര്‍ബന്ധിച്ചു.
undefined
undefined
1946 നും 2014 നും ഇടയിൽ ജർമ്മനിയിൽ 3,677 പേരെങ്കിലും കത്തോലിക്കാ പുരോഹിതന്മാർ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് 2018 ൽ ഒരു പള്ളി തന്നെ നിയോഗിച്ച കമ്മറ്റിയുടെ റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
undefined
ദുരുപയോഗം നടന്നപ്പോൾ ഇരകളിൽ പകുതിയും 13 വയസ്സോ അതിൽ താഴെയുള്ളവരായിരുന്നു, അവരിൽ മൂന്നിലൊന്ന് പേർ ആള്‍ത്താര ആൺകുട്ടികളാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
undefined
undefined
ദുരുപയോഗത്തിൽ നിന്ന് രക്ഷപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സഭ തയ്യാറാക്കിയ പുതിയ സംവിധാനം ജനുവരിയിൽ പ്രാബല്യത്തിൽ വന്നു. ഓരോ ഇരയ്ക്കും 50,000 യൂറോ വരെ (ഏകദേശം 43,31,700 രൂപ) നഷ്ടപരിഹാരം നല്‍ക്കാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ 2011 ല്‍ പുറത്തിറങ്ങിയ ഒരു വ്യവസ്ഥയില്‍ ഇത് 5,000 യൂറോ ആയിരുന്നെന്ന് അസോസിയേറ്റ് പ്രസും റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
click me!