കൊവിഡ് പ്രതിരോധത്തിന് 3,100 കോടി; വാക്സിന്‍ വികസിപ്പിക്കുന്നതിന് 100 കോടി ചെലവിടും

By Web TeamFirst Published May 13, 2020, 9:10 PM IST
Highlights

അതിഥി തൊഴിലാളികള്‍ക്കുള്ള ആയിരം കോടി സംസ്ഥാനങ്ങള്‍ക്കാണ് നല്‍കുക. 

ദില്ലി: കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രം 3,100 കോടി രൂപ അനുവദിച്ചു. പിഎം കെയേഴ്‍സില്‍ നിന്നാണ് പണം അനുവദിച്ചത്. വെന്‍റിലേറ്ററുകള്‍ക്കായി 2,000 കോടി, അതിഥി തൊഴിലാളികള്‍ക്കായി 1000 കോടി, വാക്സിന്‍ വികസിപ്പിക്കുന്നതിന് 100 കോടിയും ചെലവിടും. അതിഥി തൊഴിലാളികള്‍ക്കുള്ള ആയിരം കോടി സംസ്ഥാനങ്ങള്‍ക്കാണ് നല്‍കുക. ജില്ലാ കളക്ടര്‍. ജില്ലാ മജിസ്ട്രേറ്റ്, മുന്‍സിപ്പല്‍ കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് തുക നേരിട്ട് നല്‍കും. 

അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരാഴ്ചക്കുളളിൽ ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിലയിരുത്തൽ.ലോക്ക് ഡൗൺ തുടങ്ങി 50 ദിവസം പിന്നിടുമ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ 143 ഇരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. രോഗബാധ നിരക്ക് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ ഇന്ത്യ പന്ത്രണ്ടാമതെത്തി. മഹാരാഷ്ട്ര, ദില്ലി, അഹമ്മദാബാദ്, ചെന്നൈ നഗരങ്ങളിലെ രോഗബാധ നിരക്കിലെ വർധനയാണ് കണക്കിലെ കുതിപ്പിന് പിന്നിൽ. പന്ത്രണ്ട് ദിവസത്തിനിടെ കേസുകൾ ഇരട്ടിക്കുന്നുവെന്നാണ് പുതിയ കണക്ക് വ്യക്തമാക്കുന്നത്. 

click me!