കേരളത്തില്‍ 6 പേര്‍ക്ക് കൂടി കൊവിഡ്, 165 പേര്‍ ചികിത്സയില്‍, റേഷന്‍ അരിവിതരണം ഏപ്രിൽ ഒന്നിന് ‌| Live

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് 2, കൊല്ലം, മലപ്പുറം, കാസർകോട്, പാലക്കാട് എന്നിവിടങ്ങളിൽ ഓരോ പേർക്കുമാണ് രോഗം. ഇന്നലെ 39 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു

11:05 PM

ലോകത്ത് കൊവിഡ് മരണം 29000 കടന്നു

ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി 29000 ത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്.  യൂറോപ്പില്‍  20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്‌പെയിനിൽ ആറായിരത്തിലധികവും ഇറ്റലിയില്‍ പതിനായിരത്തോളവും കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

10:58 PM

ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെ വിശദമായ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ എ പി ഉസ്മാന്‍റെ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി ജില്ലാ ഭരണകൂടം. ഇടുക്കിയിൽ നിന്ന് തിരുവന്തപുരത്തേക്കും എറണാകുളത്തേക്കും അട്ടപ്പാടിയിലേക്കും മറയൂരിലേക്കും വരെ വിപുലമായി ഇദ്ദേഹം യാത്ര ചെയ്തിട്ടുണ്ടെന്നാണ് ഈ റൂട്ട് മാപ്പിൽ വ്യക്തമാകുന്നത്

ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെ വിശദമായ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി, കാണാം

10:26 PM

പുതിയ നിയമനങ്ങള്‍ നടത്തേണ്ടെന്ന് കമ്പനികളുടെ തീരുമാനം

കൊവിഡ് 19 ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിക്കേണ്ടതിനാല്‍ അടുത്ത കുറച്ച് കാലത്തേക്ക് പുതിയ നിയമനങ്ങള്‍ നടത്തേണ്ടെന്ന് കമ്പനികളുടെ തീരുമാനം. കൊവിഡ് ഭീതി അവസാനിച്ച ശേഷം കുറഞ്ഞത് മൂന്ന് മാസത്തേക്ക് നിയമനം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.

10:26 PM

എത്തമിടീക്കല്‍: എസ് പി യതീഷ്ചന്ദ്രക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

10:25 PM

കൊവിഡില്‍ വിറച്ച് ലോകം; മരണം 28000 കഴിഞ്ഞു

ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി 28000 ത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്.  യൂറോപ്പില്‍  20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്‌പെയിനിൽ 5800 ഉം ഇറ്റലിയില്‍ 9134 പേരും കൊവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം  സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്

കൊവിഡില്‍ വിറച്ച് ലോകം; മരണം 28000 കഴിഞ്ഞു, ആറരലക്ഷത്തോളം ആളുകള്‍ വൈറസ് ബാധിതര്‍

10:23 PM

പറവൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു; മദ്യം കിട്ടാത്തതുകൊണ്ടെന്ന് ബന്ധുക്കള്‍

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. നോര്‍ത്ത് പറവൂര്‍ സ്വദേശി വാസുവാണ് ആത്മഹത്യ ചെയ്‍ത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വാസു ആത്മഹത്യ ചെയ്‍തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലോക്ക് ഡൗണിന് പിന്നാലെ മദ്യം ലഭിക്കാതായതോടെ വാസു മൂന്ന് ദിവസമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി

10:22 PM

യുഎഇയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് 19

യുഎഇയില്‍ ശനിയാഴ്ച 63 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം വൈകുന്നേരം വാര്‍ത്താസമ്മേളനത്തിലാണ് പുതിയ രോഗബാധിതരുടെ എണ്ണം പുറത്തുവിട്ടത്. ഇതാടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 468 ആയി.

10:22 PM

നിരോധനാജ്ഞ ലംഘിച്ച് പൊലീസുകാരുടെ പന്തുകളി; വീഡിയോ എടുത്തവര്‍ക്ക് മര്‍ദനം

നിരോധനാജ്ഞ ലംഘിച്ച് പൊലീസുകാർ ഫുട്ബോൾ കളിക്കുന്ന ദൃശ്യം പകർത്തിയ ഗ്രാമ പഞ്ചായത്ത് അംഗത്തിനു നേരെ പൊലീസ് ആക്രമണം. പരിക്കേറ്റ മലപ്പുറം തെന്നല ഗ്രാമ പഞ്ചായത്തിലെ സിപിഎം അംഗം മുഹമ്മദ് സുഹൈലിനെ  കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കലിനടുത്ത്  കോഴിച്ചെന റാപ്പിഡ് റസ്പോൺസ് ആൻറ് റസ്ക്യു ഫോഴ്സ്  മൈതാനത്താണ് നിരോധനാജ്ഞ ലംഘിച്ച് പൊലീസുകാർ  ഫുട്ബോൾ കളിച്ചത്

7:05 PM

തെലങ്കാനയിലും കൊവിഡ് മരണം

തെലങ്കാനയിലും കൊവി‍ഡ് ബാധിച്ച് ഒരാൾ മരിച്ചു. ഹൈദരാബാദിലാണ് 76 കാരൻ മരിച്ചത്. സംസ്ഥാനത്ത് 6 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 

6:52 PM

സഹായവുമായി വ്യവസായികൾ

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പത്ത് കോടി നൽകാമെന്ന അറിയിച്ചു. രവി പിള്ള 5 കോടി രൂപ വാഗ്ദാനം ചെയ്തു. കൊല്ലത്തെ ആശുപത്രിയുടെ സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. മലബാർ ഗ്രൂപ്പ് തലവനും രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തു. കല്യാൺ ജുവല്ലേഴ്സും 2 കോടി രൂപ വാഗ്ദാനം ചെയ്തു. അനേക വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധത അറിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. 

6:51 PM

മദ്യപാനികളുടെ പ്രശ്നം

മദ്യം കിട്ടാതെ പ്രശ്നമുണ്ടാകുന്നവർക്ക് ഡോക്ടറുടെ അനുമതിയോടെ ചെറിയ തോതിൽ മദ്യം നൽകും

6:48 PM

രോഗികളുടെ പേര് പുറത്ത് വിടില്ല

രോഗബാധിതരുടെ പേര് വിവരം പുറത്തു വിടരുതെന്നാണ് നിലപാട്. ഇത് തുടരുമെന്ന് മുഖ്യമന്ത്രി. 

6:48 PM

മഹാരാഷ്ട്രയിൽ 180 പേർക്ക് കൊവിഡ്

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 180 ആയി. ഇന്ന് മാത്രം 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം 25 പേർക്ക്. 

6:46 PM

പാചക തൊഴിലാളികളെ കമ്മ്യൂണിറ്റി കിച്ചണുകളിൽ ഉപയോഗപ്പെടുത്താം

പാചക തൊഴിലാളികളെ കമ്യൂണിറ്റി കിച്ചണുകളിൽ ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി. 

6:40 PM

പൊതുപ്രവ‍ർത്തകരും നിയന്ത്രണം പാലിക്കണം

പൊതുപ്രവർത്തകരും നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി. ആരാധനാലയങ്ങളെ ആശ്രയിച്ചു കഴിയുന്നവർക്ക് ഭക്ഷണം ഉറപ്പാക്കണമെന്നും പിണറായി വിജയൻ. 
 
6:40 PM

ആരോഗ്യ ഇൻഷുറൻസിൽ പൊലീസുകാരെയും കൂടി ഉൾപ്പെടുത്തും

ആരോഗ്യ ഇൻഷുറൻസ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്ന പൊലീസുകാരെയും ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി. 

6:40 PM

ഏപ്രിൽ രണ്ട് മുതൽ സർവ്വീസ് പെൻഷൻ നൽകും

ഏപ്രിൽ 2 മുതൽ സർവ്വീസ് പെൻഷനുകൾ നൽകി തുടങ്ങുമെന്ന് മുഖ്യമന്ത്രി. ഇതിനായി രാവിലെ 9 മണി മുതൽ അ‌ഞ്ച് മണിവരെ ട്രഷറി പ്രവർത്തിപ്പിക്കും.

6:41 PM

മരുന്നകൾ സംസ്ഥാനത്തെത്തിക്കാൻ എയർ ഏഷ്യ

മരുന്നുകൾ സംസ്ഥാനത്തേക്ക് എത്തിക്കാൻ എയർ ഏഷ്യക്ക് അനുമതി കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. 
 
6:39 PM

അതിഥി തൊഴിലാളികൾക്ക് സൗകര്യം ഉറപ്പാക്കും

അതിഥി തൊഴിലാളികൾക്കുള്ള സൗകര്യം ഉറപ്പാക്കാൻ സംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി. ജില്ലാ തലത്തിൽ കളക്ടർമാർക്ക് ചുമതല.

6:36 PM

യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി

യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി. സംസ്ഥാനത്തിന്‍റെ പൊതു സ്വഭാവത്തിന് യോജിക്കാത്ത ദൃശ്യങ്ങളെന്ന് പിണറായി. പൊലീസിന്‍റെ യശ്ശസിനെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി. പ്രാഥമിക സൗകര്യം പോലുമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരുടെ സ്വീകാര്യതയ്ക്ക് പോലും കോട്ടം തട്ടുന്ന നടപടിയുണ്ടാകരുത്. ആഭ്യന്തര സെക്രട്ടറി ഡിജിപി യോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി. 

6:36 PM

ചരക്ക് ഗതാഗത തടസം നീക്കാൻ ഉന്നത ഇടപെടൽ നടത്തും

ചരക്ക് ഗതാഗത തടസം നീക്കാൻ ഉന്നത ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി. ഏപ്രിൽ ഒന്ന് മുതൽ റേഷനരി വിതരണം നടത്തും. 

6:30 PM

ഡയാലിസിസ് വേണ്ടവർക്കായി പ്രത്യേക ആംബുലൻസ് പരിഗണനയിൽ

കാസർകോട് മേഖലയിൽ ഡയാലിസിസ് വേണ്ടവരെ മംഗലാപുരത്തെ ആശുപത്രിയിലെത്തിക്കാൻ പ്രത്യേക ആംബംലൻസ് ഒരുക്കാൻ ആലോചന. കർണാടക സർക്കാരിൻ്റെ അനുമതിയോടെ അന്തിമ തീരുമാനം

6:22 PM

യെദിയൂരപ്പയെ ബന്ധപ്പെടാൻ ആയിട്ടില്ലെന്ന് മുഖ്യമന്ത്രി

കർണാടക അതിർത്തി മണ്ണിട്ടത് മാറ്റുമെന്നായിരുന്നു അറിയിച്ചത് അത് ഇത് വരെ നടന്നിട്ടില്ല. കർണാടക സർക്കാരിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇത് വരെ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. അദ്ദേഹത്തിന്‍റെ തിരക്കായിരിക്കാം കാരണമെന്നും പിണറായി. സദാനന്ദ ഗൗഡയെയും, കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേയും വിവരമറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഇന്ന് തന്നെ പ്രശ്നം പരിഹരിക്കമെന്നാണ് കിട്ടിയ ഉറപ്പ്

6:20 PM

ഓൺലൈൻ വിൽപ്പനയ്ക്ക് കൂടുതൽ സംവിധാനങ്ങൾ

ഓൺലൈൻ വഴി സാധനങ്ങൾ വീട്ടിലെത്തിക്കാൻ കൂടുതൽ സംവിധാനം ‌ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി.

6:20 PM

സൗജന്യ കിറ്റ് വേണ്ടാത്തവർ വിവരം സർക്കാരിനെ അറിയിക്കണം

സൗജന്യ ഭക്ഷണ കിറ്റ് വേണ്ടാത്തവർ വിവരം സർക്കാരിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി. അത് അർഹതയുള്ള മറ്റുള്ളവർക്ക് നൽകാൻ കഴിയും. 

6:19 PM

മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കണം

മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി. 

6:18 PM

കൗൺസിലിംഗിന് ഓൺലൈൻ സംവിധാനം കൊണ്ട് വരും

കൗൺസിലിംഗിന് ഓൺലൈൻ സംവിധാനം കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി. 

6:13 PM

കമ്മ്യൂണിറ്റി കിച്ചണിൽ അനാവശ്യമായി പോകരുത്

കമ്മ്യൂണിറ്റി കിച്ചൺ ആൾക്കൂട്ടമാകുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി. ഇത് പാടില്ല. അനാവശ്യമായി ആളുകൾ അങ്ങോട്ട് പോകരുതെന്ന് മുഖ്യമന്ത്രി, 

6:12 PM

പത്രവിതരണം അവശ്യ സർവ്വീസ്

പത്ര വിതരണം അവശ്യ സർവ്വീസാണെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി. ചില റസിഡൻസ് അസോസിയേഷനുകൾ ഇത് വിലക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തടസം നിൽക്കരുത്. 

6:11 PM

പ്രതിരോധത്തിന് ആശയം സമർപ്പിക്കാം

 കൊവിഡ് പ്രതിരോധത്തിന് ആശയം സമർപിക്കാൻ ബ്രേക്ക്കൊറോണ പദ്ധതി. സ്റ്റാർട്ട്അപ് മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. 

6:09 PM

എൻട്രൻസ് മാറ്റി വച്ചു

സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചതായി മുഖ്യമന്ത്രി. 

6:09 PM

സമൂഹ വ്യാപനം ഉണ്ടാവുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കണം.

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി. പെട്ടന്ന് ഫലം അറിയാൻ കഴിയും,. 

6:04 PM

ഇന്ന് 6 പേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, കൊല്ലത്തും, മലപ്പുറത്തും, പാലക്കാട്ടും, കാസർകോടും ഒരാൾക്ക് വീതം. 

. Read more at: കേരളത്തിൽ ഇന്ന് ആറ് കൊവിഡ് കേസുകൾ: മുഖ്യമന്ത്രി ..

6:03 PM

ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

കൊച്ചിയിലെ കൊവിഡ് ബാധിതന്‍റെ മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. 

5:38 PM

യതീഷ് ചന്ദ്രയുടേത് ശരിയായ നടപടിയല്ലെന്ന് ഡിജി പി

യതീഷ് ചന്ദ്രയുടേത് ശരിയായ നടപടിയല്ലെന്ന് ഡിജിപി. ഐജിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ലോക് നാഥ് ബെഹ്റ

5:37 PM

ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയതായി പരാതി

കൊറോണ  സ്ഥിരീകരിച്ച രോഗിയുള്ള  ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നഴ്സ് ഉൾപ്പെടെയുള്ള ജീവനക്കാരെ ഹോസ്റ്റലിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയതായി പരാതി. ഒറ്റപ്പാലത്തെ സ്വകാര്യ വനിതാ ഹോസ്റ്റലിൽ നിന്നാണ് ആണ് 3 ആശുപത്രി ജീവനക്കാരെ മാറ്റിയത് 
ഹോസ്റ്റൽ പൂട്ടുന്നു എന്ന പേരിലാണ് ഇവരെ പുറത്താക്കിയതെന്ന് പരാതി

5:05 PM

ഒരു കോടി രൂപ ദുരിതാശ്വസ നിധിയിലേക്ക് നൽകണം

പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ദേശീയ ദുരിതാശ്വസ നിധിയിലേക്ക് നൽകാൻ ബിജെപി എംപിമാർക്ക് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നിർദേശം നൽകി. ബിജെപി എംപിമാരും എംഎൽഎമാരും ഒരു മാസത്തെ വേതനം ദേശീയ ദുരിതാശ്വസ നിധിയിലേക്ക് നല്കണം എന്നും  നിർദേശം. 

4:58 PM

സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധത്തിന് രാജ്യത്തോട് സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നൽകാൻ മോദിയുടെ ആഹ്വാനം.

4:19 PM

സംസ്‍കാരം പൂർത്തിയായി

കൊവിഡ് 19 ബാധിച്ച് മരിച്ചയാളുടെ സംസ്കാരം പൂർത്തിയായി. മട്ടാഞ്ചേരി ചുള്ളിക്കൽ അനഫി മസ്ജിദിലായിരുന്നു സംസ്കാരം. 

Read more at:തൊടാൻ പോലും അനുവാദമില്ല, അതീവ ജാഗ്രതയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്കരിച്ചു ...

4:18 PM

വീണ്ടും കൊവിഡ് മരണം

ഗുജറാത്തിൽ ഒരാൾ കൂടി കൊവി‍ഡ് ബാധിച്ച് മരിച്ചു. നാൽപ്പത്തിയാറുകാരിയാണ് അഹമ്മദാബാദിൽ മരിച്ചത്. അഹമ്മദാബാദിലെ രണ്ടാമത്തെയും ഗുജറാത്തിലെ നാലാമത്തെയും മരണമാണ് ഇത്.

4:05 PM

ആയിരം ബസുകൾ അയക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ തിരിച്ച് നാട്ടിൽ എത്തിക്കാൻ ആയിരം ബസ്സുകൾ അയക്കുമെന്ന് ഉത്തർ പ്രദേശ് സർക്കാർ. 

4:05 PM

ലോക് ഡൗൺ ലംഘനത്തിന് ഏത്തമിടീക്കൽ !

ലോക് ഡൗൺ സമയത്ത് പുറത്തിറങ്ങിയ മൂന്ന് പേരെ കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ചു. കണ്ണൂർ അഴീക്കലിലാണ് എസ്‍പി നാട്ടുകാരെ ഏത്തമിടീച്ചത്. എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. 

4:02 PM

തൊഴിലാളികൾ ഗ്രാമങ്ങളിലേക്ക് ഉള്ള യാത്ര ഒഴിവാക്കമെന്ന് കെജ്രിവാൾ

തൊഴിലാളികൾ ഗ്രാമങ്ങളിലേക്ക് ഉള്ള യാത്ര ഒഴിവാക്കി നിലവിലുള്ള സ്ഥലങ്ങളിൽ തുടരണം എന്ന് അരവിന്ദ് കെജ്‌രിവാൾ. ഭക്ഷണം, പാർപ്പിടം ഉൾപ്പടെയുള്ള സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് കെജ്രിവാൾ. കൂട്ടത്തോടെയുള്ള പലായനം ലോക്‌ഡൗണിന്‍റെ ലക്ഷ്യത്തെ ബാധിക്കും എന്നും കെജ്രിവാൾ.

2:45 PM

സംസ്‍കാരം അൽപ്പസമയത്തിനകം

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം അൽപ്പസമയത്തിനകം നടക്കും. മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയി .ചുള്ളിക്കൽ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.

2:40 PM

WHO പ്രോട്ടോക്കോൾ പ്രകാരം മറവ് ചെയ്യും

കൊവിഡ് ബാധിച്ച് മരിച്ചയാളെ WHO പ്രോട്ടോക്കോൾ പ്രകാരം മറവു ചെയ്യുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. 10 അടി താഴ്ചയിൽ ആണ് ശരീരം മറവ് ചെയ്യുക. ബന്ധുക്കൾക്ക് 5 മീറ്റർ അകലെ നിന്നു മൃതദേഹം കാണാം. ചടങ്ങിൽ 10 പേർക്ക് പങ്കെടുക്കാൻ മാത്രം അനുമതി. 

2:40 PM

ദുരന്തനിവാരണ നിധിയിൽ നിന്ന് പണം നല്കാം

അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ഒരുക്കാൻ ദുരന്തനിവാരണ നിധിയിൽ നിന്ന് പണം നല്കാം. കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഇതിന് അനുമതി നല്കി. 

2:39 PM

ബാങ്കിംഗ് സേവനങ്ങൾക്ക് തടസമുണ്ടാകാൻ പാടില്ല

ബാങ്കിംഗ് സേവനങ്ങൾക്ക് തടസമുണ്ടാകാൻ പാടില്ലെന്ന് സംസ്ഥാനങ്ങളോട് ധനമന്ത്രി നിർമ്മല സീതാരാമൻ. 

2:39 PM

കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം വിളമ്പി നൽകാൻ പാടില്ല

കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം വിളമ്പി നൽകാൻ പാടില്ലെന്ന് തദ്ദേശഭരണ വകുപ്പ്. വൈറസ് വ്യാപനം തടയാൻ പാഴ്സലായും പൊതിച്ചോറായും ഭക്ഷണം നൽകണം. കമ്യൂണിറ്റി കിച്ചണിലെത്തുന്നവർ പ്രോട്ടോകോൾ പ്രകാരമുള്ള അകലം പാലിക്കണമെന്നും നിർദ്ദേശം. 

3:21 PM

അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ലഭ്യമാക്കണം

ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം ഉൾപ്പടെയുള്ള സഹായങ്ങൾ ലഭ്യമാക്കണം എന്ന് ദേശീയ പാത അതോറിറ്റിക്ക് നിർദേശം നൽകിയതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി

3:13 PM

ഓൺലൈൻ പാസുമായി ദില്ലി പൊലീസ്

അവശ്യ സർവ്വീസുകളുമായി ബന്ധപ്പെട്ടവർക്ക്  ഓൺലൈൻ പാസ് സൗകര്യമൊരുക്കി ദില്ലി പോലീസ്. ദില്ലി പോലീസിന്‍റെ വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം. 

2:39 PM

പച്ചക്കറി വണ്ടികൾ കടത്തിവിട്ട് തുടങ്ങി

മാക്കൂട്ടത്തു കുടുങ്ങിയ പച്ചക്കറി വണ്ടികൾ കേരളത്തിലേക്ക് മുത്തങ്ങ ചെക്പോസ്റ്റ് വഴി എത്തി തുടങ്ങി. നിലവിൽ പാസ് ഉള്ള വാഹനങ്ങൾ മുത്തങ്ങ ചെക്പോസ്റ്റിലൂടെ കടത്തി വിടുന്നതിൽ തടസ്സമില്ല എന്നു അധികൃതർ, ലോറികൾ കേരളത്തിൽ കുടുങ്ങി കിടക്കുന്നില്ല. പക്ഷെ കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളിൽ ഒരു ദിവസം 60 വണ്ടിയിൽ കൂടുതൽ കർണാടകം കടത്തി വിടുന്നില്ല.

2:21 PM

കർണാടകത്തിൽ 10 പേർക്ക് കൂടി കൊവിഡ്

കർണാടകത്തിൽ 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 

2:20 PM

30 മത്സ്യതൊഴിലാളികൾ നിരീക്ഷണത്തിൽ

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിഴിഞ്ഞത്തെത്തിയ 30 മത്സ്യതൊഴിലാളികൾ നിരീക്ഷണത്തിൽ. ഇവരെ കോട്ടപ്പുറത്തുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി ചിലർ സഹകരിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.

2:15 PM

വാർ റൂമിന്‍റെ ചുമതല പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക്

വാർ റൂമിൻ്റെ ചുമതല രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക്. പ്രിൻസിപ്പൽ സെക്രട്ടറിമാരായ ജ്യോതി ലാലിനും ജയതിലകിനും ചുമതല നൽകി
വാർ റൂമിൻ്റെ ചുമതല നൽകിയ പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ ചുമതലയേറ്റെടുത്തില്ല. മറ്റ് നിരവധി ഉത്തരവാദിത്വങ്ങളുള്ളതിനാൽ ഒഴിവാക്കണമെന്ന് ഇളങ്കോവൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. 
 
2:15 PM

കുടക് അതിർത്തി തുറക്കില്ലെന്ന ഉറപ്പ് കിട്ടിയതായി കർണാടക എംപി

കുടക് കേരള അതിർത്തി തുറക്കില്ലെന്ന് യെദിയൂരപ്പ ഉറപ്പ് നൽകിയതായി മൈസൂരു കുടക് എം പി പ്രതാപ് സിംഹ. ഇനി മൈസൂരു, ചാമരാജ്നഗർ ജില്ലകളിലെ അതിർത്തിയും അടക്കണമെന്ന് സിംഹ. 

1:40 PM

ബന്ധുക്കളുമായി സംസാരിച്ചുവെന്ന് ആരോഗ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളുമായി സംസാരിച്ചുവെന്ന് ആരോഗ്യമന്ത്രി. മരിച്ചയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന നാല് പേർക്ക് കൂടി മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ട്. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാകുമെന്ന് കെ കെ ശൈലജ.

1:35 PM

വിശുദ്ധ വാര ചടങ്ങുകൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ,വിശുദ്ധ വാര ചടങ്ങുകൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് സിറോ മലബാർ സഭ. കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇക്കാര്യം വിശദീകരിച്ച് സർക്കുലർ പുറത്തിറങ്ങി. മെത്രാൻമാർക്കും വൈദികർക്കും അവരുടെ ചുമതലപ്പെട്ട പള്ളികളിൽ ചടങ്ങുകൾ അനുഷ്ഠിക്കാം. ഓശാന ദിവസം വിശ്വാസികൾക്കായി കുരുത്തോല വിതരണം നടത്തേണ്ടതില്ലെന്നും. പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ വേണ്ടെന്നും സർക്കുലർ. 
 
12:58 PM

സംസ്കാര ചടങ്ങിൽ നാല് പേർ മാത്രം

കേരളത്തിൽ ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ച ചുള്ളിക്കൽ സ്വദേശിയുടെ സംസ്കാരം ചുള്ളിക്കൽ കച്ചി അനഫി മസ്ജിദിൽ നടക്കും. സംസ്കാര ചടങ്ങിൽ 4 പേർ മാത്രമായിരിക്കും പങ്കെടുക്കുക. 

12:30 PM

തമിഴ്നാട്ടിലെ മലയാളി ഡോക്ടർക്കും കൊവിഡ് 19

തമിഴ്‍നാട്ടിൽ ഇന്ന് കൊവിഡ് സ്ഥരീകരിച്ചവരിൽ മലയാളി ഡോക്ടറും. റെയിൽവേ ആശുപത്രിയിലെ കോട്ടയം സ്വദേശിയായ ഡോക്ടർക്കാണ് തമിഴ്‍നാട്ടിൽ വച്ച് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുടെ ഇളയ മകൾക്കും രോഗം സ്ഥിരീകരിച്ചു. 23 മുതൽ 26 വരെ ആശുപത്രി സന്ദർശിച്ചവരുടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. ഈറോഡ്, പോടനൂർ റെയിൽവേ ആശുപത്രികൾ അടച്ചു മറ്റ് ഡോക്ടർമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കി
 
12:15 PM

ഭാര്യയയും ടാക്സി ഡ്രൈവറും രോഗബാധിതർ

മരിച്ച രോഗിയുടെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇയാളെ എയർപോർട്ടിൽ നിന്ന് വീട്ടിലെത്തിച്ച ഡ്രൈവറും രോഗം സ്ഥിരീകരിച്ച ശേഷം ചികിത്സയിലാണ്. 

12:10 PM

മരണം രാവിലെ എട്ട് മണിക്ക്

രാവിലെ 8 മണിക്കാണ് രോഗി മരണപ്പെട്ടതെന്ന് മന്ത്രി സുനിൽകുമാർ. സുരക്ഷ ക്രമീകരണങ്ങൾ പാലിച്ച് കൊണ്ട് മൃതദേഹം മറവ് ചെയ്യുമെന്നും സുനിൽ കുമാർ. മറ്റ് ആശങ്കകൾ വേണ്ട. ഇദ്ദേഹവുമായി ബന്ധം ഉണ്ടായിരുന്നവരുടെ നില തൃപ്തികരമാണെന്നും സുനിൽകുമാർ.

12:05 AM

കേരളത്തിലും കൊവിഡ് മരണം

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മട്ടാഞ്ചേരി സ്വദേശി മരിച്ചു. 69വയസ്സുകാരൻ ആണ് മരിച്ചത്. മാർച്ച്‌ 16 നാണു ദുബായ് നിന്നും കൊച്ചിയിൽ എത്തിയത് . ഇദ്ദേഹത്തിന്‍റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്

11:55 AM

നടപടിയെടുക്കുമെന് ഡിജിപി

പോലീസ് അതിരുവിടുന്നു എന്ന പരാതികൾ പരിഗണിച്ചു നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. 

11:36 AM

തമിഴ്നാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ്

തമിഴ്നാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഇതോടെ തമിഴ്‍നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 41 ആയി.

11:36 AM

മുഴുവൻ ചരക്ക് വാഹനങ്ങളും കടത്തിവിട്ടു

കണ്ണൂർ കൂട്ടുപുഴ ചുരത്തിന് മുകളിലുള്ള മുഴുവൻ ചരക്ക് വാഹനങ്ങളും വയനാട് അതിർത്തി വഴി കടത്തിവിട്ടു

11:33 AM

വാർത്ത തെറ്റെന്ന് കമൽഹാസൻ

താൻ ക്വാറൻ്റൈനിലാണ് എന്ന വാർത്ത തെറ്റെന്ന് കമൽഹാസൻ. ഇക്കാലയളവിൽ ചെന്നൈ വിട്ട് സഞ്ചരിച്ചിട്ടില്ലെന്നും മുൻകരുതിന്‍റെ ഭാഗമായി സാമൂഹിക അകല പാലിക്കുക മാത്രമാണ് ചെയ്തതെന്നും കമൽ ഹാസൻ വിശദീകരിച്ചു.

11:32 AM

അനുപം മിശ്രയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി

കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി

11:15 AM

കമൽ ഹാസൻ നിരീക്ഷണത്തിൽ ഇല്ല

കമൽ ഹാസൻ നിരീക്ഷണത്തിൽ ഇല്ലെന്ന് വിശദീകരണം. ഓഫീസിന് മുന്നിൽ പതിപ്പിച്ച നോട്ടീസ് പിൻവലിച്ചു. ശ്രുതി ഹാസൻ നിലവിൽ ഉള്ളത് മുംബൈയിൽ വസതിയിലാണ് പാസ്പോർട്ട് വിലാസം ചെന്നൈ ആയതിനാൽ സംഭവിച്ച വീഴ്ചയെന്ന് ചെന്നൈ കോർപ്പറേഷൻ. 

10:35 AM

ശ്രുതി ഹാസൻ ഹോം ക്വാറൻ്റൈനിൽ

നടി ശ്രുതി ഹാസൻ ഹോം ക്വാറൻ്റൈനിൽ. ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു നടി. ചെന്നൈയിലെ കമൽഹാസൻ്റെ വസതിയിലും മക്കൾ നീതി മയ്യം ഓഫീസിലും ക്വാറൻ്റൈൻ നോട്ടീസ് പതിച്ചു. 

10:35 AM

കാസർകോട് കോവിഡ് സ്ഥിരീകരിച്ചവരുടെ പേര് വിവരം പുറത്ത്

കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പേര് വിവരം പുറത്ത്. ഡിഎംഒ ഓഫീസിൽ നിന്നും പൊലീസിന് കൈമാറിയ ലിസ്റ്റാണ് പുറത്തായത്. ലിസ്റ്റ് പുറത്തു പോയതിൽ ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

10:25 AM

സംസ്ഥാന സർക്കാരിന് പിന്തുണയുമായ മത- സാമുദായിക നേതാക്കൾ

സംസ്ഥാന സർക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചും പിന്തുണ അറിയിച്ചും മത സാമുദായിക നേതാക്കൾ. രോഗ വ്യാപനം തടയാനുള്ള സർക്കാരിന്‍റെ ജാഗ്രതയും ഇടപെടലും പ്രശംസനീയമാണെന്നും ഈ മാതൃക ലോകം ശ്രദ്ധിക്കുകയാണെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി

10:25 AM

നിയമസഭയിലും ശുചീകരണം

ഫയർഫോഴ്സിൻ്റെ നേത്യത്വത്തിൽ നിയമസഭ മന്ദിരം അണുവിമുക്തമാക്കുന്നു. 

10:21 AM

തൊഴിലാളികൾക്ക് പകുതി ആശ്വാസം

യുപി അതിർത്തിയായ നോയിഡയിൽ നിന്ന് തൊഴിലാളികളെ വഹിച്ചുള്ള ബസുകൾ ഓടിത്തുടങ്ങി.യുപിയിലെ പ്രധാന നഗരങ്ങളിലേക്ക് ബസുകൾ സ‍ർവ്വീസ് നടത്തുന്നു. ഓരോ ദിക്കുകൾ കണക്കാക്കിയാണ് ഈ ബസുകളിൽ തൊഴിലാളികളെ കയറ്റുന്നത്.

10:19 AM

ഇടപെടുമെന്ന് കർണ്ണാടക മുഖ്യമന്ത്രിയുടെ ഓഫീസ്

അതിർ‍ത്തിയിലെ റോഡ് അടച്ച വിഷയത്തിൽ ഇടപെടുമെന്ന്  കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ്. കുടകിലെ എംഎൽഎമാർ, എംപി എന്നിവരുമായി മുഖ്യമന്ത്രി സംസാരിക്കും. 

10:10 AM

അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടകം

തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടകം. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം മൺകൂനയിട്ട് അടച്ച കേരള അതിര്‍ത്തികൾ തുറന്ന് കൊടുക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകാത്തതിൽ കടുത്ത അമര്‍ഷവുമായി കേരളം രംഗത്തെത്തി.  ചരക്ക് നീക്കം സുഗമമാക്കാൻ അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

Read more at:  അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക; പ്രശ്നം വഷളാക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേരളം ...

9:30 AM

മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം

മുംബൈ:  മഹാരാഷ്ട്രയിൽ ഇന്നും ആറ് കൊവിഡ് 19 കേസുകൾ രജിസ്റ്റര്‍ ചെയ്തു. വൈറസ് ബാധിതരിൽ അഞ്ച് പേര്‍ മുംബൈയിൽ നിന്നാണ്. ഒരാൾ നാഗ്പുരിലും ആണ്. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 159 ആയി ഉയര്‍ന്നു.

Read more at: ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ്; മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം ...

8:10 AM

മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി വിളിച്ചു

ദില്ലി/ തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ അവസ്ഥയും പ്രതിരോധ മുൻകരുതൽ നടപടികളും വിലയിരുത്താൻ മുഖ്യമന്ത്രിമാരെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങൾ ആരാഞ്ഞത്. 

Read more at: കൊവിഡ് 19 : സ്ഥിതി അറിയാൻ മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ച് മോദി, കര്‍ണാടകയ്ക്ക് എതിരെ പിണറായിയുടെ പരാതി..

7:45 AM

പൊലീസ് സേനക്കും കൊവിഡ് ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശം സേനയിലും ബാധകമാക്കാനൊരുങ്ങി സംസ്ഥാന പൊലീസ്. സേഫ് പബ്ലിക്ക് സേഫ് പൊലീസ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് പൊതുജനങ്ങളെ നിയന്ത്രിക്കാൻ നേരിട്ട് ഇടപെടുന്ന പൊലീസിനും കൊവിഡ് സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. 

Read more at:  യാത്രക്കാരുമായി ഒരു കൈ അകലം; പൊലീസ് സേനക്കും കൊവിഡ് ജാഗ്രത നിര്‍ദ്ദേശം ...

7:20 AM

കൊല്ലത്തെ രോഗിയെത്തിയ ആശുപത്രിയടക്കം പൂട്ടി

കൊല്ലം: ജില്ലയിലെ രോഗബാധിതനൊപ്പം വിമാനത്തിൽ വന്നവരുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്തിറക്കി. ഇവരിൽ 25 പേർ കൊല്ലം ജില്ലക്കാരാണ്. ഇവരേയും കുടുംബാംഗങ്ങളേയും വീട്ടിൽ നിരീക്ഷണത്തിലാക്കും. രോഗി എത്തിയ മൂന്ന് ആശുപത്രികളും ഒരു ലാബും ആരോഗ്യവകുപ്പ് പൂട്ടി. ഇവിടങ്ങളിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി

Read more at: കൊല്ലത്തെ കൊവിഡ് രോഗി എത്തിയ മൂന്ന് ആശുപത്രികളും ലാബും അധികൃതർ പൂട്ടിച്ചു ...

7:16 AM

ഇടുക്കിയിലെ പ്രമുഖ നേതാക്കൾ നിരീക്ഷണത്തിൽ

തൊടുപുഴ: ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ 27 ദിവസത്തിനുള്ളിൽ പോയത് 63 സ്ഥലങ്ങളിൽ. ഇയാളുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.  ഇയാളുമായി ഇടപഴകിയ പലരേയും തിരിച്ചറിഞ്ഞു വീടുകളിൽ നിരീക്ഷണത്തിലാക്കി.

Read more at: കോൺ​ഗ്രസ് നേതാവിന് കൊവിഡ്: ഇടുക്കിയിലെ പ്രമുഖ നേതാക്കൾ നിരീക്ഷണത്തിൽ ...

7:10 AM

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി കേന്ദ്രവും സംസ്ഥാനങ്ങളും

ദില്ലി:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതൽ നടപടികളുമായി കേന്ദ്രവും സംസ്ഥാന സർക്കാരുകളും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വളൻ്റിയർമാരെ സജ്ജമാക്കാനും പ്രതിദിന നീരീക്ഷണം നടത്താനും സംസ്ഥാന ഗവർണർമാർക്ക് രാഷ്ട്രപതി നിർദേശം നൽകി.

Read more at: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 748 ആയി; കേരളത്തിൽ 164 ...
 
7:00 AM

ഇടപഴകിയവർ ജാഗ്രത പാലിക്കണമെന്ന് കൊവിഡ് ബാധിതൻ

തൊടുപുഴ: താനുമായി അടുത്തു ഇടപഴകിവർ ജാ​ഗ്രത പാലിക്കണമെന്ന് ഇടുക്കിയിലെ കൊവിഡ് ബാധിതനായ കോൺ​ഗ്രസ് നേതാവ് എ.പി.ഉസ്മാൻ ആവശ്യപ്പെട്ടു. ഫെബ്രുവരി 29 മുതൽ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം മുൻകരുതലെടുക്കണമെന്നാണ് നിലവിൽ ആശുപത്രിയിലെ ഐസൊലേഷൻ റൂമിൽ ചികിത്സയിൽ കഴിയുന്ന ഉസ്മാൻ പറഞ്ഞു. 

Read more at: താനുമായി ഇടപഴകിയവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കിയിലെ കൊവിഡ് രോഗിയായ കോൺ​ഗ്രസ് നേതാവ് എപി ഉസ്മാൻ ...

11:07 PM IST:

ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി 29000 ത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്.  യൂറോപ്പില്‍  20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്‌പെയിനിൽ ആറായിരത്തിലധികവും ഇറ്റലിയില്‍ പതിനായിരത്തോളവും കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

11:01 PM IST:

കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവും ഡിസിസി സെക്രട്ടറിയുമായ എ പി ഉസ്മാന്‍റെ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി ജില്ലാ ഭരണകൂടം. ഇടുക്കിയിൽ നിന്ന് തിരുവന്തപുരത്തേക്കും എറണാകുളത്തേക്കും അട്ടപ്പാടിയിലേക്കും മറയൂരിലേക്കും വരെ വിപുലമായി ഇദ്ദേഹം യാത്ര ചെയ്തിട്ടുണ്ടെന്നാണ് ഈ റൂട്ട് മാപ്പിൽ വ്യക്തമാകുന്നത്

ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെ വിശദമായ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി, കാണാം

10:30 PM IST:

കൊവിഡ് 19 ഉയര്‍ത്തിയ വെല്ലുവിളികള്‍ അതിജീവിക്കേണ്ടതിനാല്‍ അടുത്ത കുറച്ച് കാലത്തേക്ക് പുതിയ നിയമനങ്ങള്‍ നടത്തേണ്ടെന്ന് കമ്പനികളുടെ തീരുമാനം. കൊവിഡ് ഭീതി അവസാനിച്ച ശേഷം കുറഞ്ഞത് മൂന്ന് മാസത്തേക്ക് നിയമനം നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.

10:28 PM IST:

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

10:27 PM IST:

ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി 28000 ത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്.  യൂറോപ്പില്‍  20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ്. സ്‌പെയിനിൽ 5800 ഉം ഇറ്റലിയില്‍ 9134 പേരും കൊവിഡ് ബാധിച്ച് മരിച്ചു. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം  സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്

കൊവിഡില്‍ വിറച്ച് ലോകം; മരണം 28000 കഴിഞ്ഞു, ആറരലക്ഷത്തോളം ആളുകള്‍ വൈറസ് ബാധിതര്‍

10:25 PM IST:

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. നോര്‍ത്ത് പറവൂര്‍ സ്വദേശി വാസുവാണ് ആത്മഹത്യ ചെയ്‍ത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വാസു ആത്മഹത്യ ചെയ്‍തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലോക്ക് ഡൗണിന് പിന്നാലെ മദ്യം ലഭിക്കാതായതോടെ വാസു മൂന്ന് ദിവസമായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി

10:24 PM IST:

യുഎഇയില്‍ ശനിയാഴ്ച 63 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ-പ്രതിരോധ മന്ത്രാലയം വൈകുന്നേരം വാര്‍ത്താസമ്മേളനത്തിലാണ് പുതിയ രോഗബാധിതരുടെ എണ്ണം പുറത്തുവിട്ടത്. ഇതാടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 468 ആയി.

10:24 PM IST:

നിരോധനാജ്ഞ ലംഘിച്ച് പൊലീസുകാർ ഫുട്ബോൾ കളിക്കുന്ന ദൃശ്യം പകർത്തിയ ഗ്രാമ പഞ്ചായത്ത് അംഗത്തിനു നേരെ പൊലീസ് ആക്രമണം. പരിക്കേറ്റ മലപ്പുറം തെന്നല ഗ്രാമ പഞ്ചായത്തിലെ സിപിഎം അംഗം മുഹമ്മദ് സുഹൈലിനെ  കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കലിനടുത്ത്  കോഴിച്ചെന റാപ്പിഡ് റസ്പോൺസ് ആൻറ് റസ്ക്യു ഫോഴ്സ്  മൈതാനത്താണ് നിരോധനാജ്ഞ ലംഘിച്ച് പൊലീസുകാർ  ഫുട്ബോൾ കളിച്ചത്

7:07 PM IST:

തെലങ്കാനയിലും കൊവി‍ഡ് ബാധിച്ച് ഒരാൾ മരിച്ചു. ഹൈദരാബാദിലാണ് 76 കാരൻ മരിച്ചത്. സംസ്ഥാനത്ത് 6 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 

6:52 PM IST:

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പത്ത് കോടി നൽകാമെന്ന അറിയിച്ചു. രവി പിള്ള 5 കോടി രൂപ വാഗ്ദാനം ചെയ്തു. കൊല്ലത്തെ ആശുപത്രിയുടെ സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. മലബാർ ഗ്രൂപ്പ് തലവനും രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തു. കല്യാൺ ജുവല്ലേഴ്സും 2 കോടി രൂപ വാഗ്ദാനം ചെയ്തു. അനേക വ്യക്തികളും സ്ഥാപനങ്ങളും സന്നദ്ധത അറിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി. 

6:49 PM IST:

മദ്യം കിട്ടാതെ പ്രശ്നമുണ്ടാകുന്നവർക്ക് ഡോക്ടറുടെ അനുമതിയോടെ ചെറിയ തോതിൽ മദ്യം നൽകും

6:47 PM IST:

രോഗബാധിതരുടെ പേര് വിവരം പുറത്തു വിടരുതെന്നാണ് നിലപാട്. ഇത് തുടരുമെന്ന് മുഖ്യമന്ത്രി. 

6:48 PM IST:

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികൾ 180 ആയി. ഇന്ന് മാത്രം 27 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം 25 പേർക്ക്. 

6:46 PM IST:

പാചക തൊഴിലാളികളെ കമ്യൂണിറ്റി കിച്ചണുകളിൽ ഉപയോഗപ്പെടുത്താമെന്ന് മുഖ്യമന്ത്രി. 

6:45 PM IST:

പൊതുപ്രവർത്തകരും നിയന്ത്രണം പാലിക്കണമെന്ന് മുഖ്യമന്ത്രി. ആരാധനാലയങ്ങളെ ആശ്രയിച്ചു കഴിയുന്നവർക്ക് ഭക്ഷണം ഉറപ്പാക്കണമെന്നും പിണറായി വിജയൻ. 
 
6:44 PM IST:

ആരോഗ്യ ഇൻഷുറൻസ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്ന പൊലീസുകാരെയും ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി. 

6:42 PM IST:

ഏപ്രിൽ 2 മുതൽ സർവ്വീസ് പെൻഷനുകൾ നൽകി തുടങ്ങുമെന്ന് മുഖ്യമന്ത്രി. ഇതിനായി രാവിലെ 9 മണി മുതൽ അ‌ഞ്ച് മണിവരെ ട്രഷറി പ്രവർത്തിപ്പിക്കും.

6:41 PM IST:

മരുന്നുകൾ സംസ്ഥാനത്തേക്ക് എത്തിക്കാൻ എയർ ഏഷ്യക്ക് അനുമതി കിട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. 
 
6:40 PM IST:

അതിഥി തൊഴിലാളികൾക്കുള്ള സൗകര്യം ഉറപ്പാക്കാൻ സംസ്ഥാന തലത്തിൽ ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി. ജില്ലാ തലത്തിൽ കളക്ടർമാർക്ക് ചുമതല.

6:37 PM IST:

യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി. സംസ്ഥാനത്തിന്‍റെ പൊതു സ്വഭാവത്തിന് യോജിക്കാത്ത ദൃശ്യങ്ങളെന്ന് പിണറായി. പൊലീസിന്‍റെ യശ്ശസിനെ പ്രതികൂലമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി. പ്രാഥമിക സൗകര്യം പോലുമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരുടെ സ്വീകാര്യതയ്ക്ക് പോലും കോട്ടം തട്ടുന്ന നടപടിയുണ്ടാകരുത്. ആഭ്യന്തര സെക്രട്ടറി ഡിജിപി യോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി. 

6:34 PM IST:

ചരക്ക് ഗതാഗത തടസം നീക്കാൻ ഉന്നത ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി. ഏപ്രിൽ ഒന്ന് മുതൽ റേഷനരി വിതരണം നടത്തും. 

6:30 PM IST:

കാസർകോട് മേഖലയിൽ ഡയാലിസിസ് വേണ്ടവരെ മംഗലാപുരത്തെ ആശുപത്രിയിലെത്തിക്കാൻ പ്രത്യേക ആംബംലൻസ് ഒരുക്കാൻ ആലോചന. കർണാടക സർക്കാരിൻ്റെ അനുമതിയോടെ അന്തിമ തീരുമാനം

6:25 PM IST:

കർണാടക അതിർത്തി മണ്ണിട്ടത് മാറ്റുമെന്നായിരുന്നു അറിയിച്ചത് അത് ഇത് വരെ നടന്നിട്ടില്ല. കർണാടക സർക്കാരിനെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഇത് വരെ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി. അദ്ദേഹത്തിന്‍റെ തിരക്കായിരിക്കാം കാരണമെന്നും പിണറായി. സദാനന്ദ ഗൗഡയെയും, കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേയും വിവരമറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി. ഇന്ന് തന്നെ പ്രശ്നം പരിഹരിക്കമെന്നാണ് കിട്ടിയ ഉറപ്പ്

6:22 PM IST:

ഓൺലൈൻ വഴി സാധനങ്ങൾ വീട്ടിലെത്തിക്കാൻ കൂടുതൽ സംവിധാനം ‌ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി.

6:21 PM IST:

സൗജന്യ ഭക്ഷണ കിറ്റ് വേണ്ടാത്തവർ വിവരം സർക്കാരിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി. അത് അർഹതയുള്ള മറ്റുള്ളവർക്ക് നൽകാൻ കഴിയും. 

6:20 PM IST:

മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി. 

6:18 PM IST:

കൗൺസിലിംഗിന് ഓൺലൈൻ സംവിധാനം കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി. 

6:12 PM IST:

കമ്മ്യൂണിറ്റി കിച്ചൺ ആൾക്കൂട്ടമാകുന്ന സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി. ഇത് പാടില്ല. അനാവശ്യമായി ആളുകൾ അങ്ങോട്ട് പോകരുതെന്ന് മുഖ്യമന്ത്രി, 

6:13 PM IST:

പത്ര വിതരണം അവശ്യ സർവ്വീസാണെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി. ചില റസിഡൻസ് അസോസിയേഷനുകൾ ഇത് വിലക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തടസം നിൽക്കരുത്. 

6:09 PM IST:

 കൊവിഡ് പ്രതിരോധത്തിന് ആശയം സമർപിക്കാൻ ബ്രേക്ക്കൊറോണ പദ്ധതി. സ്റ്റാർട്ട്അപ് മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. 

6:09 PM IST:

സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചതായി മുഖ്യമന്ത്രി. 

6:07 PM IST:

സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി. പെട്ടന്ന് ഫലം അറിയാൻ കഴിയും,. 

6:17 PM IST:

സംസ്ഥാനത്ത് 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, കൊല്ലത്തും, മലപ്പുറത്തും, പാലക്കാട്ടും, കാസർകോടും ഒരാൾക്ക് വീതം. 

. Read more at: കേരളത്തിൽ ഇന്ന് ആറ് കൊവിഡ് കേസുകൾ: മുഖ്യമന്ത്രി ..

6:03 PM IST:

കൊച്ചിയിലെ കൊവിഡ് ബാധിതന്‍റെ മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. 

6:00 PM IST:

യതീഷ് ചന്ദ്രയുടേത് ശരിയായ നടപടിയല്ലെന്ന് ഡിജിപി. ഐജിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ലോക് നാഥ് ബെഹ്റ

5:59 PM IST:

കൊറോണ  സ്ഥിരീകരിച്ച രോഗിയുള്ള  ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നഴ്സ് ഉൾപ്പെടെയുള്ള ജീവനക്കാരെ ഹോസ്റ്റലിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയതായി പരാതി. ഒറ്റപ്പാലത്തെ സ്വകാര്യ വനിതാ ഹോസ്റ്റലിൽ നിന്നാണ് ആണ് 3 ആശുപത്രി ജീവനക്കാരെ മാറ്റിയത് 
ഹോസ്റ്റൽ പൂട്ടുന്നു എന്ന പേരിലാണ് ഇവരെ പുറത്താക്കിയതെന്ന് പരാതി

5:30 PM IST:

പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ദേശീയ ദുരിതാശ്വസ നിധിയിലേക്ക് നൽകാൻ ബിജെപി എംപിമാർക്ക് ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നിർദേശം നൽകി. ബിജെപി എംപിമാരും എംഎൽഎമാരും ഒരു മാസത്തെ വേതനം ദേശീയ ദുരിതാശ്വസ നിധിയിലേക്ക് നല്കണം എന്നും  നിർദേശം. 

5:29 PM IST:

കൊവിഡ് പ്രതിരോധത്തിന് രാജ്യത്തോട് സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നൽകാൻ മോദിയുടെ ആഹ്വാനം.

4:52 PM IST:

കൊവിഡ് 19 ബാധിച്ച് മരിച്ചയാളുടെ സംസ്കാരം പൂർത്തിയായി. മട്ടാഞ്ചേരി ചുള്ളിക്കൽ അനഫി മസ്ജിദിലായിരുന്നു സംസ്കാരം. 

Read more at:തൊടാൻ പോലും അനുവാദമില്ല, അതീവ ജാഗ്രതയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളെ സംസ്കരിച്ചു ...

5:32 PM IST:

ഗുജറാത്തിൽ ഒരാൾ കൂടി കൊവി‍ഡ് ബാധിച്ച് മരിച്ചു. നാൽപ്പത്തിയാറുകാരിയാണ് അഹമ്മദാബാദിൽ മരിച്ചത്. അഹമ്മദാബാദിലെ രണ്ടാമത്തെയും ഗുജറാത്തിലെ നാലാമത്തെയും മരണമാണ് ഇത്.

4:14 PM IST:

വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ തിരിച്ച് നാട്ടിൽ എത്തിക്കാൻ ആയിരം ബസ്സുകൾ അയക്കുമെന്ന് ഉത്തർ പ്രദേശ് സർക്കാർ. 

4:13 PM IST:

ലോക് ഡൗൺ സമയത്ത് പുറത്തിറങ്ങിയ മൂന്ന് പേരെ കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ചു. കണ്ണൂർ അഴീക്കലിലാണ് എസ്‍പി നാട്ടുകാരെ ഏത്തമിടീച്ചത്. എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. 

4:11 PM IST:

തൊഴിലാളികൾ ഗ്രാമങ്ങളിലേക്ക് ഉള്ള യാത്ര ഒഴിവാക്കി നിലവിലുള്ള സ്ഥലങ്ങളിൽ തുടരണം എന്ന് അരവിന്ദ് കെജ്‌രിവാൾ. ഭക്ഷണം, പാർപ്പിടം ഉൾപ്പടെയുള്ള സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് കെജ്രിവാൾ. കൂട്ടത്തോടെയുള്ള പലായനം ലോക്‌ഡൗണിന്‍റെ ലക്ഷ്യത്തെ ബാധിക്കും എന്നും കെജ്രിവാൾ.

4:10 PM IST:

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം അൽപ്പസമയത്തിനകം നടക്കും. മൃതദേഹം സംസ്കാരത്തിനായി കൊണ്ടുപോയി .ചുള്ളിക്കൽ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ.

3:46 PM IST:

കൊവിഡ് ബാധിച്ച് മരിച്ചയാളെ WHO പ്രോട്ടോക്കോൾ പ്രകാരം മറവു ചെയ്യുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. 10 അടി താഴ്ചയിൽ ആണ് ശരീരം മറവ് ചെയ്യുക. ബന്ധുക്കൾക്ക് 5 മീറ്റർ അകലെ നിന്നു മൃതദേഹം കാണാം. ചടങ്ങിൽ 10 പേർക്ക് പങ്കെടുക്കാൻ മാത്രം അനുമതി. 

3:44 PM IST:

അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും ഒരുക്കാൻ ദുരന്തനിവാരണ നിധിയിൽ നിന്ന് പണം നല്കാം. കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഇതിന് അനുമതി നല്കി. 

3:44 PM IST:

ബാങ്കിംഗ് സേവനങ്ങൾക്ക് തടസമുണ്ടാകാൻ പാടില്ലെന്ന് സംസ്ഥാനങ്ങളോട് ധനമന്ത്രി നിർമ്മല സീതാരാമൻ. 

3:43 PM IST:

കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം വിളമ്പി നൽകാൻ പാടില്ലെന്ന് തദ്ദേശഭരണ വകുപ്പ്. വൈറസ് വ്യാപനം തടയാൻ പാഴ്സലായും പൊതിച്ചോറായും ഭക്ഷണം നൽകണം. കമ്യൂണിറ്റി കിച്ചണിലെത്തുന്നവർ പ്രോട്ടോകോൾ പ്രകാരമുള്ള അകലം പാലിക്കണമെന്നും നിർദ്ദേശം. 

3:39 PM IST:

ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം ഉൾപ്പടെയുള്ള സഹായങ്ങൾ ലഭ്യമാക്കണം എന്ന് ദേശീയ പാത അതോറിറ്റിക്ക് നിർദേശം നൽകിയതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി

3:37 PM IST:

അവശ്യ സർവ്വീസുകളുമായി ബന്ധപ്പെട്ടവർക്ക്  ഓൺലൈൻ പാസ് സൗകര്യമൊരുക്കി ദില്ലി പോലീസ്. ദില്ലി പോലീസിന്‍റെ വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം. 

3:56 PM IST:

മാക്കൂട്ടത്തു കുടുങ്ങിയ പച്ചക്കറി വണ്ടികൾ കേരളത്തിലേക്ക് മുത്തങ്ങ ചെക്പോസ്റ്റ് വഴി എത്തി തുടങ്ങി. നിലവിൽ പാസ് ഉള്ള വാഹനങ്ങൾ മുത്തങ്ങ ചെക്പോസ്റ്റിലൂടെ കടത്തി വിടുന്നതിൽ തടസ്സമില്ല എന്നു അധികൃതർ, ലോറികൾ കേരളത്തിൽ കുടുങ്ങി കിടക്കുന്നില്ല. പക്ഷെ കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളിൽ ഒരു ദിവസം 60 വണ്ടിയിൽ കൂടുതൽ കർണാടകം കടത്തി വിടുന്നില്ല.

2:31 PM IST:

കർണാടകത്തിൽ 10 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 

2:29 PM IST:

ഇതര സംസ്ഥാനങ്ങളിൽ നിന്നും വിഴിഞ്ഞത്തെത്തിയ 30 മത്സ്യതൊഴിലാളികൾ നിരീക്ഷണത്തിൽ. ഇവരെ കോട്ടപ്പുറത്തുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി ചിലർ സഹകരിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.

2:23 PM IST:

വാർ റൂമിൻ്റെ ചുമതല രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക്. പ്രിൻസിപ്പൽ സെക്രട്ടറിമാരായ ജ്യോതി ലാലിനും ജയതിലകിനും ചുമതല നൽകി
വാർ റൂമിൻ്റെ ചുമതല നൽകിയ പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ ചുമതലയേറ്റെടുത്തില്ല. മറ്റ് നിരവധി ഉത്തരവാദിത്വങ്ങളുള്ളതിനാൽ ഒഴിവാക്കണമെന്ന് ഇളങ്കോവൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. 
 
2:22 PM IST:

കുടക് കേരള അതിർത്തി തുറക്കില്ലെന്ന് യെദിയൂരപ്പ ഉറപ്പ് നൽകിയതായി മൈസൂരു കുടക് എം പി പ്രതാപ് സിംഹ. ഇനി മൈസൂരു, ചാമരാജ്നഗർ ജില്ലകളിലെ അതിർത്തിയും അടക്കണമെന്ന് സിംഹ. 

1:46 PM IST:

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളുമായി സംസാരിച്ചുവെന്ന് ആരോഗ്യമന്ത്രി. മരിച്ചയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്ന നാല് പേർക്ക് കൂടി മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ട്. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാകുമെന്ന് കെ കെ ശൈലജ.

1:44 PM IST:

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ,വിശുദ്ധ വാര ചടങ്ങുകൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് സിറോ മലബാർ സഭ. കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇക്കാര്യം വിശദീകരിച്ച് സർക്കുലർ പുറത്തിറങ്ങി. മെത്രാൻമാർക്കും വൈദികർക്കും അവരുടെ ചുമതലപ്പെട്ട പള്ളികളിൽ ചടങ്ങുകൾ അനുഷ്ഠിക്കാം. ഓശാന ദിവസം വിശ്വാസികൾക്കായി കുരുത്തോല വിതരണം നടത്തേണ്ടതില്ലെന്നും. പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ വേണ്ടെന്നും സർക്കുലർ. 
 
12:57 PM IST:

കേരളത്തിൽ ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ച ചുള്ളിക്കൽ സ്വദേശിയുടെ സംസ്കാരം ചുള്ളിക്കൽ കച്ചി അനഫി മസ്ജിദിൽ നടക്കും. സംസ്കാര ചടങ്ങിൽ 4 പേർ മാത്രമായിരിക്കും പങ്കെടുക്കുക. 

12:37 PM IST:

തമിഴ്‍നാട്ടിൽ ഇന്ന് കൊവിഡ് സ്ഥരീകരിച്ചവരിൽ മലയാളി ഡോക്ടറും. റെയിൽവേ ആശുപത്രിയിലെ കോട്ടയം സ്വദേശിയായ ഡോക്ടർക്കാണ് തമിഴ്‍നാട്ടിൽ വച്ച് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്ടറുടെ ഇളയ മകൾക്കും രോഗം സ്ഥിരീകരിച്ചു. 23 മുതൽ 26 വരെ ആശുപത്രി സന്ദർശിച്ചവരുടെ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. ഈറോഡ്, പോടനൂർ റെയിൽവേ ആശുപത്രികൾ അടച്ചു മറ്റ് ഡോക്ടർമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കി
 
12:20 PM IST:

മരിച്ച രോഗിയുടെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. ഇയാളെ എയർപോർട്ടിൽ നിന്ന് വീട്ടിലെത്തിച്ച ഡ്രൈവറും രോഗം സ്ഥിരീകരിച്ച ശേഷം ചികിത്സയിലാണ്. 

12:18 PM IST:

രാവിലെ 8 മണിക്കാണ് രോഗി മരണപ്പെട്ടതെന്ന് മന്ത്രി സുനിൽകുമാർ. സുരക്ഷ ക്രമീകരണങ്ങൾ പാലിച്ച് കൊണ്ട് മൃതദേഹം മറവ് ചെയ്യുമെന്നും സുനിൽ കുമാർ. മറ്റ് ആശങ്കകൾ വേണ്ട. ഇദ്ദേഹവുമായി ബന്ധം ഉണ്ടായിരുന്നവരുടെ നില തൃപ്തികരമാണെന്നും സുനിൽകുമാർ.

12:58 PM IST:

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മട്ടാഞ്ചേരി സ്വദേശി മരിച്ചു. 69വയസ്സുകാരൻ ആണ് മരിച്ചത്. മാർച്ച്‌ 16 നാണു ദുബായ് നിന്നും കൊച്ചിയിൽ എത്തിയത് . ഇദ്ദേഹത്തിന്‍റെ ഭാര്യയും കോവിഡ് രോഗത്തിന് ചികിത്സയിൽ ആണ്

12:00 PM IST:

പോലീസ് അതിരുവിടുന്നു എന്ന പരാതികൾ പരിഗണിച്ചു നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. 

11:43 AM IST:

തമിഴ്നാട്ടിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഇതോടെ തമിഴ്‍നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 41 ആയി.

11:42 AM IST:

കണ്ണൂർ കൂട്ടുപുഴ ചുരത്തിന് മുകളിലുള്ള മുഴുവൻ ചരക്ക് വാഹനങ്ങളും വയനാട് അതിർത്തി വഴി കടത്തിവിട്ടു

11:41 AM IST:

താൻ ക്വാറൻ്റൈനിലാണ് എന്ന വാർത്ത തെറ്റെന്ന് കമൽഹാസൻ. ഇക്കാലയളവിൽ ചെന്നൈ വിട്ട് സഞ്ചരിച്ചിട്ടില്ലെന്നും മുൻകരുതിന്‍റെ ഭാഗമായി സാമൂഹിക അകല പാലിക്കുക മാത്രമാണ് ചെയ്തതെന്നും കമൽ ഹാസൻ വിശദീകരിച്ചു.

11:35 AM IST:

കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി

11:17 AM IST:

കമൽ ഹാസൻ നിരീക്ഷണത്തിൽ ഇല്ലെന്ന് വിശദീകരണം. ഓഫീസിന് മുന്നിൽ പതിപ്പിച്ച നോട്ടീസ് പിൻവലിച്ചു. ശ്രുതി ഹാസൻ നിലവിൽ ഉള്ളത് മുംബൈയിൽ വസതിയിലാണ് പാസ്പോർട്ട് വിലാസം ചെന്നൈ ആയതിനാൽ സംഭവിച്ച വീഴ്ചയെന്ന് ചെന്നൈ കോർപ്പറേഷൻ. 

11:04 AM IST:

നടി ശ്രുതി ഹാസൻ ഹോം ക്വാറൻ്റൈനിൽ. ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു നടി. ചെന്നൈയിലെ കമൽഹാസൻ്റെ വസതിയിലും മക്കൾ നീതി മയ്യം ഓഫീസിലും ക്വാറൻ്റൈൻ നോട്ടീസ് പതിച്ചു. 

11:01 AM IST:

കാസർകോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ പേര് വിവരം പുറത്ത്. ഡിഎംഒ ഓഫീസിൽ നിന്നും പൊലീസിന് കൈമാറിയ ലിസ്റ്റാണ് പുറത്തായത്. ലിസ്റ്റ് പുറത്തു പോയതിൽ ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

11:29 AM IST:

സംസ്ഥാന സർക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചും പിന്തുണ അറിയിച്ചും മത സാമുദായിക നേതാക്കൾ. രോഗ വ്യാപനം തടയാനുള്ള സർക്കാരിന്‍റെ ജാഗ്രതയും ഇടപെടലും പ്രശംസനീയമാണെന്നും ഈ മാതൃക ലോകം ശ്രദ്ധിക്കുകയാണെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി

10:44 AM IST:

ഫയർഫോഴ്സിൻ്റെ നേത്യത്വത്തിൽ നിയമസഭ മന്ദിരം അണുവിമുക്തമാക്കുന്നു. 

10:44 AM IST:

യുപി അതിർത്തിയായ നോയിഡയിൽ നിന്ന് തൊഴിലാളികളെ വഹിച്ചുള്ള ബസുകൾ ഓടിത്തുടങ്ങി.യുപിയിലെ പ്രധാന നഗരങ്ങളിലേക്ക് ബസുകൾ സ‍ർവ്വീസ് നടത്തുന്നു. ഓരോ ദിക്കുകൾ കണക്കാക്കിയാണ് ഈ ബസുകളിൽ തൊഴിലാളികളെ കയറ്റുന്നത്.

10:40 AM IST:

അതിർ‍ത്തിയിലെ റോഡ് അടച്ച വിഷയത്തിൽ ഇടപെടുമെന്ന്  കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ്. കുടകിലെ എംഎൽഎമാർ, എംപി എന്നിവരുമായി മുഖ്യമന്ത്രി സംസാരിക്കും. 

10:39 AM IST:

തിരുവനന്തപുരം: കേരളത്തിലേക്കുള്ള അതിര്‍ത്തി തുറക്കില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടകം. കണ്ണൂര്‍ മാക്കൂട്ടത്ത് അടക്കം മൺകൂനയിട്ട് അടച്ച കേരള അതിര്‍ത്തികൾ തുറന്ന് കൊടുക്കാൻ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകാത്തതിൽ കടുത്ത അമര്‍ഷവുമായി കേരളം രംഗത്തെത്തി.  ചരക്ക് നീക്കം സുഗമമാക്കാൻ അടിയന്തര നടപടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

Read more at:  അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക; പ്രശ്നം വഷളാക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേരളം ...

10:37 AM IST:

മുംബൈ:  മഹാരാഷ്ട്രയിൽ ഇന്നും ആറ് കൊവിഡ് 19 കേസുകൾ രജിസ്റ്റര്‍ ചെയ്തു. വൈറസ് ബാധിതരിൽ അഞ്ച് പേര്‍ മുംബൈയിൽ നിന്നാണ്. ഒരാൾ നാഗ്പുരിലും ആണ്. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 159 ആയി ഉയര്‍ന്നു.

Read more at: ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ്; മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം ...

10:33 AM IST:

ദില്ലി/ തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ അവസ്ഥയും പ്രതിരോധ മുൻകരുതൽ നടപടികളും വിലയിരുത്താൻ മുഖ്യമന്ത്രിമാരെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങൾ ആരാഞ്ഞത്. 

Read more at: കൊവിഡ് 19 : സ്ഥിതി അറിയാൻ മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ച് മോദി, കര്‍ണാടകയ്ക്ക് എതിരെ പിണറായിയുടെ പരാതി..

10:32 AM IST:

തിരുവനന്തപുരം: കൊവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശം സേനയിലും ബാധകമാക്കാനൊരുങ്ങി സംസ്ഥാന പൊലീസ്. സേഫ് പബ്ലിക്ക് സേഫ് പൊലീസ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് പൊതുജനങ്ങളെ നിയന്ത്രിക്കാൻ നേരിട്ട് ഇടപെടുന്ന പൊലീസിനും കൊവിഡ് സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. 

Read more at:  യാത്രക്കാരുമായി ഒരു കൈ അകലം; പൊലീസ് സേനക്കും കൊവിഡ് ജാഗ്രത നിര്‍ദ്ദേശം ...

10:31 AM IST:

കൊല്ലം: ജില്ലയിലെ രോഗബാധിതനൊപ്പം വിമാനത്തിൽ വന്നവരുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്തിറക്കി. ഇവരിൽ 25 പേർ കൊല്ലം ജില്ലക്കാരാണ്. ഇവരേയും കുടുംബാംഗങ്ങളേയും വീട്ടിൽ നിരീക്ഷണത്തിലാക്കും. രോഗി എത്തിയ മൂന്ന് ആശുപത്രികളും ഒരു ലാബും ആരോഗ്യവകുപ്പ് പൂട്ടി. ഇവിടങ്ങളിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി

Read more at: കൊല്ലത്തെ കൊവിഡ് രോഗി എത്തിയ മൂന്ന് ആശുപത്രികളും ലാബും അധികൃതർ പൂട്ടിച്ചു ...

10:29 AM IST:

തൊടുപുഴ: ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ 27 ദിവസത്തിനുള്ളിൽ പോയത് 63 സ്ഥലങ്ങളിൽ. ഇയാളുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.  ഇയാളുമായി ഇടപഴകിയ പലരേയും തിരിച്ചറിഞ്ഞു വീടുകളിൽ നിരീക്ഷണത്തിലാക്കി.

Read more at: കോൺ​ഗ്രസ് നേതാവിന് കൊവിഡ്: ഇടുക്കിയിലെ പ്രമുഖ നേതാക്കൾ നിരീക്ഷണത്തിൽ ...

10:27 AM IST:

ദില്ലി:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതൽ നടപടികളുമായി കേന്ദ്രവും സംസ്ഥാന സർക്കാരുകളും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് വളൻ്റിയർമാരെ സജ്ജമാക്കാനും പ്രതിദിന നീരീക്ഷണം നടത്താനും സംസ്ഥാന ഗവർണർമാർക്ക് രാഷ്ട്രപതി നിർദേശം നൽകി.

Read more at: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 748 ആയി; കേരളത്തിൽ 164 ...
 
10:25 AM IST: