കൊല്ലം: ജില്ലയിലെ രോഗബാധിതനൊപ്പം വിമാനത്തിൽ വന്നവരുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്തിറക്കി. ഇവരിൽ 25 പേർ കൊല്ലം ജില്ലക്കാരാണ്. ഇവരേയും കുടുംബാംഗങ്ങളേയും വീട്ടിൽ നിരീക്ഷണത്തിലാക്കും. രോഗി എത്തിയ മൂന്ന് ആശുപത്രികളും ഒരു ലാബും ആരോഗ്യവകുപ്പ് പൂട്ടി. ഇവിടങ്ങളിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി

കൊല്ലത്ത് രോഗം സ്ഥിരീകരിച്ച രോഗിയെയും അടുത്ത സമ്പർക്കം പുലർത്തിയ ആറ് ബന്ധുക്കളെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പതിനെട്ടാം തിയതി ദുബായിൽ നിന്നും വന്ന ഇയാൾ കെ എസ് ആർ ടി സി ബസിലും ഓട്ടോയിലുമായാണ് സഞ്ചരിച്ചത് . അഞ്ചാലുംമൂട്ടിലെ പി എൻ എൻ എം ക്ലിനിക്കിലും രോഗി പോയിരുന്നു . പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും സ്വകാര്യ ക്ലിനിക്ക് താൽക്കാലികമായി അടക്കുമെന്നും കലക്ടർ അറിയിച്ചു