മുംബൈ:  മഹാരാഷ്ട്രയിൽ ഇന്നും ആറ് കൊവിഡ് 19 കേസുകൾ രജിസ്റ്റര്‍ ചെയ്തു. വൈറസ് ബാധിതരിൽ അഞ്ച് പേര്‍ മുംബൈയിൽ നിന്നാണ്. ഒരാൾ നാഗ്പുരിലും ആണ്. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 159 ആയി ഉയര്‍ന്നു. നാൾക്കുനാൾ കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവിനെ തുടര്‍ന്ന് കനത്ത ജാഗ്രതയാണ് സംസ്ഥാനത്ത് ഉടനീളം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

ലോക്ക് ഡൗൺ നിര്‍ദ്ദേശങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടത്തും പൊലീസും ജനങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ നിലവിലുണ്ട്. പരസ്പരം ആക്രമിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ ചെന്നെത്തുന്ന സാഹചര്യത്തിൽ സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍ സജീവമാണ്. ജനങ്ങളെ മർദ്ദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്ന് മഹാരാഷട്ര പൊലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 

അതിനിടെ ബാരാമതിയിൽ നാട്ടുകാർ പൊലിസിനെ  ആക്രമിച്ചു.രണ്ട് പൊലീസുകാർക്ക് പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട് 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക