ഇന്ത്യൻ വ്യോമസേനയുടെ തകർന്നു വീണ സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തെരച്ചിൽ തുടരുന്നു. തെരച്ചിലിനിടെ വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂർണ്ണമായി കത്തിനശിച്ച നിലയിലാണ്. അസമിലെ ജോർഹട്ടിൽ നിന്ന് ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് അവസാനമായി വിമാനത്തിൻ്റെ സിഗ്നൽ ലഭിച്ചത്. വിമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വ്യോമസേന അറിയിച്ചു. സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടെന്നാണ് പ്രതിരോധ വകുപ്പ് അറിയിച്ചത്

11:50 PM (IST) Mar 06
തിരുവല്ലയിൽ തെളിവെടുപ്പ് നടന്ന ഹോട്ടലിൽ സുരക്ഷ ചുമതലയുണ്ടായിരുന്ന ഡിവൈഎസ്പി എത്തിയത് പോലുമില്ലെന്നാണ് നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
11:39 PM (IST) Mar 06
ഖോം നഗരത്തിലെ വാണിജ്യ മേഖലയിൽ നിന്ന് ജനം ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സേന ആവശ്യപ്പെട്ടു. ഇസ്രയേൽ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ ആക്രമണം തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കുന്നു.
10:35 PM (IST) Mar 06
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ പണിമുടക്ക് സമരത്തിലാണ്. ഈ ശമ്പള വർധന അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സമരക്കാർ.
10:13 PM (IST) Mar 06
യുദ്ധം തുടങ്ങിയ ദിവസമാണ് കപ്പൽ സഹായം തേടിയത്. 183 നാവികരാണ് കപ്പലിലുള്ളത്.
09:36 PM (IST) Mar 06
കടുത്ത പരിമിതികൾക്കിടയിലും മകളുടെ ആഗ്രഹത്തിന് കൂലിപ്പണിക്കാരനായ വിജയകുമാറും ഷീനയും ചിറക് നൽകി. അവർ ഒന്നിച്ച് സ്വപ്നം കണ്ടു. ഒരുപാട് കഷ്ടപ്പെട്ടു, ഒന്നിച്ച് അധ്വാനിച്ചു. കിട്ടിയ പൈസയ്ക്കെല്ലാം പുസ്തകങ്ങൾ വാങ്ങിക്കൂട്ടി.
08:10 PM (IST) Mar 06
ജോലിക്കാരിയുടെ മൊബൈൽ ഫോൺ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. അന്വേഷണത്തിനായി 6 പ്രത്യേക സംഘത്തെ നിയോഗിച്ചു
07:55 PM (IST) Mar 06
07:05 PM (IST) Mar 06
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിനെതിരെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. പത്ത് വർഷം മുൻപത്തെ യുവനേതാക്കൾ വീണ്ടും മത്സരിക്കുമ്പോൾ പുതിയ തലമുറയെ അവഗണിക്കുന്നു എന്ന് നേതാക്കൾ ആരോപിച്ചു
06:33 PM (IST) Mar 06
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പരിഷ്കരിക്കണമെന്ന് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടു. സ്റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് പ്രധാന നിർദ്ദേശം. എന്നാൽ, ഇത് പദ്ധതിയുടെ വേഗതയെ ബാധിക്കുമെന്ന നിലപാടാണ് കെ റെയിൽ അധികൃതർക്കുള്ളത്
06:02 PM (IST) Mar 06
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ വേദിയിലിരുത്തി പ്രശംസിച്ച് ഹൈബി ഈഡൻ എം പി. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്ന മന്ത്രിയാണ് ഗണേഷ് കുമാറെന്നും കെഎസ്ആർടിസിയുടെ ഐശ്വര്യമാണ് അദ്ദേഹമെന്നും ഹൈബി പറഞ്ഞു. കോൺഗ്രസ് ഗണേഷ് കുമാറിനെതിരെ വിമർശനം ഉന്നയിക്കുന്നതിനിടെയുള്ള ഈ പ്രശംസ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്
05:42 PM (IST) Mar 06
ബാർക്ക് റേറ്റിംഗിൽ സർവാധിപത്യം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്. മലയാളം ന്യൂസ് ചാനലുകളുടെ ഇന്ന് പുറത്തുവന്ന റേറ്റിംഗിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 86 പോയിന്‍റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് മുന്നേറ്റം തുടരുന്നത്
05:26 PM (IST) Mar 06
വിദ്യാനഗർ പോലീസാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
04:42 PM (IST) Mar 06
നാളെ മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം തുടങ്ങും. ബിജെപി ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.
04:34 PM (IST) Mar 06
04:22 PM (IST) Mar 06
വി. ജോയിയെ വർക്കലയിൽ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തുടർച്ചയായി ജോയിയെ തന്നെ മത്സരിപ്പിക്കുന്നത് സ്ഥാനാർത്ഥിയാക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ എന്ന ചോദ്യം യോഗത്തിൽ ഉയര്‍ന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം
04:13 PM (IST) Mar 06
കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്ന് രാഹുൽ ഗാന്ധി. സിനിമയിൽ കാണുന്നതല്ല കേരളത്തിന്റെ യഥാർത്ഥ സംസ്കാരമെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും, സിനിമകളെ ഉപയോഗിച്ച് ഭിന്നതയുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു
03:51 PM (IST) Mar 06
സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) വിധി പ്രതീക്ഷിച്ചിരുന്നുവെന്ന് ബി അശോക്. സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നും അസോസിയേഷനും പോരാട്ടം തുടരുമെന്നും ബി അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
03:45 PM (IST) Mar 06
ഉരുള്‍പ്പൊട്ടല്‍ ഫണ്ട് പിരിവിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും തമ്മിൽ പോര്. ഡിവൈഎഫ്ഐ രിച്ചതില്‍ 44 ലക്ഷം രൂപ കയ്യില്‍ വച്ചിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പിരിച്ചതിന്‍റെ കണക്ക് പുറത്ത് വിടാൻ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ.
03:32 PM (IST) Mar 06
സിവിൽ സർവ്വീസ് തിളക്കവുമായി മലയാളിയായ അജയ് ആർ രാജ്. കാഴ്ചാ പരിമിതികളെ അതിജീവിച്ചാണ് കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശിയായ അജയ് രാജ് 109ാം റാങ്ക് കരസ്ഥമാക്കിയത്.
02:58 PM (IST) Mar 06
02:51 PM (IST) Mar 06
കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട നാൽപ്പത്തിരണ്ടുകാരന് ഗുരുതരപരിക്ക്
01:55 PM (IST) Mar 06
മധ്യപ്രദേശിലെ ദാമോയിൽ 16കാരനെ കൊലപ്പെടുത്തിയ 46കാരൻ പിടിയിൽ. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഭരത് വിശ്വകർമ്മയാണ് കൊല്ലപ്പെട്ടത്.
01:52 PM (IST) Mar 06
ശിവഗിരിയിൽ നടന്ന ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ തത്വങ്ങൾ ഭരണഘടനയുടെ കാതലാണെന്നും ഗുരുവും ഗാന്ധിയുമാണ് തന്റെ വഴികാട്ടികളെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ ഭാരതത്തെക്കുറിച്ചുള്ള സ്വപ്നം യാഥാർത്ഥ്യമാകട്ടെ എന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ആശംസിച്ചു
01:33 PM (IST) Mar 06
കേരള - തമിഴ്നാട് അതിർത്തിയായ താളൂരിൽ കേരളം സ്ഥാപിച്ച ബോർഡിനെ ചൊല്ലി തർക്കം. കേരളം സ്ഥാപിച്ച ബോർഡ് തമിഴ്നാടിന്റെ ഭാഗത്താണെന്ന് നാം തമിഴർ പാർട്ടി. ബോർഡ് നീക്കണമെന്നും ആവശ്യം.
01:28 PM (IST) Mar 06
കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് സര്‍വീസിന്‍റെ ഉദ്ഘാടനം നടത്തി മന്ത്രി കെബി ഗണേഷ്‍കുമാര്‍. എറണാകുളത്തെ നവീകരിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനാൽ ബസ് വരുമ്പോള്‍ ഉദ്ഘാടനം നടത്താനാകില്ലെന്നും അതിനാലാണ് ഇപ്പോള്‍ പ്രഖ്യാപനം നടത്തുന്നതെന്നും മന്ത്രി
01:15 PM (IST) Mar 06
ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. പിണറായി സർക്കാരിന് വൻ തിരിച്ചടി. കേഡർ നിയമങ്ങൾ ലംഘിച്ചുള്ള നിയമനങ്ങൾ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ സിഎടി, മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദാക്കി. ഈ ഉത്തരവ് പ്രകാരം എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാർ അടക്കമുള്ളവർക്ക് സ്ഥാനം നഷ്ടമാകും
01:07 PM (IST) Mar 06
കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തില്‍ നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ. 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്
12:34 PM (IST) Mar 06
ചിറ്റൂർ ഏരിയ കമ്മിറ്റിയ്ക്ക് കീഴിലെ കൊഴിഞ്ഞാമ്പാറയിലെ വിമത നേതാക്കളിൽ രണ്ടു പേർ സിപിഎമ്മിലേക്ക് തിരിച്ചെത്തി. വിമത നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎമ്മിൽ ചേര്‍ന്നു. വിമത നേതാവ് എം സതീഷിന്‍റെ വിശ്വസ്തരിലൊരാളായ എൻ വിജയാനന്ദും സിപിഎമ്മില്‍ തിരിച്ചെത്തി
12:24 PM (IST) Mar 06
വാഗമൺ പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ അങ്കമാലി പൊലീസിന് കൈമാറും. നേരത്തെ, പ്രതിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് ജോർജ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
12:14 PM (IST) Mar 06
ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നടത്തി മുഖ്യമന്ത്രി. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്.
11:47 AM (IST) Mar 06
ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ശുചീകരണം കാര്യക്ഷമമായി നടന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ചിലയാളുകൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞു, മാധ്യമങ്ങളിൽ വാർത്ത കണ്ടു. സർക്കാരിന് എല്ലാ ജോലിയും ചെയ്യാൻ ഉത്തരവാദിത്വം ഉണ്ട്. അക്കാര്യത്തിൽ തർക്കത്തിന് വരേണ്ടെന്നും മന്ത്രി
11:41 AM (IST) Mar 06
പശ്ചിമേഷ്യയിൽ തുടരുന്ന ആശങ്ക സാമ്പത്തിക രംഗത്തെയും വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്.അസാധാരണ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് രാജ്‍നാഥ് സിങ് പറഞ്ഞു.
11:23 AM (IST) Mar 06
മീറ്റർ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നായയുടെ കടിയേറ്റു. കരുനാഗപ്പള്ളി സെഷനിലെ ജീവനക്കാരനായ ആർ രാഹുലിനാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം
11:19 AM (IST) Mar 06
കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയതായാണ് പരാതി. മേനംകുളം സ്വദേശിനി ഷീബ പ്രമോദിൻ്റെ ശരീരത്തിലാണ് തുണി തുന്നിക്കെട്ടിയത്.
11:00 AM (IST) Mar 06
പികെ ശശിക്കെതിരെ നിയമപടി സ്വീകരിക്കുമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബു.പാര്‍ട്ടി വിട്ട പികെ ശശിക്ക് തിരിച്ചുവരാൻ അവസരമുണ്ട്. അങ്ങനെയൊരു ചിന്ത ശശിയുടെ മനസിൽ രൂപപ്പെടുമെന്ന് തന്നെയാണ് കരുതുന്നതെന്നും സുരേഷ് ബാബു പറഞ്ഞു.
10:55 AM (IST) Mar 06
കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 31 വിമാനങ്ങൾ റദ്ദാക്കി. 13 വിമാനങ്ങൾ സർവീസ് നടത്തും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള 30 സർവീസുകൾ റദ്ദാക്കി.
10:39 AM (IST) Mar 06
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ചരക്കെടുക്കാൻ മാത്രമായി അബുദാബിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ വിമാനം എത്തും. പ്രത്യേക കാർഗോ വിമാനത്തിൽ പച്ചക്കറികൾ മാത്രമാണ് കൊണ്ട് പോവുക
10:38 AM (IST) Mar 06
കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. കാലടി സര്‍വകലാശാല വിസി ഡോക്ടര്‍ കെ.കെ. ഗീതാകുമാരിയെ നീക്കികൊണ്ട് ഇന്നലെയാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉത്തരവിറക്കിയത്
10:13 AM (IST) Mar 06
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തുന്നതായാണ് വിവരം. സുധാകരന്റെ വീട്ടിലെത്തിയാണ് സിഎസ് സുജാത സംസാരിക്കുന്നത്.
09:42 AM (IST) Mar 06
ഇന്നലെ വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്റെ സിഗ്നൽ അവസാനമായി ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തിയത്. നേരത്തെ, വിമാനത്തിൻ്റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാഗം പൂർണ്ണമായി കത്തിനശിച്ച നിലയിലായിരുന്നു.