നാളെ മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം തുടങ്ങും. ബിജെപി ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: വട്ടിയൂർകാവിൽ മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകും. നാളെ രാവിലെ പത്തരക്ക് ശ്രീലേഖ മണ്ഡലത്തിൽ ചുവരെഴുത്ത് തുടങ്ങുമെന്ന് പാർട്ടി അറിയിച്ചു. ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖക്ക് മേയറാകാത്തതിൽ പരിഭവമുണ്ട്. സമവായത്തിൻറെ ഭാഗമായി വട്ടിയൂർകാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ മുരളീധരനെ ഇറക്കുന്നതോടെ വട്ടിയൂർകാവിൽ ശക്തമായ ത്രികോണപ്പോര് ഉറപ്പായി.



