77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30 യോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ യുദ്ധ സ്മാരകത്തിൽ എത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. പ്രധാനമന്ത്രി ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രമർപ്പിക്കും. പിന്നീട് പരേഡിന് സാക്ഷിയാകാൻ കർത്തവ്യപഥിൽ എത്തും.

08:43 AM (IST) Jan 26
പാർട്ടിയുടെ അവാർഡ് നിരസിക്കുന്ന പതിവ് രീതി തുടരുമോ എന്നതാണ് ആകാംക്ഷ. ഇന്നലെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ അവാർഡിൽ സന്തോഷമുണ്ടെന്നാണ് കുടുംബം പ്രതികരിച്ചത്. എന്നാൽ മരണാനന്തര ബഹുമതി ആയതിനാൽ പാർട്ടി മുൻ നിലപാട് തിരുത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
08:06 AM (IST) Jan 26
ഇരുവരും തമ്മിൽ വഴക്കും തർക്കങ്ങളും പതിവായിരുന്നു എന്നും പൊലീസ് പറയുന്നു. രതീഷിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
07:40 AM (IST) Jan 26
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ ഏഷ്യാനെറ്റ് ന്യൂസിലൂടെ വി കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകൾ കടുത്ത അച്ചടക്ക ലംഘനം എന്നാണ് പാർട്ടി വിലയിരുത്തൽ.
07:26 AM (IST) Jan 26
രണ്ട് ബസുകളിലുമുണ്ടായിരുന്ന എട്ട് യാത്രക്കാർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന വിവരമാണ് പുറത്തു വരുന്നത്.
06:56 AM (IST) Jan 26
ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഇല്ലാത്തതിനാൽ ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല ഒപി ബഹിഷ്കരണമുൾപ്പെടെ ഡോക്ടർമാർ പ്രഖ്യാപിച്ചിട്ടുണ്ട്.