'വി മുരളീധരനെതിരായ അക്രമം സംസ്ഥാന സര്‍ക്കാരിന്‍റെ ആശിര്‍വാദത്തോടെ'; മമതയെ വിമര്‍ശിച്ച് പ്രകാശ് ജാവ്‌ദേക്കർ

By Web TeamFirst Published May 6, 2021, 3:17 PM IST
Highlights

ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ പ്രത്യേക നടപടി സ്വീകരിക്കണം എന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ആക്രമിക്കപ്പെട്ടതില്‍ മമതാ ബാനര്‍ജിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി  പ്രകാശ് ജാവ്‌ദേക്കർ. സംസ്ഥാന സര്‍ക്കാരിന്‍റെ ആശിര്‍വാദത്തോടെയാണ് അക്രമം നടന്നത്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാൻ പ്രത്യേക നടപടി സ്വീകരിക്കണം എന്നും  പ്രകാശ് ജാവ്‌ദേക്കർ പറഞ്ഞു. 

പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്നാപൂരില്‍ വച്ചാണ് വി മുരളീധരന്‍റെ വാഹനത്തിന് നേരെ ആക്രമണം നടന്നത്. വാഹനത്തിന്‍റെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. തന്നെ ആക്രമിച്ചത് തൃണമൂല്‍ ഗുണ്ടകളാണെന്നായിരുന്നു മുരളീധരന്‍റെ പ്രതികരണവും. തന്‍റെ പേഴ്സണല്‍ സ്റ്റാഫിനെ ആക്രമിച്ചെന്നും യാത്ര വെട്ടിച്ചുരുക്കിയെന്നും മന്ത്രി പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!