തിരുവല്ലയിലെ സ്പായിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് പിടികൂടി. നിരണം സ്വദേശിയായ വരുൺ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആലുവയിൽ നിന്ന് ഇന്നലെ അർധരാത്രിയാണ് വരുൺ പിടിയിലായത്. വരുണിന്‍റെ മൊബൈൽ ലൊക്കേഷൻ കൊച്ചിയിലാണെന്ന് മനസിലാക്കി പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. നേരത്തെ സുബിൻ, ബെർലിൻ ദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകെ ആറ് പ്രതികളുള്ള കേസിൽ ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്. ഒളിവിൽ പോയ ബാക്കി പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇവർ സംസ്ഥാനം വിട്ടതായും പൊലീസിന് സംശയമുണ്ട്.

11:19 PM (IST) Feb 09
പാലക്കാട് രണ്ടിടങ്ങളിലായി ആക്രമണത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ മത്സ്യകൃഷി നടത്തുന്ന ആൾക്ക് വെട്ടേറ്റു. വാണിയംപാറയിൽ സാമ്പത്തിക തർക്കത്തിനിടെ കെ പി മാത്യു എന്നയാള്‍ക്കും വെട്ടേറ്റു.
11:07 PM (IST) Feb 09
അമ്പലപ്പുഴ – ആലപ്പുഴ പാത ഇരട്ടിപ്പിക്കലിന് പുതുക്കിയ എസ്റ്റിമേറ്റിന് റെയിൽവേ അംഗീകാരം നൽകിയെന്ന് കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു. 324.16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്.
10:16 PM (IST) Feb 09
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലെ വിവാദത്തിൽ വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ദേശീയ താല്പര്യം അനുസരിച്ചാകും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങുക എന്ന് നിശ്ചയിക്കുക എന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി
08:45 PM (IST) Feb 09
രാജ്യത്തെ റെയിൽവേയുടെ ശുചിത്വം സംബന്ധിച്ച സിഎജി റിപ്പോർട്ട് പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി യോഗത്തിൽ ചർച്ച ചെയ്തു. 16 സോണുകളിലായി 96 ട്രെയിനുകളാണ് ഓഡിറ്റ് ചെയ്തത്.
07:47 PM (IST) Feb 09
മധ്യകേരളത്തിലെ ആരോഗ്യ മേഖലയുടെ ദീർഘകാല ആവശ്യമായിരുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്‍റര്‍ ഒടുവിൽ യാഥാർഥ്യമായി. 449 കോടി രൂപ ചെലവിൽ നിർമിച്ച കൊച്ചിൻ ക്യാൻസർ സെന്‍ററിന്‍റെറെ ഉദ്ഘാടനം കളമശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
06:38 PM (IST) Feb 09
കൊല്ലം പാരിപ്പള്ളിയിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ഗതാഗത ലംഘനം നടത്തി ഉടമയ്ക്ക് പിഴ വാങ്ങി നൽകിയ കള്ളൻ അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി സുനിത്താണ് ബൈക്ക് ഹാജരാക്കി പൊലീസിൽ കീഴടങ്ങിയത്
06:03 PM (IST) Feb 09
അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ അബ്ദുൽ റഹ്‌മാൻ ഫരീദാബാദ് ജയിലിൽ കൊല്ലപ്പെട്ടു. സഹതടവുകാരനായ അരുൺ ചൗധരിയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്
05:54 PM (IST) Feb 09
മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. കുക്കി വിഭാഗത്തിലുള്ളവരുടെ വീടുകൾക്ക് നാഗകൾ തീയിട്ടു. സംഘർഷം നിയന്ത്രിക്കാൻ പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു
05:11 PM (IST) Feb 09
കോണ്‍ഫിഡന്‍റ് ഗ്രൂപ്പിൽ ആര്‍ക്കും നിക്ഷേപമില്ലെന്നും മോഹൻലാലും ആന്‍റണി പെരുമ്പാവൂരുമായി കാസനോവ എന്ന സിനിമയിലൂടെയാണ് ഗ്രൂപ്പിന് ബന്ധമുണ്ടാകുന്നതെന്നും കുടുംബ സുഹൃത്തുക്കളെ പോലെയാണെന്നും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ് പറഞ്ഞു
04:32 PM (IST) Feb 09
കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്.
04:29 PM (IST) Feb 09
ആദായ നികുതി പരിശോധന സാധാരണ നടപടിയുടെ ഭാഗമാണെന്നും കമ്പനി പൂര്‍ണമായും സഹകരിച്ചിരുന്നുവെന്നും കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. സിജെ റോയിയുടെ മരണത്തിനുശേഷം ചില യൂട്യൂബേഴ്സ് കുടുംബം തകര്‍ക്കുന്ന രീതിയിൽ മോശം വാര്‍ത്ത നൽകുകയാണെന്നും ടിഎ ജോസഫ്
03:55 PM (IST) Feb 09
സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഡിഎ വർധിപ്പിച്ച് സർക്കാർ. മൂന്ന് ശതമാനം വർധനയാണ് വരുത്തിയത്. ഡിഎ കുടിശിക തീർത്തു നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
03:41 PM (IST) Feb 09
പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് ഓടി രക്ഷപ്പെട്ടത്. പിന്നാലെ ഓടിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അമ്പലപ്പുഴ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സംഭവം.
03:35 PM (IST) Feb 09
കോടതി മുറിയിൽ അഭിഭാഷകന് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപണം. അക്രമത്തിന് ഇരയായ അഭിഭാഷകൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു മുൻപിൽ പരാതി അറിയിച്ചു.
03:05 PM (IST) Feb 09
ബെംഗളൂരുവിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്.
02:51 PM (IST) Feb 09
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 9 പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. വിളക്കോട്ടെ നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ പ്രതികളെയാണ് വിട്ടയച്ചത്.
02:11 PM (IST) Feb 09
മെട്രോ സ്റ്റേഷനിൽ അനുവാദമില്ലാതെ പ്രതിഷേധിച്ചു എന്നാരോപിച്ചാണ് ബിജെപി എംപിയേയും എംഎൽഎയേയും അറസ്റ്റ് ചെയ്തത്. ഇരുവരെയും പിന്നീട് വിട്ടയച്ചു. 'നമ്മ മെട്രോ'യിൽ അഞ്ച് ശതമാനം നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രതിഷേധം
01:41 PM (IST) Feb 09
ശബരിമലയിൽ നിന്നും ഈ മാസം 12ന് സാമ്പിൾ ശേഖരിക്കും. പമ്പയിൽ അവലോകന യോഗവും ചേരും. മൂന്ന് ദിവസത്തോളം നീണ്ട് നിൽക്കുന്നതായിരിക്കും പരിശോധന.
01:17 PM (IST) Feb 09
ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ ക്രമക്കേട് കേസിലെ ഒന്നാം പ്രതി സംഗീതിൻ്റെ മാനസിക നിലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ മനോജിൻ്റെതാണ് ഉത്തരവ്
01:10 PM (IST) Feb 09
തന്ത്രിയുടെ പണം എൻഎം രാജുവിന്റെ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടെന്നും സ്ഥാപനം പൊളിഞ്ഞപ്പോൾ താൻ പിൻവലിച്ചു എന്നും ഉദയഭാനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞുവെന്ന് ആൻ്റോ ആൻ്റണി എംപി
12:47 PM (IST) Feb 09
കേരളത്തിൽ തുടർഭരണം വേണ്ടെന്ന സാംസ്കാരിക നായകരുടെ അഭിപ്രായത്തെ വിമർശിച്ച് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. ഇത് അമിത് ഷായുടെ ആഗ്രഹമാണെന്നും, ഈ നിലപാട് എടുക്കുന്നവർ ആർഎസ്എസ് അജണ്ടയാണ് ഒളിച്ചുകടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു
12:41 PM (IST) Feb 09
ശബരിമലയിലെ കൊടിമര നിർമാണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി. 2017ൽ യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് കൊടിമര പുന:നിർമ്മാണം നടന്നത്.
12:26 PM (IST) Feb 09
പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള കോടതി നിർദേശം.
12:25 PM (IST) Feb 09
ഉദുമയിൽ കോൺഗ്രസിന് സർപ്രൈസ് സ്ഥാനാർത്ഥിയെന്ന് സൂചന. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ജില്ലാ നേതൃത്വം നിർദേശിച്ചു.
11:52 AM (IST) Feb 09
ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനാണ് മാറ്റിയത്. ജാമ്യാപേക്ഷയിൽ വാദം കേട്ട ജഡ്ജി അവധി ആയതിനാലാണ് നാളെ പരിഗണിക്കാൻ മാറ്റിയത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്
11:48 AM (IST) Feb 09
പാലായിലെ വികസന പ്രവർത്തനങ്ങളിൽ എംഎൽഎ മാണി സി കാപ്പൻ വേണ്ടത്ര ഇടപെടുന്നില്ലെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി ആരോപിച്ചു. കെഎം മാണി നടത്തിയ വികസനത്തിനപ്പുറം മറ്റൊന്നും പാലായിൽ നടന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി
11:14 AM (IST) Feb 09
എലപ്പുള്ളി ബ്രൂവറി പദ്ധതിയിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ലെന്ന് എക്സൈസ് മന്ത്രി. ഹൈക്കോടതിയിലെ തിരിച്ചടിക്ക് കാരണം ജല വകുപ്പ് ക്യാബിനറ്റ് ധാരണ ലംഘിച്ചതാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, തടസങ്ങൾ നീക്കി പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും പറഞ്ഞു
11:09 AM (IST) Feb 09
കുറ്റൂർ തലയാർ മട്ടയ്ക്കൽ വീട്ടിൽ അനിൽ ജോസിന്റെ മകൻ ആരോൺ അനിൽ ജോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടിലെ നേഴ്സിംഗ് കോളേജിൽ ഒന്നാംവർഷ വിദ്യാർത്ഥിയായിരുന്നു ആരോൺ.
10:37 AM (IST) Feb 09
വണ്ടൂർ സ്വദേശിയായ സ്ത്രീയാണ് ലോറിയുടെ ആർസി ഉടമ. ഇവരുടെ ഭർത്താവായ കർണാടക സ്വദേശിയാണ് വാഹനം കൈകാര്യം ചെയ്യുന്നത്. നേരത്തെ സ്ഫോടക വസ്തു കടത്തിയതിന് ഇയാൾ പിടിയിൽ ആയിട്ടുണ്ട്. അതേസമയം, പ്രതികളെല്ലാവരും നിലവിൽ ഒളിവിലാണ്.
09:50 AM (IST) Feb 09
മണിപ്പൂരിലെ ഉഖ്രുൽ മേഖലയിൽ കുക്കി - നാഗാ സംഘർഷം രൂക്ഷമായതിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. നിരവധി വീടുകൾക്ക് തീയിട്ട അക്രമം, പുതിയ സർക്കാരിൽ കുക്കി എംഎൽഎമാർ ചേർന്നതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ്
09:39 AM (IST) Feb 09
ഇന്ന് രാവിലെയാണ് മേയർ വിവി രാജേഷ് ഉൾപ്പെടുന്ന സംഘം ദില്ലിയിലേക്ക് ട്രെയിനിൽ പുറപ്പെടുന്നത്. എംആർ ഗോപനും ശ്രീലേഖയും അമ്മമാർക്ക് അസുഖമായതിനാൽ യാത്രയിൽ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ചിരുന്നുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്.
09:10 AM (IST) Feb 09
മലയാളി യുവനടിയോട് അപമര്യാദയായി പെരുമാറിയ ഇയാൾ ഹോട്ടലിലെ പാർട്ട് ടൈം ജീവനക്കാരൻ ആണ്. ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. മുറിയിലെ ഫോൺ നന്നാക്കാൻ എത്തിയപ്പോൾ ആദ്യം സെൽഫി ആവശ്യപ്പെടുകയും പിന്നീട് മോശമായി പെരുമാറുകയുമായിരുന്നു.
08:47 AM (IST) Feb 09
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ നിന്ന് വിട്ടുനിന്ന കെ സുധാകരൻ ഒടുവിൽ യാത്രയുടെ ഭാഗമാകുന്നു. കണ്ണൂർ ഇരിട്ടിയിലെ പൊതുസമ്മേളനത്തിൽ സുധാകരൻ പങ്കെടുക്കും
08:36 AM (IST) Feb 09
ശിവകുമാറിന്‍റെ ഡ്രൈവറും അടുപ്പക്കാരും വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തൽ. ഡ്രൈവറെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി. ഇവര്‍ക്കെതിരെ ആദായനികുതി വകുപ്പിന്‍റെ അന്വേഷണം ശുപാര്‍ശ ചെയ്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകി.
08:00 AM (IST) Feb 09
ശബരിമല സ്വർണക്കൊള്ള കേസിൽ, വിഎസ്എസ്സി റിപ്പോർട്ടിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ എസ്ഐടി വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുന്നു. സ്വർണ്ണപ്പാളികളുടെ പുതിയ സാമ്പിളുകൾ ശേഖരിച്ച് മുംബൈയിലെ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയക്കാനാണ് തീരുമാനം
07:15 AM (IST) Feb 09
ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന കെപിസിസി അധ്യക്ഷന്റെ പ്രസ്താവന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തള്ളി. സീറ്റ് വിഭജനം പൂർത്തിയാകാതെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കില്ലെന്ന് സതീശൻ വ്യക്തമാക്കി
06:54 AM (IST) Feb 09
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കുന്നു. ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങി റഷ്യൻ എണ്ണ ഇറക്കുമതി നിർത്തിയോ എന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ചോദ്യം. വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലും നോട്ടീസ് നൽകും
06:38 AM (IST) Feb 09
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കും. കടകംപള്ളി, അടൂർ പ്രകാശ് എന്നിവരെ ചോദ്യം ചെയ്തതിന്‍റെ വിവരങ്ങളും കൈമാറും. കേസിൽ പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും ഇന്ന് വാദം നടക്കും
06:19 AM (IST) Feb 09
തിരുവല്ലയിലെ സ്പായിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നാം പ്രതിയായ നിരണം സ്വദേശി വരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്നാണ് ഇയാളെ മൊബൈൽ ലൊക്കേഷൻ ഉപയോഗിച്ച് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി