യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ സമാധാന കരാറായില്ല. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ ധാരണയാകാതെയാണ് ചർച്ച അവസാനിച്ചത്. പല കാര്യങ്ങളിലും ധാരണയായി എന്നും എന്നാൽ അന്തിമ കരാറിലേക്കെത്തിയില്ലെന്നും ട്രംപ് വ്യക്തമാക്കി.

11:23 PM (IST) Aug 16
കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നല്കിയ ശേഷമാണ് അന്തിമരൂപം നല്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം
10:42 PM (IST) Aug 16
തലയ്ക്ക് പരിക്കേറ്റ രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
10:15 PM (IST) Aug 16
പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് അധികൃതർ അറിയിച്ചു.
10:01 PM (IST) Aug 16
എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ലഹരി പിടികൂടിയത്
08:24 PM (IST) Aug 16
വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടികൾക്ക് നല്‍കിയിരുന്നു. കൃത്യസമയത്ത് ചൂണ്ടിക്കാണിച്ചാൽ പിഴവുണ്ടെങ്കിൽ തിരുത്താവുന്നതേയുള്ളു എന്ന് കമ്മീഷന്‍
07:40 PM (IST) Aug 16
നാഗാലാൻഡ് ഗവർണറുടെ നിര്യാണത്തെ തുടർന്നാണ് തീരുമാനം
07:19 PM (IST) Aug 16
07:20 PM (IST) Aug 16
വിഭാഗീയത രൂക്ഷമായ ജില്ലയിൽ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ നേതൃത്വം തീരുമാനിച്ചത്
07:11 PM (IST) Aug 16
ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തുന്നതിന് മുന്നോടിയായാണ് വാങ് യീയുടെ സന്ദർശനം
07:01 PM (IST) Aug 16
പേരു ചേര്‍ക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിങ്ങിനും മറ്റു ജോലികള്‍ക്കുമായാണ് അവധി ഒഴിവാക്കാനുള്ള നിര്‍ദ്ദേശം
06:44 PM (IST) Aug 16
മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു
06:39 PM (IST) Aug 16
വെള്ളാപ്പള്ളി ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ ആവർത്തിക്കുന്നതായി ഫാദർ ഫിലിപ്പ് കവിയിൽ
06:36 PM (IST) Aug 16
മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
06:26 PM (IST) Aug 16
പൊലീസിന്‍റെ ബാരിക്കേട് മറിച്ചിടാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്
06:00 PM (IST) Aug 16
അനധികൃത സ്വത്ത് സമ്പാദന കേസിൽ എംആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് റദ്ദാക്കിയ കോടതി വിധി മുഖ്യമന്ത്രിക്കുള്ള തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
05:50 PM (IST) Aug 16
പാമ്പുപിടുത്ത വിദഗ്ദ്ധൻ ജുവൽ ജൂഡി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറുകയായിരുന്നു
05:25 PM (IST) Aug 16
ഇന്നലെ രാത്രി മുതൽ എറണാകുളം ഭാഗത്തേക്ക് 3 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്
05:08 PM (IST) Aug 16
ലോകം സംഘർഷം അവസാനിക്കാൻ കാത്തിരിക്കുകയാണെന്നും ഇന്ത്യ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്
04:48 PM (IST) Aug 16
നാളെ മൂന്ന് മണിക്കാണ് വാർത്താ സമ്മേളനം
04:42 PM (IST) Aug 16
വിമാനം പുറപ്പെട്ട് 15 മിനിറ്റിന് ശേഷമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്
04:32 PM (IST) Aug 16
ഛത്തീസ്ഗഡ് വിഷയത്തിൽ തങ്ങളെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്ന നിലപാടാണ് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി സ്വീകരിച്ചത് എന്ന് സഭ
04:19 PM (IST) Aug 16
ദില്ലിയിലെത്തിയാണ് കന്യാസ്ത്രീകൾ കൂടിക്കാഴ്ച്ച നടത്തിയത്
04:00 PM (IST) Aug 16
03:45 PM (IST) Aug 16
എഡിജിപി അജിത്കുമാറിനെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല
02:40 PM (IST) Aug 16
മലപ്പുറം പ്രസംഗം അടക്കമുള്ള തന്‍റെ പ്രതികരണങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും സാക്ഷാൽ പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തിയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു
01:56 PM (IST) Aug 16
അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങൾക്ക് തെളിവില്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ
01:44 PM (IST) Aug 16
ഓണവിപണി ലക്ഷ്യമിട്ട് ഓട്ടോ ഡ്രൈവർമാർ നടത്തിയ പൂകൃഷി വ്യാപകമായി വെട്ടി നശിപ്പിച്ചെന്ന് പരാതി.
01:42 PM (IST) Aug 16
35 പെരെ അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
01:18 PM (IST) Aug 16
പൊളിറ്റിക്കൽ സെക്രട്ടറിയെയും എഡിജിപിയെയും രക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നെന്നും സണ്ണി ജോസഫ്
01:17 PM (IST) Aug 16
സംഭവ സമയത്ത് കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി
01:09 PM (IST) Aug 16
സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ കനത്ത മഴ സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
12:55 PM (IST) Aug 16
രാഖി കെട്ടണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്‍റെ സര്‍ക്കുലറിൽ ഇല്ലെന്നും ഇത്തരമൊരു നീക്കം അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ
12:27 PM (IST) Aug 16
നിർദേശം നൽകേണ്ടത് രജിസ്ട്രാർ ആണെന്നാണ് വിസിയുടെ വാദം
12:23 PM (IST) Aug 16
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന വാഹനാപകടങ്ങളിൽ രണ്ട് മരണം.
12:13 PM (IST) Aug 16
നഗരത്പേട്ടയിലെ കെട്ടിടത്തിൽ പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്
11:53 AM (IST) Aug 16
വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാൻ അധ്യാപകര്‍ക്ക് നിര്‍ദേശം നൽകുന്നതാണ് കൈപ്പുസ്തകം. അധ്യാപകര്‍ പുസ്തകം ലഭിച്ച ഘട്ടത്തിൽ തന്നെ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു
11:38 AM (IST) Aug 16
വിഴിഞ്ഞം ആഴിമല ക്ഷേത്രത്തിലെ ജീവനക്കാരൻ ക്ഷേത്ര പരിസരം ശുചിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.
10:51 AM (IST) Aug 16
അന്വേഷണ ഉദ്യോഗസ്ഥരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ അഡ്വ. നാഗരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
10:39 AM (IST) Aug 16
മകൻ ആത്മഹത്യചെയ്തതിന്‍റെ കാരണം അറിയാൻ രണ്ട്മാസമായി പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് മലപ്പുറം എടവണ്ണപ്പാറ സ്വദേശികളായ വൃദ്ധദമ്പതിമാര്‍
10:00 AM (IST) Aug 16
കവടിയാറിൽ ഓൺലൈൻ തട്ടിപ്പിലൂടെ മൂന്നരക്കോടി നഷ്ടപ്പെട്ട പ്രവാസി എഞ്ചിനീയർ വീണ്ടും തട്ടിപ്പുകാരുടെ കെണിയിൽപെട്ടു.